ഇതിനിടെ ഇവിടെ ആളുകൾ കൂടുകയും ആരൊക്കെയോ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനിടെ കാമുകനായ യുവാവിനെയും വിളിച്ചു വരുത്തി. ഒടുവിൽ മുപ്പത്-നാൽപ്പത് മിനിറ്റത്തെ പരിശ്രമത്തിനൊടുവിൽ ഇയാളുടെ നിർബന്ധപ്രകാരം പെൺകുട്ടി താഴേക്കിറങ്ങി വരികയായിരുന്നു. (ചിത്രം-ANI)
സംഭവം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. 'അമ്മയുടെ എതിർപ്പ് മറികടന്ന് കാമുകനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ഒരു കൗമാരക്കാരി ഫ്ലക്സ് ബോർഡിന് മുകളിൽ കയറിയിരുന്നു. ഒടുവിൽ കാമുകനായ യുവാവിന്‍റെ നിർബന്ധപ്രകാരം താഴേക്കിറങ്ങുകയായിരുന്നു' എന്നാണ് പർദേസിപുര സ്റ്റേഷൻ ഇൻ ചാർജ് അശോക് പട്ടീദാർ അറിയിച്ചത്. (ചിത്രം-ANI)