IPL 2020| രാജസ്ഥാനെതിരെ ഏഴാമനായി ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി എംഎസ് ധോണി
- Published by:Gowthamy GG
- news18-malayalam
Last Updated:
അവസാന ഓവറിൽ ധോണി നടത്തിയത് മികച്ച പ്രകടനം തന്നെയായിരുന്നു എന്നതിൽ സംശയമില്ല. 17 പന്തിൽ നിന്ന് 29 റൺസ് . അതിൽ തുടർച്ചയായി മൂന്ന് സിക്സറുകളും ഉൾപ്പെടുന്നു. എന്നാൽ ഇത് സംഭവിച്ചത് അവസാന ഓവറിൽ മാത്രമാണ്.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 217 റൺസ് ലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിന് നായകൻ മഹേന്ദ്ര സിംഗ് ധോണി ആഗ്രഹിച്ച ഒരു തുടക്കം ലഭിച്ചിരുന്നില്ല. ഇന്നിംഗ്സ് മുന്നോട്ട് പോകുന്തോറും ലക്ഷ്യത്തിലേക്കുള്ള യാത്രയും ചെന്നൈക്ക് ഏറെ പ്രയാസം തന്നെയായിരുന്നു. ഒൻപതാം ഓവറിന്റെ അവസാനത്തിൽ വെറും 77 റൺസ് മാത്രമായിരുന്നു ചെന്നൈയുടെ സമ്പാദ്യം.
advertisement
advertisement
അവസാന ഓവറിൽ ധോണി നടത്തിയത് മികച്ച പ്രകടനം തന്നെയായിരുന്നു എന്നതിൽ സംശയമില്ല. 17 പന്തിൽ നിന്ന് 29 റൺസ് . അതിൽ തുടർച്ചയായി മൂന്ന് സിക്സറുകളും ഉൾപ്പെടുന്നു. എന്നാൽ ഇത് സംഭവിച്ചത് അവസാന ഓവറിൽ മാത്രമാണ്. ക്യാപ്റ്റൻ കൂളിന്റെ ഈ പോരാട്ടം വൈകിപ്പോയിരുന്നു. അതുകൊണ്ട് രാജസ്ഥാൻ 16 റൺസിന് ജയം നേടുകയും ചെയ്തു.
advertisement
advertisement
എന്നാൽ ബാറ്റിംഗ് ക്രമത്തിൽ തനിക്ക് മുമ്പ് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള കാരണം ധോണി വിശദീകരിച്ചു. കുറച്ചുകാലമായി കളിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ തനിക്ക് ബാറ്റിംഗിൽ വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. “ഞാൻ വളരെക്കാലമായി ബാറ്റ് ചെയ്തിട്ടില്ല. 14 ദിവസത്തെ ക്വാറന്റീൻ ഇതിന് സഹായകവുമല്ല'- ധോണി വ്യക്തമാക്കി.
advertisement
advertisement
advertisement