ചെന്നൈ: തമിഴ് താരം വിജയ്ക്ക് പിന്തുണയുമായി വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പതിച്ച് ആരാധകർ
2/ 9
ആദായ നികുതി വകുപ്പിന്റെ മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് പിന്നാലെ ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് പിന്തുണ നൽകി കൂടെ നിൽക്കുന്നത്
3/ 9
ഇതിന് തുടർച്ചയായാണ് മധുരയുടെ വിവിധ ഭാഗങ്ങളിൽ താരത്തിന് പിന്തുണ അർപ്പിച്കു കൊണ്ടുള്ള പോസ്റ്ററുകൾ ആരാധകർ പതിപ്പിച്ചത്.
4/ 9
ഞങ്ങളുടെ 'ദളപതി'ക്ക് മാത്രമെ ഇനി തമിഴ്നാടിനെ രക്ഷിക്കാൻ കഴിയു എന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. ആരാധകർ പ്രിയത്തോടെ താരത്തിന് നൽകിയിരിക്കുന്ന പേരാണ് ഇളയ ദളപതി എന്നത്.
5/ 9
'തമിഴ്നാടിനെ രക്ഷിക്കാനും ഇവിടുത്തെ ജനങ്ങളെ സംരക്ഷിക്കാനും നിങ്ങൾക്കെ കഴിയു എന്നാണ് പോസ്റ്ററിലെ വാക്കുകൾ'
6/ 9
മറ്റൊരു പോസ്റ്ററിൽ ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍ എന്നിവർക്കൊപ്പമാണ് വിജയുടെ ചിത്രം.
7/ 9
"ഞങ്ങൾ ആന്ധ്രയെ രക്ഷിച്ചു.. അസ്വസ്ഥമായിരിക്കുന്ന തമിഴ്നാടിനെ രക്ഷിക്കാനും ഇവിടുത്തെ ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കാനും ഇനി നിങ്ങൾക്കെ കഴിയു' എന്നായിരുന്നു ഈ പോസ്റ്ററിലെ വാക്കുകൾ
8/ 9
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബിഗിലിന്റെ നിർമ്മാതാക്കളായ എജിഎസ് ഗ്രൂപ്പ് ഉൾപ്പെട്ട ചില നികുതി ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച തുടർച്ചയായ മുപ്പത് മണിക്കൂറോളം വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു.
9/ 9
മാസ്റ്റർ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചെന്നൈയിലെ വീട്ടിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യൽ.