കോഴിക്കോട്: താമരശ്ശേരരി ചുരത്തിൽ ലോറി പള്ളിക്ക് മുകളിലേക്ക് മറിഞ്ഞു. ചുരം റോഡിൽ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്. കർണാടകയിൽ നിന്ന് നാരങ്ങയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. മസ്ജിദിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു