advertisement

ഹിറ്റ് ജോഡിയായിട്ടും 15 വർഷം വിജയ്‌യുടെ ഒപ്പം അഭിനയിക്കാതെ തൃഷ; പിന്നിൽ കുടുംബത്തിന്റെ താക്കീതോ?

Last Updated:
1/6
തമിഴ് സിനിമയിലെ ഏറ്റവും മികച്ച ഹിറ്റ് ജോഡികൾ, ആ പേര് സമ്പാദിച്ചവരാണ് നടൻ ദളപതി വിജയ്‌യും (Thalapathy Vijay) നടി തൃഷ കൃഷ്ണനും (Trisha Krishnan). തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാളാണ് തൃഷ കൃഷ്ണൻ. 'മൗനം പേസിയതെ' എന്ന ചിത്രത്തിലാണ് തൃഷ ആദ്യമായി വേഷമിട്ടത്. സാമി, ഗില്ലി, 96, വിണ്ണൈത്താണ്ടി വരുവായ, പൊന്നിയിൻ സെൽവൻ 1,2 ഭാഗങ്ങൾ എന്നിവ തൃഷയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. തൃഷയുടെ പ്രൊഫഷണൽ ജീവിതത്തേക്കാൾ വ്യക്തിജീവിതം ചില ഘട്ടങ്ങളിൽ കനത്ത ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഡേറ്റിംഗ് വാർത്തകളിൽ പേരുയർന്നു കേട്ട നടിമാരിൽ ഒരാൾ കൂടിയാണ് തൃഷ കൃഷ്ണൻ

2/6
നിരവധി തെന്നിന്ത്യൻ നടന്മാരുടെ ഒപ്പം തൃഷയുടെ പേര് കേട്ടിരുന്നു എങ്കിലും, തൃഷ, ദളപതി വിജയ് സൗഹൃദം അക്കൂട്ടത്തിൽ മുഴങ്ങിക്കേട്ടു. തൃഷയും വിജയ്‌യും ഏറെക്കാലമായി സുഹൃത്തുക്കളാണ്. ഇവരുടെ ഡേറ്റിംഗ് വാർത്തകൾക്ക് മാത്രം രണ്ടു പതിറ്റാണ്ട് പ്രായം ഉണ്ടാകും. ഇക്കഴിഞ്ഞ ദിവസം വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം ചെന്നൈയിലെ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചതിനു പിന്നാലെ നിരവധിപ്പേർ തൃഷയുടെ നേർക്ക് വിരൽ ചൂണ്ടി. ഒരു നടിയുമായുള്ള വിവാഹേതരബന്ധം ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷിച്ചത് (തുടർന്ന് വായിക്കുക)

3/6
2024 മുതൽ തൃഷ-വിജയ് ഡേറ്റിംഗ് കിംവദന്തികൾ ചൂടുപിടിച്ചിരുന്നു. നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയ്‌യുടെ ഒപ്പം തൃഷ കൃഷ്ണൻ ഒരേ വിമാനത്തിൽ, അതും സ്വകാര്യ ജെറ്റിൽ യാത്ര ചെയ്ത വിഷയം ശ്രദ്ധ നേടിയിരുന്നു. രണ്ടു സുഹൃത്തുക്കൾ എന്തുകൊണ്ട് അത്തരമൊരു യാത്ര നടത്തിക്കൂടാ എന്ന ചോദ്യമാണ് അന്ന് ഇവരെ ന്യായീകരിച്ചു കൊണ്ട് ഉയർന്നത്. അധികം വൈകാതെ ഈ വിഷയവും കെട്ടടങ്ങി. അതിനു ശേഷം വിജയ്‌യുടെ ജന്മദിനത്തിന് തൃഷ ഇട്ട പോസ്റ്റ് ആയിരുന്നു അടുത്ത ചർച്ചാവിഷയം

4/6
2025ൽ വിജയ്‌യുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ കൂടെയുള്ള ഒരു ചിത്രം തൃഷ അപ്‌ലോഡ് ചെയ്‌തു. ഇതിൽ തൃഷയുടെ ഓമനത്തമുള്ള വളർത്തുനായയെ കൊഞ്ചിക്കുന്ന വിജയ്‌യുടെ ചിത്രമായിരുന്നു. ഇരുവരെയും നോക്കി പുഞ്ചിരി തൂകുന്ന മുഖത്തോടു കൂടി തൃഷ അരികിൽ ഉണ്ടായിരുന്നു. ഹാപ്പി ബർത്ത്ഡേ ബെസ്റ്റെസ്റ് എന്നാണ് തൃഷ ഇതിനു നൽകിയ ക്യാപ്‌ഷൻ. അതോടപ്പം തന്നെ ഏതാനും ഇമോജികളും ഉണ്ടായിരുന്നു

