മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി
പുതിയ സേവനത്തിന് പ്രായ പരിശോധന സ്വിഗ്ഗി നിർബന്ധമാക്കിയിട്ടുണ്ട്. നിയമപരമായി ഒരാൾക്ക് ഓർഡർ ചെയ്യാൻ കഴിയുന്ന മദ്യത്തിന്റെ അളവും ഇതിൽ വ്യക്തമാക്കിയിട്ടുണ്ടാകും.
ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും മദ്യം ഹോംഡെലിവറിയായി എത്തിക്കാൻ ജാർഖണ്ഡിൽ അനുമതി നൽകി. നിലവിൽ റാഞ്ചിയില്‍ ഹോംഡെലിവറി നടത്താനാണ് രണ്ട് കമ്പനികൾക്കും സർക്കാർ അനുമതി നൽകയിരിക്കുന്നത്.
2/ 7
ഈ സേവനം മറ്റ് നഗരങ്ങളിലേക്കും ഉടൻ എത്തുമെന്നാണ് സൂചനകൾ. കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.
3/ 7
സ്വിഗ്ഗിയുടെ ആപ്ലിക്കേഷനിൽ ‘വൈൻ ഷോപ്പ്സ്’എന്ന പുതിയൊരു വിഭാഗം ഉണ്ടാകുമെന്ന് വാർത്താ കുറിപ്പിൽ സ്വിഗ്ഗി അറിയിച്ചു. റാഞ്ചിയിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. മറ്റ് നഗരങ്ങളില്‍ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും സ്വിഗ്ഗി വ്യക്തമാക്കുന്നു.
4/ 7
പുതിയ സേവനത്തിന് പ്രായ പരിശോധന സ്വിഗ്ഗി നിർബന്ധമാക്കിയിട്ടുണ്ട്. നിയമപരമായി ഒരാൾക്ക് ഓർഡർ ചെയ്യാൻ കഴിയുന്ന മദ്യത്തിന്റെ അളവും ഇതിൽ വ്യക്തമാക്കിയിട്ടുണ്ടാകും.
5/ 7
ഈ സേവനം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി സർക്കാരുകളുമായുള്ള ചർച്ചയുടെ അവസാന ഘട്ടത്തിലാണെന്നും സ്വിഗ്ഗി വ്യക്തമാക്കി. അതേസമയം പുതിയ സേവനവുമായി ബന്ധപ്പെട്ട് സൊമാറ്റോ പ്രതികരിച്ചിട്ടില്ല.
6/ 7
ഉപഭോക്താക്കൾക്ക് സൊമാറ്റോ, സ്വിഗ്ഗി എന്നീ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് മദ്യം ഓഡർ ചെയ്താൽ വീടുകളിൽ എത്തിക്കുമെന്ന് എക്സൈസ് സെക്രട്ടറി വിനയ് കുമാർ ചൗബേ പറഞ്ഞു.
7/ 7
ഇതാദ്യമായിട്ടാണ് മദ്യത്തിന് ഹോം ഡെലിവറിക്ക് രാജ്യത്ത് അനുമതി നല്‍കുന്നത്. മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ തന്നെ ഇതോടെ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.