ശാരീരിക പ്രശ്നങ്ങൾ ഉള്ള കുരങ്ങുകളെയും ഇവിടെ ചികിത്സയ്ക്കായെത്തിക്കും. വെറ്ററിനറി വിദഗ്ധർ, സഹായികൾ, ലാബ്, എല്ലാവിധ സൗകര്യങ്ങളും ഉള്ള ഓപ്പറേഷൻ തിയറ്റർ എന്നിവയും കേന്ദ്രത്തിലുണ്ടാകും. കുരങ്ങുകളെ പാർപ്പിക്കുന്നതിനായി പ്രത്യേക കൂടുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ അവയ്ക്കിഷ്ടപ്പെട്ട പഴങ്ങളുടെ മരങ്ങളും പ്രദേശത്ത് വച്ചുപിടിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.