'സമരം ചെയ്യുന്ന സിനിമക്കാർക്ക് രാജ്യസ്നേഹമില്ല'; വിമർശനവുമായി കുമ്മനം രാജശേഖരൻ
- Published by:Anuraj GR
- news18-malayalam
Last Updated:
നിയമം നടപ്പിലാക്കാൻ സർക്കാരിന് ഭരണഘടന ബാധ്യതയുണ്ട്. ശബരിമല വിധി നടപ്പിലാക്കാൻ ഭരണഘടന ബാധ്യത പറഞ്ഞ പിണറായി പാർലമെന്റ് പാസാക്കിയ നിയമം എന്തുകൊണ്ട് നടപ്പിലാക്കുന്നില്ലയെന്നും കുമ്മനം ചോദിച്ചു.
advertisement
advertisement
കുമ്മനത്തിന് പുറമെ യുവമോർച്ച നേതാവ് സന്ദീപ് ജി വാര്യരും സമരം ചെയ്ത സിനിമാകാർക്കെതിരെ രംഗത്തെത്തിയിരുന്നു. സമരം ചെയ്യുന്ന സിനിമാക്കാര്‍ ഇന്‍കംടാക്‌സ് കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. നികുതി വെട്ടിപ്പ് പിടിച്ചാല്‍ പൊളിറ്റിക്കൽ വെണ്ടറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നും സന്ദീപ് വാര്യർ പറഞ്ഞു.