Covid19| സർക്കാരിനെ പ്രശംസിച്ച ഡിസിസി ജനറൽ സെക്രട്ടറിക്ക് സസ്പെന്‍ഷൻ

Last Updated:
മുൻപ് സിപിഎം സഹയാത്രികൻ ആയിരുന്ന അലവിക്കുട്ടിയുടെ നിലപാടുകൾ പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നു എന്നും ഇക്കാരണത്താൽ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യുന്നു എന്നുമാണ് ഡി സി സി അധ്യക്ഷൻ വി വി പ്രകാശിന്റെ കത്ത്.
1/7
 മലപ്പുറം: കോവിഡ് പ്രവർത്തനങ്ങളിൽ സർക്കാരിനെ പ്രശംസിച്ചതിന് മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ടി.കെ. അലവിക്കുട്ടിക്കെതിരെയാണ് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അച്ചടക്ക നടപടിയെടുത്തത്.

advertisement
2/7
 സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് കൊണ്ടുള്ള അലവിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ആണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. മെയ് 12 ന് അലവിക്കുട്ടി പരിശോധനകൾക്ക് ശേഷം പാസ് നൽകി അതിർത്തി കടത്തുന്നതിനെ പിന്തുണച്ചിരുന്നു.

3/7
 " സ്വജീവൻ പണയപ്പെടുത്തിയും കൊറോണയുടെ ഭീഷണിയെ തടഞ്ഞ് കേരളത്തെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പൊലീസ് സേനയുൾപ്പെടയുള്ള സർക്കാർ സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്ന ഒരു നീക്കവും ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല." " ഇവിടെ നിലനിൽക്കുന്ന സംവിധാനം തകരരുത്, തകർക്കരുത്‌. ഇനി വോട്ടും അധികാരവുമാണ് പ്രശ്നമെങ്കിൽ.... - ഇങ്ങോട്ട് വരുന്നവർ ആരാണ്, എവിടെ നിന്ന്, ക്വാറൻ്റൈൻ പാലിക്കുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ തയാറെടുക്കാതെ, പാസോ വിവരങ്ങളോ അറിയാതെ വിടണമെന്ന മുറവിളി കൂട്ടി നിലവിലെ സമാധാനം തകർത്താൽ ആര് ഏത് കോന്തനാ വോട് ചെയ്യുക? 'ഇവൻ പറ്റിച്ച പണിയാണിത് എന്ന് പറഞ്ഞ് ഓടാൻ പറയില്ലേ, ജനം.. വരുന്നവർ നമ്മുടെ കൂടെപിറപ്പുകളാണ്, വെറും വോട്ടുയന്ത്രങ്ങളല്ല. " ഇങ്ങനെ ആയിരുന്നു ആദ്യ പോസ്റ്റ്.

4/7
 പിന്നീട് മെയ് 21 ന് മറ്റാരു പോസ്റ്റില്‍ ഇങ്ങനെ കൂടി കുറിച്ചു " മഹാമാരിയെ ഫലപ്രദമായി നേരിടാനാകാതെ വികസിതരാജ്യങ്ങൾ പോലും ഇന്ന് വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ ഈ കൊച്ചുകേരളം വളരെ സമർത്ഥമായി‌ നേരിടുകയാണ്. പ്രതീക്ഷയുടെ ഒരു ഇത്തിരിവെട്ടം ഇവിടെ തെളിഞ്ഞുകത്തുകയാണ്. ഇതിൽ പൂർണമായ സഹകരണം കേരളത്തിലെ പ്രതിപക്ഷം നൽകിയിരുന്നെങ്കിൽ നാളെ ചരിത്രം അത് രേഖപ്പെടുത്തുമായിരുന്നു"

5/7
 " കക്ഷിരാഷ്ട്രീയത്തിന്റെ കെട്ടുപൊട്ടിച്ച്‌, ഗവണ്മെന്റിനൊപ്പം കൈമെയ്‌ മറന്ന് നിൽക്കേണ്ട സമയത്തും വിവാദങ്ങളുമായ്‌ പുകമറയുണ്ടാക്കാൻ ശ്രമിക്കുന്നത്‌ എത്രമാത്രം അപഹാസ്യമാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചോർത്തല്ല, വരുന്ന തലമുറയെക്കുറിച്ചാണ് നാം ആകുലപ്പെടേണ്ടത്‌. ഇത്‌ രാഷ്ട്രീയപാർട്ടികളുടെ അതിജീവനത്തിനുള്ള സമയമല്ല, മനുഷ്യരുടെ അതിജീവനത്തിന്റെ സമയമാണെന്ന് നമ്മളിൽ ചിലർ ഇനിയുമെന്താണ് മനസ്സിലാക്കാത്തത്‌? ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ട്‌ ഏത്‌ തിരഞ്ഞെടുപ്പ്‌ ജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്‌? "

6/7
 ഈ രണ്ട് പോസ്റ്റുകളും കോൺഗ്രസ് ജില്ല നേതൃത്വത്തെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. ഇടത് പക്ഷക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ ഈ പോസ്റ്റ് വലിയ തോതിൽ പങ്ക് വെക്കുകയും ചർച്ച ആക്കുകയും ചെയ്തു. ഇതോടെ ആണ് കോൺഗ്രസ് ജില്ലാ നേതൃത്വം അലവിക്കുട്ടിക്ക് എതിരെ നടപടി എടുത്തത്.

7/7
 കെപിസിസിയുടെ ക്രിയാത്മക പ്രതിപക്ഷ ശൈലിക്ക് പരക്കെ അംഗീകാരം കിട്ടുന്ന സമയത്ത് അലവിക്കുട്ടിയുടെ അഭിപ്രായ പ്രകടനം പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കി എന്നാണ് ജില്ല നേതൃത്വം പുറത്തിറക്കിയ കത്തിൽ പറയുന്നത്. മുൻപ് സിപിഎം സഹയാത്രികൻ ആയിരുന്ന അലവിക്കുട്ടിയുടെ നിലപാടുകൾ പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നു എന്നും ഇക്കാരണത്താൽ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യുന്നു എന്നുമാണ് ഡി സി സി അധ്യക്ഷൻ വി വി പ്രകാശിന്റെ കത്ത്. രാഷ്ട്രീയ മോഹങ്ങൾക്ക് വഴങ്ങി കൊടുക്കാതെ മൂല്യങ്ങൾക്ക് ഒപ്പം അടിയുറച്ച് നിൽക്കുമെന്ന് നടപടി വന്നതിന് ശേഷം അലവിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം

  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement