ജനസേനാ നേതാവ് തിരുപ്പതിയിൽ രണ്ടുകോടിയുടെ വൈജയന്തിമാല കാണിക്കയർപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
പ്രത്യേകം തയാറാക്കിയ നാലു വൈജയന്തി മാലകളാണ് തിരുമല തിരുപ്പതി ദേവസ്ഥാനത്ത് സമർപ്പിച്ചത്
advertisement
advertisement
advertisement
നാല് മാലകളുടെ മൂല്യം ഏകദേശം 2 കോടി രൂപയാണ്. ദ്വാപരയുഗത്തിൽ ഭഗവാൻ കൃഷ്ണൻ അണിഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്ന അമൂല്യമായ മാലയാണിത്. തിരുമല ദേവസ്വത്തോട് ചോദിച്ച്, ആചാരപരമായ മൂർത്തിയായ മലയപ്പ സ്വാമിക്ക് വൈജയന്തി മാലയില്ലെന്ന് വ്യക്തമായ ശേഷമാണ് കുടുംബം ഈ ആഭരണങ്ങൾ സംഭാവന ചെയ്തത്. ശ്രീ പത്മാവതി അമ്മാവരിന് മറ്റൊരു മാലയും സമർപ്പിച്ചിട്ടുണ്ട്.
advertisement
advertisement
advertisement
ഡികെ ആദികേശവുലു നായിഡുവിന്റെ ചെറുമകൾ ചൈതന്യ ആന്ധ്രപ്രദേശ് പൊതുതിരഞ്ഞെടുപ്പ് സമയത്താണ് ജന സേനയിൽ ചേർന്നത്. തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയിലും ഇടംനേടിയിരുന്നു. എന്നാൽ അവസാന നിമിഷം സീറ്റ് ലഭിച്ചില്ല. തിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി അവർ സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.