Achayan | അവർ ഇഷ്‌ടമുള്ള ആൾക്കൊപ്പം ജീവിക്കട്ടെ എന്ന് 'അച്ചായൻ'; ഞാൻ ഫൈറ്റിന് നിൽക്കുന്നില്ല
- Published by:meera_57
- news18-malayalam
Last Updated:
25 വയസു പ്രായമുള്ള യുവതിയെ വിവാഹം ചെയ്തതിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയ ആളാണ് അച്ചായൻ എന്ന സോജൻ വർഗീസ്
സോജൻ വർഗീസ് എന്ന അച്ചായനെ (Achayan) മലയാളി പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത് അടുത്തിടെ മാത്രമാണ്. പെട്ടെന്നൊരുനാൾ രാവിലെ ക്ഷേത്രത്തിൽ വച്ച് പ്രണയിനി ആതിരക്ക് സോജൻ താലിചാർത്തി. അറിയപ്പെടുന്ന യൂട്യൂബർ തൊപ്പിയുടെ കൂടെ കണ്ടാണ് അച്ചായനെ ഏവർക്കും പരിചയം. അച്ചായനും ഭാര്യയും തമ്മിലെ പ്രായവ്യത്യാസം പലരും ചൂണ്ടിക്കാട്ടി. ആതിരയ്ക്ക് വെറും 25 വയസു മാത്രമേയുള്ളൂ എന്ന് തുറന്നു പറഞ്ഞതു മുതലാണ് അച്ചായനു നേർക്ക് സൈബർ പട തിരിഞ്ഞത്. സ്വന്തം വിവാഹം കഴിഞ്ഞതിന്റെ ഞെട്ടൽ തനിക്ക് പോലും മാറിയിരുന്നില്ല എന്ന് അച്ചായൻ ഒരിക്കൽ പറയുകയുണ്ടായി
advertisement
അച്ചായന്റെ വിവാഹം കഴിഞ്ഞതും മറ്റൊരാളുടെ അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അച്ചായന്റെ കൂടെ മുൻപുണ്ടായിരുന്ന കൂട്ടുകാരിയാണ് പല സമൂഹമാധ്യമ പേജുകൾക്കും അഭിമുഖം നൽകിയത്. അച്ചായന്റെ ചില പോസ്റ്റുകളിൽ എന്ന് മാത്രമല്ല, അച്ചായന്റെ ഒപ്പം പോലും ഇവർ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവർ പ്രണയത്തിലായിരുന്നോ എന്ന തരത്തിൽ പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തു. അതിനു ശേഷമാണ് തീർത്തും അപ്രതീക്ഷിതമായി അച്ചായൻ ആതിരയുടെ കഴുത്തിൽ താലിചാർത്തിയത് (തുടർന്ന് വായിക്കുക)
advertisement
വിവാഹം കഴിഞ്ഞ് അച്ചായനും ഭാര്യയും കൂടെയുള്ള വിശേഷങ്ങളും അവർ പങ്കെടുത്ത പരിപാടികളും മറ്റും നവമാധ്യമങ്ങൾ കവർ ചെയ്തിരുന്നു. കൂട്ടുകാരന്റെ ബി.എം.ഡബ്ള്യു. കാർ എടുത്ത് അച്ചായനും ഭാര്യയും വീടിനടുത്തു വരെ ഡ്രൈവ് പോയതും, അവരുടെ ഹണിമൂൺ പ്ലാൻ വിശേഷങ്ങളും പോലും വൈറലായി മാറി. അച്ചായന്റെ പണം കണ്ട് ആതിര കൂടെ ജീവിക്കാൻ വരികയായിരുന്നു എന്ന് പറഞ്ഞവരോട് തന്റെ കയ്യിൽ പത്തു പൈസ ഇല്ലെന്നായിരുന്നു സോജൻ നൽകിയ മറുപടി
advertisement
വിവാഹത്തിന്റെ ചിലവുകൾ പോലും തീരെ കുറവായിരുന്നു. കൂട്ടുകാരൻ തൊപ്പിയാണ് വിവാഹച്ചടങ്ങുകളുടെ പ്രധാന കാര്യങ്ങൾ നോക്കിനടത്തിയത്. പ്രായം കുറഞ്ഞ പെണ്ണിനെ വിവാഹം ചെയ്തു എന്ന ആക്ഷേപം അച്ചായനും, പണക്കാരനെ കണ്ടപ്പോൾ പ്രായം മറന്ന് കെട്ടി എന്ന് ആതിരയും കേട്ടുവരികെയാണ് ഇരുവരും ഒരു ചടങ്ങിന് ഒന്നിച്ചു പങ്കെടുത്തത്. ഇവിടെ തനിക്ക് നേരെ വരുന്ന വിമർശനങ്ങൾക്ക് അച്ചായൻ മറുപടി നൽകുകയും ചെയ്തു
advertisement
അച്ചായന്റെ ഉയർച്ച കണ്ട് അസൂയയുള്ളവരാണോ എതിർഭാഗത്ത് എന്ന ചോദ്യത്തിനാണ് മറുപടി. അങ്ങനെ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, അതിൽ കൺഫ്യൂഷൻ വരേണ്ട കാര്യമില്ല. അവരുടെ ഇഷ്‌ടംപോലെ അവർ ചെയ്യട്ടെ, ഞാൻ എനിക്ക് ഇഷ്‌ടമുള്ള ആൾക്കൊപ്പം ജീവിക്കാൻ പോകുന്നു. സമാധാനമായി പോകാനാണ് ആഗ്രഹം. അതിനപ്പുറം ഉണ്ടായാൽ അത് നേരിടും എന്ന് സോജൻ വർഗീസ് വ്യക്തമാക്കി. തൊപ്പിയുടെ നിഴൽപോലെ കൂടെയുണ്ടായിരുന്ന ആളാണ് അച്ചായൻ. തൊപ്പിയുമായി അടിച്ചുപിരിഞ്ഞോ എന്ന ചോദ്യവുമുണ്ട്. അതിനും അച്ചായൻ മറുപടി കൊടുത്തു
advertisement
അങ്ങനെ പിരിയണമെങ്കിൽ, രണ്ടുപേരിൽ ഒരാൾ മരിക്കണം എന്ന് അച്ചായൻ. പിരിക്കാൻ ആരെകൊണ്ടും സാധിക്കില്ല എന്നും അച്ചായൻ പറയുന്നു. താൻ രോഗബാധിതയായ അമ്മയെ പരിചരിക്കാൻ ആഗ്രഹമുള്ള വ്യക്തിയാണ് എന്നതിനാൽ, അത് മനസിലാക്കി മാത്രമാണ് ആതിര ജീവിതത്തിലേക്ക് കടന്നു വന്നത്. നാളെ കല്യാണം കഴിക്കാമോ എന്ന് ആതിര അച്ചായനോട് ചോദിച്ചപ്പോൾ പോലും, അവിടെ അമ്മയുമൊത്തുള്ള പ്ലാനിംഗ് തകൃതിയായി നടന്നിരുന്നു എന്ന് അച്ചായന്റെ അമ്മ തന്നെയാണ് പറഞ്ഞത്