കർണാടകയിൽ ഹോട്ട് സ്പോട്ടുകൾ ഒഴികെയുള്ളിടത്ത് രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെ മദ്യഷോപ്പുകൾ തുറന്നു. ഒരു കിലോമീറ്റർ നീണ്ട നിര മദ്യം വാങ്ങുന്നതിനായി ചില സ്ഥലങ്ങളിൽ ദൃശ്യമായി. മദ്യഷോപ്പുകൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് ചിലയിടങ്ങളിൽ പൂജ നടക്കുകയുണ്ടാടി. ആറടി അകലവും ഒരേസമയം അഞ്ചുപേർ, മാസ്ക്ക് ധരിക്കണം തുടങ്ങിയ നിർദേശങ്ങൾ കർശനമായി നടപ്പാക്കും.