പാലത്തായി പീഡനക്കേസിലെ പ്രതി അറസ്റ്റിൽ. അധ്യാപകനും ബി ജെ പി നേതാവുമായ പത്മരാജൻ ആണ് അറസ്റ്റിലായത്. തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കുടുക്കിയത്. പാനൂർ പൊയിലൂരിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2/ 6
ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ ശുചിമുറിയിൽ വെച്ച് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
3/ 6
കണ്ണൂര്‍ പാലത്തായില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പരാതി ലഭിച്ച് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇത് പൊലീസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
4/ 6
ഈ സാഹചര്യത്തിലാണ് തലശ്ശേരി ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചത്.
5/ 6
പ്രതി കെ.പത്മരാജന്റെ മൊബൈൽ ഫോണ്‍ ബന്ധുവീട്ടില്‍ നിന്ന് നേരത്തെ പിടിച്ചെടുത്തിരുന്നു. പ്രതികളെ ഉടൻ പിടികൂടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കെ.മുരളീധരന്‍ എം.പി കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.
6/ 6
അധ്യാപകന്‍ പല ദിവസങ്ങളിലായി മൂന്നുതവണ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മാര്‍ച്ച് 17ന് കേസെടുത്ത ശേഷം കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.