advertisement

ഉത്തര മലബാറിലെ കാവുകളിൽ പൂരോത്സവ ലഹരി; മാടായിക്കാവിൽ സഹസ്രദീപ സമർപ്പണത്തോടെ തുടക്കം

Last Updated:
മാടായിക്കാവിലെ പൂരോത്സവത്തില്‍ അലിഞ്ഞ് നാട്. പൂര നാളിലെ ദേവിയുടെ തിടമ്പ് എഴുന്നള്ളിക്കല്‍ ചടങ്ങ് ഭക്തിനിര്‍ഭരമായി. മാര്‍ച്ച് 31 ലെ പ്രസിദ്ധമായ പൂരം കുളിയോടെ പൂരോത്സവത്തിന് സമാപനമാകും.
1/6
പൂരോത്സവത്തിന്റെ താളത്തിലാണ് മലബാറിലെ ക്ഷേത്രങ്ങളും കാവുകളും. മാടായി തിരുവര്‍ക്കാട്ട് കാവിലെ അഥവാ മാടായിക്കാവിലെ പൂരോത്സവമാണ് ഇതില്‍ ഏറ്റവും പ്രസിദ്ധം. സഹസ്രദീപം സമര്‍പ്പണത്തോടെയാണ് പൂരോത്സവത്തിന് തുടക്കമായത്.ഉത്തര മലബാറിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമാണ് മാടായിക്കാവ്
പൂരോത്സവത്തിൻ്റെ താളത്തിലാണ് മലബാറിലെ ക്ഷേത്രങ്ങളും കാവുകളും. മാടായി തിരുവര്‍ക്കാട്ട് കാവിലെ അഥവാ മാടായിക്കാവിലെ പൂരോത്സവമാണ് ഇതില്‍ ഏറ്റവും പ്രസിദ്ധം. സഹസ്രദീപം സമര്‍പ്പണത്തോടെയാണ് പൂരോത്സവത്തിന് തുടക്കമായത്. ഉത്തര മലബാറിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമാണ് മാടായിക്കാവ്.
advertisement
2/6
മാടായി തിരുവര്‍ക്കാട്ട് കാവിലെ പൂരോത്സവത്തിന്റെ ഭാഗമായി നടന്ന തിടമ്പ് എഴുന്നള്ളത്ത് കാണാന്‍ ഭക്തജന പ്രവാഹം. പുലര്‍ച്ചെ 3ന് തിരുവത്താഴ പൂജയോടെ ആരംഭിക്കുന്ന ചടങ്ങുകള്‍. തുടര്‍ന്ന് തിടമ്പ് ,കാവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള തെക്കിനാക്കല്‍ കോട്ടയിലേക്ക് എഴുന്നള്ളിക്കും. ക്ഷേത്രം മൂത്ത പിടാരര്‍ ഉണ്ണിക്കൃഷ്ണനാണ് തിടമ്പേറ്റുന്നത്.
മാടായി തിരുവര്‍ക്കാട്ട് കാവിലെ പൂരോത്സവത്തിൻ്റെ ഭാഗമായി നടന്ന തിടമ്പ് എഴുന്നള്ളത്ത് കാണാന്‍ ഭക്തജന പ്രവാഹം. പുലര്‍ച്ചെ 3ന് തിരുവത്താഴ പൂജയോടെ ആരംഭിക്കുന്ന ചടങ്ങുകള്‍. തുടര്‍ന്ന് തിടമ്പ്, കാവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള തെക്കിനാക്കല്‍ കോട്ടയിലേക്ക് എഴുന്നള്ളിക്കും. ക്ഷേത്രം മൂത്ത പിടാരര്‍ ഉണ്ണിക്കൃഷ്ണനാണ് തിടമ്പേറ്റുന്നത്.
advertisement
3/6
പ്രത്യേകം തയാറാക്കിയ തീപ്പന്തത്തിന്റെയും കൈവിളക്കിന്റെയും പരിവാരത്തിന്റെയും സാന്നിധ്യത്തിലാണ് തിടമ്പ് എഴുന്നള്ളത് നടക്കുന്നത്. പൂരോത്സവ നാളുകളില്‍ എല്ലാ ദിവസവും തിടമ്പ് എഴുന്നള്ളിക്കല്‍ നടക്കും(ദേവിയും പരിവാരങ്ങളും) പുറപ്പെടുന്നു എന്നാണ് വിശ്വാസം.
പ്രത്യേകം തയാറാക്കിയ തീപ്പന്തത്തിൻ്റെയും കൈവിളക്കിൻ്റെയും പരിവാരത്തിൻ്റെയും സാന്നിധ്യത്തിലാണ് തിടമ്പ് എഴുന്നള്ളത് നടക്കുന്നത്. പൂരോത്സവ നാളുകളില്‍ എല്ലാ ദിവസവും തിടമ്പ് എഴുന്നള്ളിക്കല്‍ നടക്കും. ദേവിയും പരിവാരങ്ങളും പുറപ്പെടുന്നു എന്നാണ് വിശ്വാസം.
