advertisement

തീരദേശത്ത് തിരഞ്ഞെടുപ്പ് ആവേശം; വോട്ടുറപ്പിക്കാൻ പുതിയാപ്പ ഹാർബറിൽ ജലഘോഷയാത്ര സംഘടിപ്പിച്ചു

Last Updated:
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തീരദേശ മേഖലയിലെ വോട്ടർമാർക്കായി ബോട്ട് ഇൻസ്റ്റലേഷനും ബോധവൽക്കരണ പരിപാടികളും നടന്നു.
1/4
Water Procession
നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന സ്വീപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി ജലഘോഷയാത്ര സംഘടിപ്പിച്ചു.
advertisement
2/4
Water Procession
ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ പുതിയാപ്പ ഹാർബറിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ഫ്ലാഗ് ഓഫ് ചെയ്തു. സ്വീപ്പ് ബോട്ട് ഇൻസ്റ്റലേഷൻ അനാച്ഛാദനവും കലക്ടർ നിർവഹിച്ചു.
advertisement
3/4
Water Procession
തീരദേശ മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 'നോ വോട്ടർ ലെഫ്റ്റ് ബിഹൈൻഡ്', 'നമ്മുടെ വോട്ട് നമ്മുടെ അഭിമാനം', 'നാളെയുടെ ഭാവി ഇന്നിൻ്റെ വോട്ട്', 'ഐ വോട്ട് ഫോർ ഷുവർ' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ബോട്ടുകൾ ഘോഷയാത്ര നടത്തി.
advertisement
4/4
Water Procession
ചടങ്ങിൽ അസിസ്റ്റൻ്റ് കലക്ടർ ഡോ. എസ് മോഹനപ്രിയ, ഫിഷറീസ് കോഓപറേറ്റീവ് ഇൻസ്പെക്ടർ സി കെ ശ്രീജിത്ത് ശ്രീധരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, സ്വീപ്പ് അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ഡോ. നിജീഷ് ആനന്ദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ല എൻ.എസ്.എസ്. കോഓഡിനേറ്റർ ഫസീൽ അഹമ്മദ്, ആര്യസമാജം സെക്രട്ടറി സി ദേവദാസൻ, പുതിയാപ്പ നോർത്ത് മത്സ്യ സഹകരണ സംഘം പ്രസിഡൻ്റ് സി വിവത്സു, പുതിയാപ്പ സൗത്ത് മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡൻ്റ് വി ഉമേശൻ തുടങ്ങിയവർ പങ്കെടുത്തു.
advertisement
ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട 40 കാരി നാല് മക്കളുടെ അപേക്ഷയിൽ തിരിച്ചെത്തി
ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട 40 കാരി നാല് മക്കളുടെ അപേക്ഷയിൽ തിരിച്ചെത്തി
  • ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 28 കാരനൊപ്പം ഒളിച്ചോടിയ 40 കാരി മക്കളുടെ അഭ്യർത്ഥനയോടെ തിരിച്ചെത്തി

  • പത്ത് ദിവസം മുമ്പ് ഭർത്താവിനെയും നാല് മക്കളെയും ഉപേക്ഷിച്ച സ്ത്രീയെ കുടുംബം തിരച്ചിൽ കണ്ടെത്തി

  • പോലീസിന്റെ ഇടപെടലും മക്കളുടെ വികാരപരമായ അഭ്യർത്ഥനയും സ്ത്രീയെ കുടുംബത്തിലേക്ക് തിരിച്ചുവരിച്ചു

View All
advertisement