'ലോകത്തെ 150 തവണ തകർക്കാൻ മതിയായ ആണവായുധങ്ങൾ ഞങ്ങൾക്കുണ്ട്'; ട്രംപ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആണവ പരീക്ഷണങ്ങൾ നടത്താത്ത ഒരേയൊരു രാജ്യമാകാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും ട്രംപ്
ലോകത്തെ 150 തവണ തകർക്കാൻ മതിയായ ആണവായുധങ്ങൾ അമേരിക്കയുടെ പക്കലുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യ, ചൈന, ഉത്തരകൊറിയ എന്നിവ തങ്ങളുടെ ആണവ ആയുധ പരിപാടികൾ തുടരുമ്പോൾ അമേരിക്കയ്ക്ക് സംയമനം പാലിക്കുന്ന ഒരേയൊരു ശക്തിയായി തുടരാനാവില്ലെന്ന് വാദിച്ചുകൊണ്ട്, ആണവ പരീക്ഷണം പുനരാരംഭിക്കാനുള്ള തന്റെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യായീകരിച്ചു. സിബിഎസ് ചാനലിന് നൽകിയ അഭിമുത്തിലാണ് ചൈനയുമായും റഷ്യയുമായുമുള്ള ആണവനിരായുധീകരണ ചർച്ചകളെക്കുറിച്ച് ട്രംപ് സംസാരിച്ചതും ആണവ പരീക്ഷണങ്ങൾ നടത്താത്ത ഒരേയൊരു രാജ്യമാകാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയതും.
advertisement
"മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആണവായുധങ്ങൾ അമേരിക്കയുടെ പക്കലുണ്ട്. ആണവനിരായുധീകരണത്തെക്കുറിച്ച് നമ്മൾ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ കരുതുന്നു. പ്രസിഡന്റ് പുടിനുമായും പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ഞാൻ അതിനെക്കുറിച്ച് ചർച്ച ചെയ്തു. ലോകത്തെ 150 തവണ തകർക്കാൻ ആവശ്യമായ ആണവായുധങ്ങൾ അമേരികയ്ക്കുണ്ട്. റഷ്യയുടെ പക്കൽ ധാരാളം ആണവായുധങ്ങളുണ്ട്. ചൈനയുടെ പക്കലും ധാരാളം ഉണ്ടാകും," ട്രംപ് പറഞ്ഞു. ആണവ പരീക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരേയൊരു രാജ്യം യുഎസ് മാത്രമായിരിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
റഷ്യ ഒരു പരീക്ഷണം നടത്താൻ പോകുകയാണെന്ന് പ്രഖ്യാപിച്ചതിനാലാണ് അമേരിക്കയും ആണവപരീക്ഷണം നടത്താൻ തീരുമാനിച്ചത്. ഉത്തരകൊറിയ നിരന്തരം പരീക്ഷണം നടത്തുന്നു. മറ്റ് രാജ്യങ്ങൾ പരീക്ഷണം നടത്തുന്നു. പരീക്ഷണം നടത്താത്ത ഒരേയൊരു രാജ്യം അമേരിക്കയാണെന്നും അങ്ങനെയാകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ്, പ്രതിരോധ വകുപ്പിനോട് ഉടൻ ആണവ പരീക്ഷണം ആരംഭിക്കാൻ നിർദ്ദേശിച്ചതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തിരുന്നു. റഷ്യ തങ്ങളുടെ "അൺലിമിറ്റഡ്-റേഞ്ച്" ബ്യൂറെവെസ്റ്റ്‌നിക് മിസൈൽ പരീക്ഷിച്ചുവെന്ന റിപ്പോർട്ടുകൾക്ക് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ് വന്നത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 03, 2025 1:05 PM IST


