പൗരത്വ ബില്ലിൽ പ്രതിക്ഷേധിച്ച് എസ് ഡി പി ഐ മാർച്ച് കടന്നുവരുന്നു. ജലപീരങ്കി വാഹനമായ വരുൺ തയ്യാറിക്കി നിറുത്തി പോലീസ്. വെളളയമ്പലം ജംഗ്ഷനിൽ നിന്ന് സമരക്കാർ ബാരിക്കേഡിനടുത്തേക്ക്. വെള്ളം ചീറ്റുന്ന വരുണിന്റെ ഒരു കുഴൽ തിരിയുന്നില്ല. എത്ര ശ്രമിച്ചിട്ടും രാജ്ഭവൻ ദിശയിലേക്ക് നോക്കിയിരിക്കുന്ന കുഴൽ സമരക്കാർക്കു നേരെ തിരിയുന്നില്ല. ജലപീരങ്കി പ്രയോഗത്തിന് വരുണിനു മുകളിൽ സ്ഥാപിച്ചിട്ടുള്ളത് രണ്ട് നോബുകളാണ്. സാധാരണ രണ്ടെണ്ണെത്തിൽക്കൂടിയും സമരക്കാർക്കു നേരെ വെള്ളം ചീറ്റാറാണുള്ളത്.