പ്രധാനമന്ത്രി ഗതി ശക്തിയുടെ കീഴില്‍ അടിസ്ഥാന സൗകര്യ ബന്ധിപ്പിക്കല്‍ പദ്ധതികളുടെ സംയോജിത ആസൂത്രണവും ഏകോപിപ്പിച്ച നടപ്പാക്കലും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേ, ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റ് എന്നിവയുമായും അജന്ത എല്ലോറ ഗുഹകള്‍, ഷിര്‍ദ്ദി, വെറുള്‍, ലോനാര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുമായും സമൃദ്ധി മഹാമാര്‍ഗ് ബന്ധിപ്പിക്കും
നാഗ്പൂരിലെ നഗര ചലനക്ഷമതയില്‍ വിപ്ലവം സൃഷ്ടിക്കുന്ന, നാഗ്പൂര്‍ മെട്രോയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും നാഗ്പൂര്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന് തറക്കല്ലിടുകയും ചെയ്യും. നാഗ്പൂര്‍ എയിംസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും - 2017 ജൂലൈയില്‍ അതിന് തറക്കല്ലിട്ടതും പ്രധാനമന്ത്രിയാണ്
നാഗ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്തിന്റെയും, നാഗ്പൂരിലെ നാഗ് നദി മലിനീകരണ നിവാരണ പദ്ധതിയുടെയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ചന്ദ്രാപൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (സിപെറ്റ്), ചന്ദ്രപൂരിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച്, മാനേജ്‌മെന്റ് ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ഹീമോ ോബിനോപതിസ്, എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.