Home » photogallery » kerala » LINO ABEL HAS NO COVID 19 IF HE HAD KNOWN A DAY BEFORE HE WOULD HAVE SEEN HIS FATHER LAST TV MSA
ലിനോയ്ക്ക് കോവിഡ് 19 ഇല്ല; ഒരു ദിവസം മുമ്പ് അറിഞ്ഞിരുന്നെങ്കിൽ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാമായിരുന്നു
ഇന്നു രാവിലെയാണ് കോവിഡ് ബാധയില്ലെന്ന് ഡോക്ടർ ലിനോയെ അറിയിച്ചത്. ഒരു ദിവസം മുമ്പായിരുന്നെങ്കിൽ സ്വന്തം അച്ഛന്റെ ചേതനയറ്റ മൃതശരീരമെങ്കിലും ഒരു നോക്ക് കാണാമായിരുന്നു.
കോവിഡ് സംശയേത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ കഴിയുന്ന തൊടുപുഴ സ്വദേശി ലിനോ ആബേലിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം.
2/ 9
കോവിഡ് സംശയത്താൽ ഇതേ ആശുപത്രിയിൽ മരണമടഞ്ഞ സ്വന്തം പിതാവിനെ ഐസൊലേഷൻ വാർഡിന്റെ ജനാലയിലൂടെ കണ്ട ലിനോയുടെ അനുഭവക്കുറിപ്പ് ഏറെ ചർച്ചയായിരുന്നു.
3/ 9
ഇന്നു രാവിലെയാണ് കോവിഡ് ബാധയില്ലെന്ന് ഡോക്ടർ ലിനോയെ അറിയിച്ചത്.
4/ 9
ഒരു ദിവസം മുമ്പായിരുന്നെങ്കിൽ സ്വന്തം അച്ഛന്റെ ചേതനയറ്റ മൃതശരീരമെങ്കിലും ഒരു നോക്ക് കാണാമായിരുന്നു.
5/ 9
ഉറക്കത്തില്‍ കട്ടിലില്‍ നിന്നു വീണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അച്ഛനെ കാണാൻ എട്ടിനാണ് ഖത്തറില്‍ നിന്ന് ലിനോ ആബേല്‍ നാട്ടില്‍ എത്തിയത്.
6/ 9
എന്നാല്‍, കൊറോണ ഭീതി ശക്തമായ പശ്ചാത്തലത്തില്‍ കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് അഛൻ ചികിത്സയിൽ കഴിഞ്ഞ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്ത് ഐസോലേഷനില്‍ പ്രവേശിച്ചു.
7/ 9
ലിനോ ഐസോലേഷനില്‍ പ്രവേശിച്ച നാളുകളിലാണ് അച്ഛന്‍ ആബേലിന്റെ നില ഗുരുതരമാകുന്നതും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിക്കുന്നതും.
8/ 9
അച്ഛന്‍ മരിച്ച ശേഷം കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ല എന്നായിരുന്നു അധികൃതരുടെ മറുപടി. തൊട്ടടുത്ത് ഉണ്ടായിട്ടും കരയാന്‍ മാത്രമാണ് കഴിഞ്ഞത്.
9/ 9
ഒരു പക്ഷേ റിപ്പോര്‍ട്ട് ചെയ്യാന്‍ നിന്നില്ലായിരുന്നെങ്കില്‍ അച്ഛനെ കാണാന്‍ കഴിയുമായിരുന്നുവെന്ന് ലിനോ ഫേസ്ബുക്കിൽ കുറിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ലിനോയെ പരാമർശിച്ചിരുന്നു.