5/6
പത്തു വർഷങ്ങൾക്ക് മുൻപ്, തൃഷ വിവാഹിതയാകും എന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പ് ലഭിച്ചിരുന്നുവെങ്കിലും, വിവാഹനിശ്ചയം മുടങ്ങിപ്പോയിരുന്നു. ചെന്നൈയിൽ നിന്നുള്ള ബിസിനസുകാരനായ വരുൺ മണിയനായിരുന്നു വരൻ. വിവാഹനിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങൾ പിന്നിട്ടതും, വിവാഹം വേണ്ടെന്നു വച്ചതായി തൃഷ പ്രഖ്യാപിച്ചു. വരുണിന്റെ പിതാവിനും വിവാഹത്തോട് എതിർപ്പുണ്ടായിരുന്നു എന്ന വിവരമുണ്ടായിരുന്നു. വരുൺ തന്നോട് അഭനയം നിർത്താൻ ആവശ്യപ്പെട്ടതാണ് വിവാഹം വേണ്ടെന്നു വയ്ക്കാനുള്ള കാരണം എന്ന് പിന്നീടൊരിക്കൽ അവർ പറഞ്ഞു
പത്തു വർഷങ്ങൾക്ക് മുൻപ്, തൃഷ വിവാഹിതയാകും എന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പ് ലഭിച്ചിരുന്നുവെങ്കിലും, വിവാഹനിശ്ചയം മുടങ്ങിപ്പോയിരുന്നു. ചെന്നൈയിൽ നിന്നുള്ള ബിസിനസുകാരനായ വരുൺ മണിയനായിരുന്നു വരൻ. വിവാഹനിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങൾ പിന്നിട്ടതും, വിവാഹം വേണ്ടെന്നു വച്ചതായി തൃഷ പ്രഖ്യാപിച്ചു. വരുണിന്റെ പിതാവിനും വിവാഹത്തോട് എതിർപ്പുണ്ടായിരുന്നു എന്ന വിവരമുണ്ടായിരുന്നു. വരുൺ തന്നോട് അഭിനയം നിർത്താൻ ആവശ്യപ്പെട്ടതാണ് വിവാഹം വേണ്ടെന്നു വയ്ക്കാനുള്ള കാരണം എന്ന് പിന്നീടൊരിക്കൽ അവർ പറഞ്ഞു
advertisement
6/6
2004ലെ 'ഗില്ലി' എന്ന സിനിമയ്ക്കായാണ് തൃഷയും വിജയ്‌യും ആദ്യമായി ഒന്നിച്ചത്. ചിത്രം ഹിറ്റായതോടു കൂടി, ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി. ഇതിനു പിന്നാലെ ആത്തി, തിരുപ്പാച്ചി, കുരുവി പോലുള്ള സിനിമകളിൽ അവർ ഒന്നിച്ചു. 2008ലെ കുരുവിക്ക് ശേഷം തൃഷയും വിജയ്‌യും നീണ്ട 15 വർഷക്കാലം ഒരുമിച്ചഭിനയിച്ചില്ല. തൃഷയുമായി അടുപ്പമുണ്ട് എന്ന വാർത്തകൾ പരന്ന സാഹചര്യത്തിൽ, കുടുംബം താക്കീതു നൽകിയതായും, പിന്നീട് അവർ ലിയോ വരെ ഒന്നിച്ചഭിനയിക്കാതെ തുടർന്നു എന്നുമാണ് വിവരം
2004ലെ 'ഗില്ലി' എന്ന സിനിമയ്ക്കായാണ് തൃഷയും വിജയ്‌യും ആദ്യമായി ഒന്നിച്ചത്. ചിത്രം ഹിറ്റായതോടു കൂടി, ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി. ഇതിനു പിന്നാലെ ആത്തി, തിരുപ്പാച്ചി, കുരുവി പോലുള്ള സിനിമകളിൽ അവർ ഒന്നിച്ചു. 2008ലെ കുരുവിക്ക് ശേഷം തൃഷയും വിജയ്‌യും നീണ്ട 15 വർഷക്കാലം ഒരുമിച്ചഭിനയിച്ചില്ല. തൃഷയുമായി അടുപ്പമുണ്ട് എന്ന വാർത്തകൾ പരന്ന സാഹചര്യത്തിൽ, കുടുംബം താക്കീതു നൽകിയതായും, പിന്നീട് അവർ 'ലിയോ' വരെ ഒന്നിച്ചഭിനയിക്കാതെ തുടർന്നു എന്നുമാണ് വിവരം
advertisement
'അമേരിക്കയുമായി ചേർന്നുള്ള ആക്രമണം ഇറാനിലെ ഭീകര ഭരണകൂടമുയർത്തുന്ന ഭീഷണി ഇല്ലാതാക്കും' നെതന്യാഹു 

  • ഇസ്രായേൽ-അമേരിക്ക സംയുക്ത സൈനിക നടപടി ഇറാനിലെ ഭീകര ഭരണകൂടം ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കും

  • 47 വർഷമായി അയത്തുള്ള ഭരണകൂടം ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ ഭീഷണിയുയർത്തിയെന്ന് നെതന്യാഹു

  • ഇറാന്റെ ആണവായുധ ലക്ഷ്യങ്ങൾ ആഗോള സുരക്ഷയ്ക്കും ആഭ്യന്തര രാഷ്ട്രീയ മാറ്റത്തിനും വഴിതുറക്കും

View All
advertisement