Sabarimala pilgrimage| മൊബൈൽ ഉപയോഗിക്കാമോ? ശബരിമല തീർത്ഥാടകർ അറിയേണ്ടതെല്ലാം
- Published by:Vishnupriya S
- news18-malayalam
Last Updated:
വീണ്ടുമൊരു മണ്ഡലകാലം കൂടി വന്നെത്തി. കുത്തനെയുള്ള മലകൾ കയറി, ശരണം വിളിച്ച് സ്വാമിയെ കാണാൻ നീങ്ങുന്ന തീർത്ഥാടകര്‍ അറിയേണ്ടതെല്ലാം
advertisement
advertisement
advertisement
പാർക്കിങ്: തീർത്ഥാടകരുടെ വാഹനങ്ങളുടെ പ്രധാന പാർക്കിംഗ് മേഖല നിലയ്ക്കലാണ്. ഇവിടെ നിന്ന് 23 കിലോമീറ്റർ അകലെയാണ് പമ്പ. 10,000 വണ്ടികൾക്കുള്ള പാർക്കിംഗ് സൗകര്യമാണ് നിലക്കലുള്ളത്. പമ്പയിൽ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിൽ ചെറിയ വാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചിട്ടുണ്ട്. നിലയ്ക്കലിൽ പാർക്കിംഗ് ഫീസ് പിരിക്കാൻ ഫാസ്ടാഗ് സംവിധാനമുണ്ട്. ബസിനു 100 രൂപ, മിനി ബസിന് 75 രൂപ, 14 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 50 രൂപ, 4 സീറ്റ് ഉള്ളവയ്ക്ക് 30 രൂപ, ഓട്ടോയ്ക്ക് 15 രൂപ.
advertisement
വെർച്വൽ ക്യൂ: ദർശനത്തിന് വരുന്നവർ വെർച്വൽ ക്യൂ sabarimalaonline സൈറ്റിൽ ആധാർ നമ്പറും മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകി ബുക്ക് ചെയ്യണം. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വെർച്ചൽ ക്യൂ വേണ്ട. ബുക്ക് ചെയ്ത ദിവസം എത്താൻ കഴിയാതെ വന്നാൽ റദ്ദാക്കണം. ആധാർ കാർഡോ കോപ്പിയോ കരുതണം. പമ്പാ ഗണപതി കോവിലിലാണ് വെർച്വൽ ക്യൂ പരിശോധന. പാസിലെ ക്യു ആർ സ്കാൻ ചെയ്തും രേഖകൾ പരിശോധിച്ചുമാണ് കടത്തിവിടുന്നത്. സ്പോട്ട് ബുക്കിംഗ് കൗണ്ടറും ഗണപതി കോവിൽ പരിസരത്താണ്.
advertisement
സ്പോട്ട് ബുക്കിങ്: പമ്പ, എരുമേലി, സത്രം (വണ്ടിപ്പെരിയാർ) എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് സൗകര്യം. ആധാർ കാർഡോ കോപ്പിയോ സ്പോട്ട് ബുക്കിങിന് കൊണ്ടുവരണം. കേന്ദ്രത്തിൽ തീർത്ഥാടകന്റെ ഫോട്ടോ എടുക്കും. ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഫോട്ടോ ഉൾപ്പെടെ തീർത്ഥാടകന്റെ എല്ലാ വിവരങ്ങളും അറിയാൻ കഴിയുന്ന പാസ് നൽകും.
advertisement
advertisement
ഇരുമുടികെട്ട്: പതിനെട്ടാം പടി കയറാൻ ഇരുമുടിക്കെട്ട് വേണം. ചുവപ്പ്, നീല, വെള്ള, കറുപ്പ്, മഞ്ഞ, കാവി നിറങ്ങളിലുള്ള ഇരുമുടിയാകാം. ഇരുമുടികെട്ടിൽ കൊണ്ടുവരാനുള്ള സാധനങ്ങൾ ദേവസ്വം ബോർഡ് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. കർപ്പൂരം, സാബ്രാണി, പനിനീർ എന്നിവ ഒഴിവാക്കി നെയ്തേങ്ങ, കാണിപ്പൊന്ന്, പതിനെട്ടാം പടിക്കൽ അടിക്കാനുള്ള നാളികേരം, അരി, മഞ്ഞൾ, കുങ്കുമം എന്നിവ മതി. ഭഗവാന് നിവേദിക്കാൻ കഴിയുമെങ്കിൽ മാത്രം അവൽ, മലർ, കൽക്കണ്ടം, മുന്തിരി എന്നിവ കൊണ്ടുവരാം. ഇവ സന്നിധാനത്ത് ഉപേക്ഷിക്കാൻ പാടില്ല.
advertisement