Ajithkumar | മമ്മൂട്ടിയെ വെല്ലുന്ന ഡയറ്റ്; അജിത്കുമാർ ശരീരഭാരം കുറയ്ക്കാൻ ചെയ്ത കാര്യങ്ങളുമായി സംവിധായകൻ
- Published by:meera_57
- news18-malayalam
Last Updated:
ശാരീരികമായി മാത്രമല്ല, മാനസികവും വൈകാരികവുമായി അജിത്കുമാർ വളരെയേറെ മാറ്റങ്ങൾക്ക് വിധേയനായി എന്ന് സംവിധായകൻ
ഭക്ഷണ നിയന്ത്രണത്തിന്റെ കാര്യം പറഞ്ഞാൽ മലയാളിക്ക് മനസ്സിൽ വരുന്ന മുഖം നടൻ മമ്മൂട്ടിയുടേതാണ് (Mammootty). അദ്ദേഹത്തെ പോലെ അളന്നു മുറിച്ച്, കൃത്യവും ചിട്ടയുമായി ഭക്ഷണം കഴിക്കുന്ന മറ്റൊരാളുണ്ടോ എന്ന് സംശയിച്ചു പോകും. അദ്ദേഹത്തെപ്പോലെയാകാൻ മറ്റൊരു നടനും ആവില്ല എന്ന് ഒരിക്കൽ സുരേഷ് ഗോപി സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാൽ, അജിത്കുമാർ (Ajith Kumar) തന്റെ പുതിയ ചിത്രമായ 'ഗുഡ്, ബാഡ്, അഗ്ലി'ക്കായി ചെയ്ത ഭക്ഷണ നിയന്ത്രണം മമ്മൂട്ടിയുടേതിനേക്കാൾ കടുപ്പമെന്ന് സമ്മതിച്ചു പോകും. സംവിധായകൻ ആധിക് രവിചന്ദ്രനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
advertisement
സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് ആധിക് രവിചന്ദ്രൻ ഇതേപ്പറ്റി പറയുന്നത്. ശാരീരികമായി മാത്രമല്ല, മാനസികവും വൈകാരികവുമായി അദ്ദേഹം വളരെയേറെ മാറ്റങ്ങൾക്ക് വിധേയനായി എന്ന് സംവിധായകൻ. സിനിമയ്ക്ക് വേണ്ടി സ്വയം പാകപ്പെടുക എന്നത് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രൊഫഷണൽ കാർ റേസിങ്ങിനോടുള്ള സ്നേഹം കൊണ്ട് കൂടിയായിരുന്നു ആ മാറ്റങ്ങൾ. ഏറ്റവും മികച്ച ശാരീരിക ക്ഷമത നിലനിർത്തണം എന്നദ്ദേഹം ആഗ്രഹിച്ചിരുന്നതായി ആധിക് പറയുന്നു (തുടർന്ന് വായിക്കുക)
advertisement
റേസിംഗ് ഭ്രമത്തിനുമുപരി നല്ല നിലയിൽ ആരോഗ്യം നിലനിർത്തണം എന്ന് അജിത്കുമാർ ആഗ്രഹിച്ചിരുന്നു. ഷൂട്ടിംഗ് പൂർത്തിയായതും, അദ്ദേഹം ലക്ഷ്യം കണ്ട ശരീരഭാരത്തിൽ എത്തിച്ചേർന്നിരുന്നു. അതനുസരിച്ച് പ്രൊഡക്ഷൻ ഷെഡ്യൂൾ പാകപ്പെടുത്താൻ സാധിച്ചു എന്ന് ആധിക്. അജിത്തിന്റെ ലക്ഷ്യബോധത്തെപ്പറ്റിയും ആധിക് എടുത്തുപറയുന്നു. ഏതെങ്കിലും ഒരു കാര്യത്തിൽ ലക്ഷ്യം ഉറപ്പിച്ചാൽ, പിന്നെ തിരിഞ്ഞു നോക്കുന്ന പതിവ് അദ്ദേഹത്തിനില്ല എന്ന് ആധിക്
advertisement
അജിത്തിനെ സംബന്ധിച്ചടുത്തോളം ഡിജിറ്റൽ പ്രക്രിയകൾ വഴി സൗദര്യം കൂട്ടുന്ന കാര്യങ്ങൾ ഏതും അദ്ദേഹത്തിന് ആവശ്യമില്ല എന്നും ആധിക്. അദ്ദേഹത്തിന് സ്വാഭാവികമായ ഭംഗിയുണ്ട്. എ.ഐയുടെ ആവശ്യമില്ല. അദ്ദേഹം അവിശ്വസനീയമാംവിധം കാര്യവിവരശേഷിയുള്ള വ്യക്തിയാണ്. അജിത്തിന്റെ മനസ്സിനുള്ളിലെ ഭംഗിയാണ് സ്‌ക്രീനിൽ തെളിയുന്നത്. അദ്ദേഹത്തിന്റെ മാറ്റം എന്നാൽ ഉള്ളിലെ കരുത്താണ്. അത് കേവലം ശാരീരികമല്ല. അജിത്തിന്റെ ഒപ്പം ജോലിയെടുക്കാൻ കഴിഞ്ഞത് ഒരു അംഗീകാരമായി കാണുകയാണ് സംവിധായകൻ. അത്രയും അകൃത്രിമമായ അർപ്പണബോധം തീർത്തും വിരളമാണ്
advertisement
advertisement
ഷൂട്ടിംഗ് വേളയിൽ അജിത്കുമാറിന്റെ ഡയറ്റ് അതികഠിനമായിരുന്നു എന്ന് ആധിക് ഓർക്കുന്നു. 'ചില ദിവസം ആകെ ഒരുനേരം മാത്രമേ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നുള്ളൂ. മറ്റു ചില ദിവസങ്ങളിൽ ദിവസം മുഴുവൻ അദ്ദേഹം ഭക്ഷണം കഴിക്കാതിരുന്നു. വെള്ളം മാത്രം കുടിച്ചാണ് ആ ദിവസങ്ങൾ അദ്ദേഹം തള്ളിനീക്കിയത്. ആ നിലയിൽ അർപ്പണബോധമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല' എന്ന് ആധിക് രവിചന്ദ്രൻ