കൊറോണ കാലമാണ് , ഏറ്റവുമധികം കർമ്മനിരതരാകേണ്ടവരും ആരോഗ്യ പ്രവർത്തകരാണ്, ഈ പ്രവർത്തനങ്ങളെ സമയാസമയങ്ങളിൽ ഏകോപിപ്പിക്കുന്നതിന് 108 ആംബുലൻസുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.
2/ 7
പക്ഷെ നിർഭാഗ്യവശാൽ ഇടുക്കി ആലപ്പുഴ ജില്ലകളിലെ 32 ആബുലൻസുകൾ ഇന്ന് പണിമുടക്കി. പൊതുവേ സാമ്പത്തിക ഞെരുക്കം അനുഭപ്പെടുന്ന ഈ ദിവസങ്ങളിൽ ശമ്പളമില്ലാതെ മുന്നോട്ട് പോകാൻ ആവില്ലെന്ന ആവശ്യം ഉയർത്തിയായിരുന്നു പണിമുടക്ക്.
3/ 7
കെ എം സി എൽ മായി കരാറിൽ ഒപ്പിട്ടിരിക്കുന്ന GVK - EMRI എന്ന സ്വകാര്യ കമ്പിനിക്ക് കീഴിലാണ് 108 ആംബുലൻസുകളുടെ പ്രവർത്തനം.
4/ 7
ജനുവരി 20 വരെയുള്ള ശമ്പളം മാത്രമാണ് ജീവനക്കാർക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഫെബ്രുവരി 20 ന് പണിമുടക്കിനുള്ള നോട്ടീസ് തൊഴിലാളികൾ കമ്പിനിക്ക് നൽകി.
5/ 7
മാർച്ച് 3ന് സൂചനാ പണിമുടക്കും നടത്തി ഫലമില്ലാതെ ആയതോടെ നിവർത്തി കേടുമൂലമാണ് കൊറോണ കാലത്ത് പണിമുടക്കിന് ഇറങ്ങേണ്ടി വന്നതെന്ന് ജീവനക്കാർ പറഞ്ഞു.
6/ 7
കൊറോണ പൊസിറ്റീവ് ആയ അടിയന്തര ഇടപെടൽ ആവശ്യമുള്ള ജില്ലകളിലെ ജീവനക്കാരെ സമരത്തിൽ പങ്കെടുപ്പിക്കാതെ ഇടുക്കി ആലപ്പുഴ ജില്ലകൾ മാത്രമാണ് പണിമുടക്കിയത്.
7/ 7
സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യ മന്ത്രിയുടെ ഇടപെടലിൽ ഉടൻ ഉണ്ടായി. രണ്ടര മണിക്കൂറിനുള്ളിൽ ചർച്ചയും തീരുമാനങ്ങളുമൊക്കെയായി സമരം ഒത്തുതീർന്നു. ചൊവ്വാഴ്ച്ചക്കുള്ളിൽ കുടിശിക ഉൾപ്പടെ മുഴുവൻ ശമ്പളവും നൽകാമെന്നാണ് മന്ത്രിയുടെ ഉറപ്പ്.