മലപ്പുറത്തിന് ജീവശ്വാസമേകി മരവട്ടത്തെ ഓക്സിജൻ പ്ലാന്റ് ; 8 വർഷം മുൻപ് അടച്ചുപൂട്ടിയ പ്ലാന്റ് തുറന്നത് ജില്ലാഭരണകൂടം
- Published by:Rajesh V
- news18-malayalam
Last Updated:
സർക്കാരിൻ്റെ നിയന്ത്രണത്തിലാണ് പ്ലാൻ്റ് ഇപ്പോൾ. സർക്കാർ നിർദേശിക്കുന്ന ആശുപത്രികളിലേക്ക് ആണ് ഓക്സിജൻ കൊണ്ട് പോകുന്നത്. മലപ്പുറം ജില്ലക്ക് പുറമെ കാസർകോട് , വയനാട് ജില്ലകളിലെക്കും ഇവിടെ നിന്നും ഓക്സിജൻ സിലിണ്ടറുകൾ കൊണ്ട് പോകുന്നുണ്ട്. (റിപ്പോർട്ട് - സി വി അനുമോദ്)
എട്ടു വർഷം മുമ്പ് അടച്ച് പൂട്ടിയ ഒരു സംരഭം അത് നിർണായക ഘട്ടത്തിൽ നാടിന് തന്നെ ആശ്രയമാകുന്ന കാഴ്ച ആണ് മലപ്പുറം കോട്ടക്കൽ മരവട്ടത്ത് നിന്നും ഉള്ളത്. ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽജില്ലാ ഭരണകൂടം മുൻ കൈ എടുത്ത് വീണ്ടും പ്രവർത്തനം തുടങ്ങിയ സതേൺ എയർ പ്രൊഡക്ട് ഓക്സിജൻ പ്ലാൻ്റിൽ നിന്നും സിലിണ്ടറുകൾ മലപ്പുറം ജില്ലയിലേക്ക് മാത്രമല്ല ഇപ്പോൾ കൊണ്ടുപോകുന്നത്.
advertisement
സീറോ പൊല്യുഷൻ അവകാശപ്പെടുന്ന ഈ പ്ലാൻ്റ് 8 വർഷം മുൻപ് പ്രദേശ വാസികളുടെ പ്രതിഷേധം കാരണം ആണ് പൂട്ടിയത്. അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ വേർതിരിച്ച് എടുത്ത് ആദ്യം ദ്രവ രൂപത്തിലും പിന്നീട് വാതക രൂപത്തിലും ആക്കി മാറ്റുന്ന പ്രവർത്തനം ആണ് പ്ലാൻ്റിൽ നടക്കുന്നത്. ജില്ലയിൽ ഓക്സിജൻ ക്ഷാമം തുടങ്ങിയ ഘട്ടത്തിൽ ആണ് ജില്ലാ ഭരണകൂടം പൂട്ടി കിടന്ന ഈ പ്ലാൻ്റ് വീണ്ടും പ്രവർത്തന സജ്ജമാക്കിയത്. 8 വർഷത്തിന് ഇപ്പുറം പ്ലാൻ്റിലെ യന്ത്രങ്ങൾ പ്രവർത്തിച്ച് തുടങ്ങി. ജീവവായു നൽകി തുടങ്ങി.
advertisement
ആശുപത്രികൾക്ക് ഏറെ സൗകര്യപ്പെടും വിധം വാതക രൂപത്തിൽ സിലിണ്ടറിൽ ആണ് ഇവിടെ നിന്നും ഓക്സിജൻ കൊണ്ട് പോകുന്നത്. നിലവിൽ ഒരു മണിക്കൂറിൽ 7 ക്യൂബിക് മീറ്റർ വ്യാപ്തി ഉള്ള 11 സിലിണ്ടർ ആണ് ഇവിടെ നിറക്കാൻ സാധിക്കുക. പ്ലാൻ്റ് 24 മണിക്കൂറും പ്രവർത്തിക്കും. 'ഇപ്പോൾ പരീക്ഷണ അടിസ്ഥാനത്തിൽ ആണ് പ്ലാൻ്റ് പ്രവർത്തിക്കുന്നത്. എല്ലാം ഉദ്ദേശിച്ച പോലെ തന്നെ ആണെങ്കിൽ ഏറെ വൈകാതെ കൂടുതൽ സിലിണ്ടറുകൾ നിറക്കാൻ സാധിക്കും. മുൻപ് വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടി ആയിരുന്നു ഓക്സിജൻ വേർതിരിച്ച് നൽകിയിരുന്നത് എങ്കിൽ ഇപ്പൊൾ ജീവൻ രക്ഷിക്കാൻ വേണ്ടി ആണ്'.
advertisement
മുൻപ് പ്ലാൻ്റിന് എതിരെ ഉയർന്ന പ്രതിഷേധങ്ങൾ എല്ലാം കാര്യങ്ങൾ അറിയാതെ ആണ് എന്നും സംരഭകർ അഭിപ്രായപ്പെടുന്നു 'ഇത് പൂർണമായും സീറോ വെയ്സ്റ്റേജ് പ്ലാൻ്റ് ആണ് ഇത്. ഒരു തരത്തിലും ഒരു മലിനീകരണം ഇവിടെ ഉണ്ടാകുന്നില്ല. അതെല്ലാം ഇപ്പോഴെങ്കിലും ആളുകൾ തിരിച്ചറിയുന്നു എന്നത് സന്തോഷം നൽകുന്ന കാര്യം ആണ്. നിലവിൽ ഇവിടെ നിന്നും കൊണ്ട് പോകുന്ന ഓക്സിജൻ സിലിണ്ടറുകൾക്ക് ജീവൻ്റെ വില ആണ്. ഞങ്ങൾക്ക് ഈ ഘട്ടത്തിൽ സർക്കാരിനും ജനങ്ങൾക്കും ഒപ്പം നിൽക്കാൻ സാധിക്കുന്നു എന്നത് ഏറെ ആശ്വാസം നൽകുന്നുണ്ട്. ഇനി ഉള്ള കാര്യം ഒന്നും ഇപ്പോൾ പറയാൻ ആകില്ല..ആദ്യം ഈ പ്രതിസന്ധി എല്ലാം തീരട്ടെ'.
advertisement