PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ
- Published by:Sneha Reghu
- news18-malayalam
Last Updated:
സുരക്ഷാ നടപടികളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്
തൃശൂർ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും 11 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രചാരണരംഗത്തെ ആവേശം ഉച്ചസ്ഥായിയിലെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശൂരിലെത്തും. എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുപകരാൻ എത്തുന്ന പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ട്രയൽ റണ്ണും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
ഇന്ന് വൈകിട്ട് നാലുമണിയോടെ കുട്ടനെല്ലൂരിലെ കോളേജ് ഗ്രൗണ്ട് ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിക്കും. തുടർന്ന് 4.15-ഓടെ തൃശൂർ സ്വരാജ് റൗണ്ടിൽ റോഡ് ഷോ ആരംഭിക്കും. തൃശൂർ ജില്ലാ ജനറൽ ആശുപത്രി പരിസരത്ത് നിന്ന് തുടങ്ങി ബിനി ഹെറിറ്റേജ് വരെയുള്ള 900 മീറ്റർ ദൂരമാണ് പ്രധാനമന്ത്രി വോട്ടർമാരെ അഭിവാദ്യം ചെയ്ത് നീങ്ങുന്നത്.
പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് തൃശൂർ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
advertisement
നിയന്ത്രണങ്ങൾ
- പ്രവേശന വിലക്ക്: ഞായറാഴ്ച തൃശൂർ സ്വരാജ് റൗണ്ടിലേക്ക് ആർക്കും പ്രവേശനമുണ്ടാകില്ല. സ്വരാജ് റൗണ്ടിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് ആളുകളെയും വാഹനങ്ങളെയും നിയന്ത്രിക്കും.
- കാണാനുള്ള സൗകര്യം: ബാരിക്കേഡുകൾക്ക് അപ്പുറത്തുള്ള ഇന്നർ-ഔട്ടർ ഫുട്പാത്തുകളിൽ നിന്ന് മാത്രമേ പൊതുജനങ്ങൾക്ക് പ്രധാനമന്ത്രിയെ കാണാൻ സാധിക്കൂ.
- നിരോധിച്ച വസ്തുക്കൾ: പേന, ബാഗ്, തുടങ്ങിയവ റോഡ് ഷോ നടക്കുന്ന ഭാഗത്തേക്ക് പ്രവേശിപ്പിക്കില്ല.
- ഡ്രോൺ നിരോധനം: സുരക്ഷാ കാരണങ്ങളാൽ നഗരത്തിലും പരിസരത്തും ഡ്രോൺ പറത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
- സമയക്രമം: ഞായറാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 6.30 വരെ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത ഗതാഗത നിയന്ത്രണമുണ്ടാകും.
- പാർക്കിംഗ് നിരോധനം: സ്വരാജ് റൗണ്ടിലും സമീപത്തെ റോഡുകളിലും ഈ സമയത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
- പ്രധാന പാതകൾ: പ്രധാനമന്ത്രി കടന്നുപോകുന്ന കുട്ടനെല്ലൂർ ഹെലിപാഡ് മുതൽ നടത്തറ-മണ്ണുത്തി വഴി സ്വരാജ് റൗണ്ട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും സർവീസ് റോഡുകളിലും പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. ഈ വഴിയിൽ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കും.
- പ്രവേശന കവാടങ്ങൾ: മുനിസിപ്പൽ ഓഫീസ് റോഡ്, കുറുപ്പം റോഡ്, നടുവിലാൽ, ഷൊർണൂർ റോഡ്, പ്രസ് ക്ലബ് റോഡ് എന്നിവയിലൂടെ മാത്രമായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം.
- കെട്ടിടങ്ങളിൽ പരിശോധന: പ്രധാനമന്ത്രി കടന്നുപോകുന്ന വഴിയിലെ മുഴുവൻ കെട്ടിടങ്ങളും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി. റോഡിലേക്ക് തുറക്കുന്ന കെട്ടിടങ്ങളിലെ ജനലുകൾ അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
- സ്‌ക്വാഡ് പരിശോധന: ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പരിശോധനകൾ പൂർത്തിയാക്കി. റോഡ് ഷോ കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നത് വരെ ഈ കനത്ത സുരക്ഷാ വലയത്തിലായിരിക്കും നഗരം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
Mar 29, 2026 6:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ കനത്ത സുരക്ഷ









