advertisement

12,000 കോടിക്ക് മേൽ സ്വത്തുള്ള സൂപ്പർസ്റ്റാർ ഭക്ഷണം കഴിക്കുന്നത് ഒരു നേരം; ഉറക്കം വെറും 3 മണിക്കൂർ

Last Updated:
രാത്രി വൈകി വർക്ക്ഔട്ട് ചെയ്യുന്ന നടൻ അതിനായി അരമണിക്കൂർ ചിലവിടും. ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കും
1/6
ഈ രാജ്യത്തെ തന്നെ ഏറ്റവും സ്വത്തുകാരായ താരങ്ങളിൽ ഒരാൾ. പക്ഷേ ജീവിതത്തിലെ ചിട്ടകളിൽ അദ്ദേഹത്തിന് തന്റേതായ ചില നിയമങ്ങളുണ്ട്. നടൻ ഷാരൂഖ് ഖാന്റെ (Shah Rukh Khan) ഒപ്പം പ്രവർത്തിച്ച ഗോവിന്ദ് നാംദേവ് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. 2000ത്തിൽ റിലീസ് ചെയ്ത 'ഫിർ ഭീ ദിൽ ഹേ ഹിന്ദുസ്ഥാനി' എന്ന സിനിമയിലാണ് ഷാരൂഖ് ഖാനൊപ്പം അദ്ദേഹം പ്രവർത്തിച്ചത്. അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ, അദ്ദേഹം ഷാരൂഖിനെ പ്രകീർത്തിക്കുകയും, അദ്ദേഹത്തിന്റെ ചിട്ടവട്ടങ്ങളും ആരോഗ്യപരമായ വെല്ലുവിളികളും വിശദമാക്കുകയും ചെയ്‌തു

2/6
ഒരു ദിവസം മൂന്ന് അല്ലെങ്കിൽ നാല് മണിക്കൂറിൽ കൂടുതൽ ഷാരൂഖ് ഖാൻ ഉറങ്ങാറില്ല എന്ന് ഗോവിന്ദ് നാംദേവ് പറയുന്നു. ശാരീരികക്ഷമത വകവെക്കാതെ ഷാരൂഖ് ഖാൻ ഓരോ ദിവസവും കഠിനമായി അധ്വാനിക്കുകയും, ജോലിയിൽ അത്രയേറെ അർപ്പണബോധത്തോടെ പ്രവർത്തിക്കുകയും ചെയ്യാറുണ്ട് എന്ന് ഗോവിന്ദ്. ഇത് കണ്ട താൻ ഞെട്ടിയിട്ടുണ്ട് എന്നും ഗോവിന്ദ് വ്യക്തമാക്കുന്നു. ലാലൻടോപിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 12,000 കോടിക്ക് മേൽ ആസ്തിയുള്ള നടനാണ് ഷാരൂഖ് ഖാൻ (തുടർന്ന് വായിക്കുക)

3/6
 "ഒരു ദിവസം 24 മണിക്കൂറും ജോലി ചെയ്യുന്ന ഒരേയൊരാളെ ഉള്ളൂ. അദ്ദേഹം കഷ്‌ടിച്ച് മൂന്നോ നാലോ മണിക്കൂർ മാത്രം ഒരു ദിവസം ഉറങ്ങും. ആ സമയം അദ്ദേഹം വർക്ക്ഔട്ട്, ഉത്‌ഘാടനങ്ങൾ, ഡയലോഗ് പഠനം, യാത്ര, പെർഫോമൻസുകൾ എന്നിവ ചിട്ടപ്പെടുത്തും. എന്തൊരു മനുഷ്യനാണ് അദ്ദേഹം എന്ന് ഞാൻ അത്ഭുതം കൂറിയിട്ടുണ്ട്" എന്ന് ഗോവിന്ദ്. ഷാരൂഖ് ഖാനെ നമ്മൾ കാണുമ്പോൾ തീർത്തും ആരോഗ്യവാനായി തോന്നുന്നു എങ്കിൽ പോലും, അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാമെന്ന കാര്യവും ഗോവിന്ദ് ചൂണ്ടിക്കാട്ടുന്നു