advertisement
4/6
തിടമ്പ് തെക്കിനാക്കല്‍ കോട്ടയിലെത്തുന്നതോടെ ഇവിടെ പ്രത്യേക പൂജകള്‍, വാള്‍പയറ്റ്, അപ്പനിവേദ്യം എന്നിവ നടന്നു വരുന്നു. ഇതില്‍ പുരുഷുന്മാരുടെ പൂരക്കളി കണ്ടു നിന്നവരില്‍ ആവേശം നിറയ്ക്കും.ഇതിനുശേഷമാണ് കാവിലേക്ക് തിരിച്ചെഴുന്നള്ളത്ത്.
തിടമ്പ് തെക്കിനാക്കല്‍ കോട്ടയിലെത്തുന്നതോടെ ഇവിടെ പ്രത്യേക പൂജകള്‍, വാള്‍പയറ്റ്, അപ്പനിവേദ്യം എന്നിവ നടന്നു വരുന്നു. ഇതില്‍ പുരുഷുന്മാരുടെ പൂരക്കളി കണ്ടു നിന്നവരില്‍ ആവേശം നിറയ്ക്കും. ഇതിനുശേഷമാണ് കാവിലേക്ക് തിരിച്ചെഴുന്നള്ളത്ത്.
advertisement
5/6
തിരിച്ച് മാടായിക്കാവിലെത്തിയ തിടമ്പ് എഴുന്നള്ളത്ത് ആല്‍ത്തറയ്ക്ക് മുന്നില്‍ നിന്ന് ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയതിനുശേഷം ക്ഷേത്രങ്കണത്തിലും ദര്‍ശനം നല്‍കും. മൂന്ന് തവണ ദര്‍ശനം നല്‍കിയതിനുശേഷം ശ്രീകോവിലിലേക്ക് പ്രവേശിക്കും.
തിരിച്ച് മാടായിക്കാവിലെത്തിയ തിടമ്പ് എഴുന്നള്ളത്ത് ആല്‍ത്തറയ്ക്ക് മുന്നില്‍ നിന്ന് ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയതിനുശേഷം ക്ഷേത്രങ്കണത്തിലും ദര്‍ശനം നല്‍കും. മൂന്ന് തവണ ദര്‍ശനം നല്‍കിയതിനുശേഷം ശ്രീകോവിലിലേക്ക് പ്രവേശിക്കും.
advertisement
6/6
മാര്‍ച്ച് 31 ന് തെക്കിനാക്കല്‍ കോട്ടയിലെ പൂജകള്‍ക്ക് ശേഷം രാവിലെ 8 ഓടെ തിടമ്പെഴുന്നളളത്ത് വടുകുന്ദ ശിവക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് വടുകുന്ദ തടാകത്തില്‍ പൂരം കുളി നടക്കുന്നതോടെ ക്ഷേത്രോത്സവത്തിന് സമാപനമാകും.
മാര്‍ച്ച് 31 ന് തെക്കിനാക്കല്‍ കോട്ടയിലെ പൂജകള്‍ക്ക് ശേഷം രാവിലെ 8 ഓടെ തിടമ്പെഴുന്നളളത്ത് വടുകുന്ദ ശിവക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് വടുകുന്ദ തടാകത്തില്‍ പൂരം കുളി നടക്കുന്നതോടെ ക്ഷേത്രോത്സവത്തിന് സമാപനമാകും.
advertisement
‌നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു; ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ ആരൊക്കെ?
‌നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു; ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ ആരൊക്കെ?
  • ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് മാറിയതായി സ്ഥിരീകരിച്ചു

  • ബിഹാർ മുഖ്യമന്ത്രിസ്ഥാനം ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരി, നിത്യാനന്ദ റായ്ക്ക് പരിഗണന

  • നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയായി രാഷ്ട്രീയ അരങ്ങേറ്റം കുറിക്കുമെന്ന അഭ്യൂഹം

View All
advertisement