4/6
അദ്ദേഹത്തിന് കാര്യമായ പുറംവേദനയും പ്രശ്നങ്ങളുമുണ്ട്. നട്ടെല്ലിന് കാര്യമായ ക്ഷതമുണ്ട്. അതോടൊപ്പം തന്നെ വേറെയും ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹം നേരിടുന്നു. അദ്ദേഹത്തെ കണ്ടുപഠിക്കാൻ ഞങ്ങൾക്ക് പലതുണ്ട്. അക്കാര്യങ്ങൾ ഒന്നും അദ്ദേഹം പ്രകടമാക്കാറില്ല എന്ന് ഗോവിന്ദ്. ഇക്കാര്യങ്ങൾ എല്ലാം തന്നെ ഒരിക്കൽ ഷാരൂഖ് ഖാൻ തന്നെ തുറന്നു പറഞ്ഞിരുന്നു. 2024ൽ 'ദി ഗാർഡിയന്' നൽകിയ അഭിമുഖത്തിലാണ് ഷാരൂഖ് ഖാൻ തന്റെ ചിട്ടവട്ടങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കിയത്
അദ്ദേഹത്തിന് കാര്യമായ പുറംവേദനയും പ്രശ്നങ്ങളുമുണ്ട്. നട്ടെല്ലിന് കാര്യമായ ക്ഷതമുണ്ട്. അതോടൊപ്പം തന്നെ വേറെയും ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹം നേരിടുന്നു. അദ്ദേഹത്തെ കണ്ടുപഠിക്കാൻ ഞങ്ങൾക്ക് പലതുണ്ട്. അക്കാര്യങ്ങൾ ഒന്നും അദ്ദേഹം പ്രകടമാക്കാറില്ല എന്ന് ഗോവിന്ദ്. ഇക്കാര്യങ്ങൾ എല്ലാം തന്നെ ഒരിക്കൽ ഷാരൂഖ് ഖാൻ തന്നെ തുറന്നു പറഞ്ഞിരുന്നു. 2024ൽ 'ദി ഗാർഡിയന്' നൽകിയ അഭിമുഖത്തിലാണ് ഷാരൂഖ് ഖാൻ തന്റെ ചിട്ടവട്ടങ്ങൾ എങ്ങനെയെല്ലാമെന്ന് വ്യക്തമാക്കിയത്
advertisement
5/6
എന്നും രാവിലെ അഞ്ച് മണിക്ക് ഉറങ്ങാറുള്ള ഷാരൂഖ് ഖാൻ, ഒൻപത് മണിക്ക് ഉണരും. രാത്രി വൈകി വർക്ക്ഔട്ട് ചെയ്യുന്ന നടൻ അതിനായി അരമണിക്കൂർ ചിലവിടും. ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കും.
 എന്നും രാവിലെ അഞ്ച് മണിക്ക് ഉറങ്ങാറുള്ള ഷാരൂഖ് ഖാൻ, ഒൻപത് മണിക്ക് ഉണരും. രാത്രി വൈകി വർക്ക്ഔട്ട് ചെയ്യുന്ന നടൻ അതിനായി അരമണിക്കൂർ ചിലവിടും. ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കും. "മാർക്ക് വെൽബെർഗ് ഉണരുമ്പോൾ, ഞാൻ ഉറങ്ങാൻ പോകും. ഷൂട്ടിംഗ് ഉള്ള സമയം ഞാൻ ഒൻപത് മണിക്കോ പത്തു മണിക്കോ ഉണരും. അതിനു ശേഷം ഞാൻ രണ്ടു മണിക്ക് വീട്ടിലെത്തും. ഒന്ന് കുളിച്ച ശേഷം വർക്ക്ഔട്ട് ചെയ്ത് ഉറങ്ങാൻ പോകും," ഷാരൂഖ് ഖാൻ വ്യക്തമാക്കി
advertisement
6/6
ഈ വർഷത്തെ ക്രിസ്മസ് റിലീസായ 'കിംഗ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തയാറെടുക്കുകയാണ് ഷാരൂഖ് ഖാൻ ഇപ്പോൾ. മകൾ സുഹാന ഖാനൊപ്പം ഷാരൂഖ് അഭിനയിക്കുന്ന ചിത്രമാണിത്. ദീപിക പദുകോണും ഷാരൂഖ് ഖാനും സ്‌ക്രീനിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അഭയ് വർമ്മ, അനിൽ കപൂർ, ജാക്കി ഷ്‌റോഫ്, അർഷാദ് വാർസി, റാണി മുഖർജി, അഭിഷേക് ബച്ചൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഗൗരി ഖാൻ, സിദ്ധാർഥ് ആനന്ദ്, മംമ്ത ആനന്ദ് എന്നിവർ ചേർന്ന് റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, മർഫിലിക്സ് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ നിർമിക്കുന്നു

കോടതിയിൽ‌ അനുകൂല റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി; പോലീസ് ഓഫീസര്‍ക്ക് 7 വർഷം കഠിനതടവ്

  • കോടതിയിൽ അനുകൂല റിപ്പോർട്ട് സമർപ്പിക്കാൻ 10,000 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഓഫീസർ പിടിയിൽ

  • പത്തനംതിട്ടയിലെ താജുദ്ദീൻ എയ്ക്ക് 7 വർഷം കഠിനതടവും 20,000 രൂപ പിഴയും വിജിലൻസ് കോടതി വിധിച്ചു

  • അഴിമതി വിവരങ്ങൾ അറിയിക്കാൻ വിജിലൻസ് ടോൾ ഫ്രീ നമ്പർ 1064, 8592900900, വാട്ട്സ്ആപ്പ് 9447789100

View All
advertisement