Love Horoscope July 16 | പങ്കാളിയില്‍ നിന്ന് പിന്തുണ ലഭിക്കും; വ്യക്തിപരമായ വളര്‍ച്ച ലക്ഷ്യം വയ്ക്കുക: ഇന്നത്തെ പ്രണയഫലം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലൈ 16ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
മേടം രാശിക്കാര്‍ കുടുംബ ഉത്തരവാദിത്തളുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കാം. പക്ഷേ പങ്കാളിയില്‍ നിന്ന് അവര്‍ക്ക് ശക്തമായ പിന്തുണ ലഭിക്കും. വൃശ്ചികം രാശിക്കാര്‍ വളരെ സ്നേഹിക്കുന്ന ഒരാളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. അത് നിങ്ങൾക്ക് സന്തോഷം നൽകും. മിഥുനം രാശിക്കാര്‍ക്ക് സൗഹൃദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രോത്സാഹനം ലഭിക്കുന്നു. കർക്കിടകം രാശിക്കാര്‍ മറ്റുള്ളവരുടെ ബന്ധ പ്രശ്നങ്ങളില്‍ അകപ്പെടുന്നത് ഒഴിവാക്കുകയും വ്യക്തിപരമായ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ചിങ്ങം രാശിക്കാർ അവരുടെ ഹൃദയത്തോട് അടുപ്പമുള്ള ഒരാളുമായി സമയം ആസ്വദിക്കും. കന്നിരാശിക്കാര്‍ ആദ്യം സ്വയം സ്‌നേഹിക്കാനും വിലമതിക്കാനും ഓര്‍മ്മിപ്പിക്കുന്നു. ഇത് സ്വാഭാവികമായും അര്‍ത്ഥവത്തായ ബന്ധങ്ങളെ ആകര്‍ഷിക്കും. തുലാം രാശിക്കാര്‍ക്ക് പങ്കാളിക്ക് വേണ്ടിയുള്ള ചെറിയ, ചിന്താപൂര്‍വ്വമായ പ്രവർത്തികളിൽ സംതൃപ്തി കണ്ടെത്താനാകും. വൃശ്ചികം രാശിക്കാര്‍ക്ക് പ്രണയം അനുഭവപ്പെടും. ഈ ഊര്‍ജ്ജം സ്വീകരിക്കുകയും നിങ്ങളുടെ പങ്കാളിയെ അത്ഭുതപ്പെടുത്തുകയും ചെയ്യും. ധനു രാശിക്കാര്‍ക്ക് നിരവധി ആളുകളെ കണ്ടുമുട്ടാന്‍ കഴിയും. പക്ഷേ ഒരാള്‍ക്ക് മാത്രമേ യഥാര്‍ത്ഥ സുഹൃത്താകാന്‍ കഴിയൂ. മകരം രാശിക്കാര്‍ക്ക് ശാന്തമായ നിമിഷങ്ങളിലും ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതിലും സംതൃപ്തി ലഭിക്കും. കുംഭം രാശിക്കാര്‍ പ്രണയപരമായ എന്തെങ്കിലും ആസൂത്രണം ചെയ്യണം. മീനം രാശിക്കാര്‍ക്ക് അവരുടെ പങ്കാളിയുമായി ആഴത്തിലുള്ള ബന്ധം നിലനിർത്തും. അവര്‍ ബന്ധത്തിന് സമയവും ബഹുമാനവും നല്‍കുകയും അവരുടെ പ്രിയപ്പെട്ടവരെ സമീപിക്കുകയും വേണം. മൊത്തത്തില്‍, ഈ ദിവസം ഹൃദയംഗമമായ സംഭാഷണങ്ങള്‍ക്കും വൈകാരിക സന്തുലിതാവസ്ഥയ്ക്കും അനുകൂലമാണ്.
advertisement
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിലെ പ്രായമായ ബന്ധുവിന്റെ ആരോഗ്യം ഇന്ന് നിങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ കളിയില്ല. പക്ഷേ,പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് വിലപ്പെട്ട വൈകാരിക പിന്തുണ ലഭിക്കും. ഇന്ന് സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും. അതിനാല്‍ ചെറിയ അളവില്‍ ആണെങ്കിലും അതിനെ അഭിനന്ദിക്കാന്‍ മറക്കരുത്.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ വളരെയധികം ആഗ്രഹിച്ചയാളെ നിങ്ങള്‍ കണ്ടുമുട്ടും. നിങ്ങള്‍ അവരോടൊപ്പം അവസ്മരണീമായ സമയം ചെലവഴിക്കും. ഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാണ്. നിങ്ങളുടെ ജോലി സംബന്ധമായ എല്ലാ ആശങ്കകളും ഇപ്പോള്‍ ഉപേക്ഷിച്ച് പങ്കാളിയോടൊപ്പം ഓരോ നിമിഷവും ആസ്വദിക്കുക. നിങ്ങള്‍ക്ക് നിരവധി പുതിയ കാര്യങ്ങള്‍ അറിയാന്‍ കഴിയും.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു സ്‌നേഹബന്ധത്തിലാണെങ്കില്‍ ഒരു കാര്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കരുത്. നിങ്ങള്‍ക്കായി ഒരാള്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന് നിങ്ങള്‍ ഓര്‍മിക്കണം.ശരിയായ സമയമാകുമ്പോള്‍ പ്രകൃതി തന്നെ ആ വിലയേറിയ സമ്മാനം നിങ്ങള്‍ക്ക് തരും. നിങ്ങളുടെ സ്‌നേഹം നിങ്ങളെ കണ്ടെത്തട്ടെ. അതുവരെ നിങ്ങളുടെ സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും സമയം ആസ്വദിക്കുക. ആ സമ്മാനം എവിടെയെങ്കിലും മറഞ്ഞിരിക്കുന്നതായിരിക്കാം. പ്രതീക്ഷ നഷ്ടപ്പെടുത്തരുത്.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ പ്രണയ ജീവിത നാടകത്തിന്റെ ഭാഗമാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. എന്നാല്‍ നിങ്ങള്‍ അത് ഉറപ്പായും ഒഴിവാക്കണം. നിങ്ങള്‍ക്ക് അത് ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ പക്ഷം പിടിക്കരുത്. എതിര്‍കക്ഷികള്‍ക്ക് തീര്‍ച്ചയായും നിങ്ങള്‍ക്ക് നല്ല ഉപദേശം നല്‍കാന്‍ കഴിയും. നിങ്ങള്‍ക്കായി പുതിയതും അതിശയിപ്പിക്കുന്നതുമായ ചില പദ്ധതികള്‍ തയ്യാറാക്കുക.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: തമാശക്കാരനായ ഒരു വ്യക്തിയുമായി നിങ്ങള്‍ക്ക് ധാരാളം സമയം ആസ്വദിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. അദ്ദേഹം നിങ്ങളുടെ ഹൃദയത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നു. നിങ്ങള്‍ക്ക് അദ്ദേഹത്തെപ്പോലെയുള്ള ഒരു പങ്കാളിയെ ലഭിക്കും. എന്നാല്‍ പങ്കാളിയെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കേണ്ടതില്ല. പ്രായോഗികതയും സംവേദനക്ഷമതയും നിലനിര്‍ത്തുക. നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തോട് ഇഷ്ടം തോന്നുന്നില്ലെങ്കില്‍ അത് മെച്ചപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യുക.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം സ്‌നേഹിക്കാന്‍ പഠിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ വ്യക്തമായി പഠിക്കേണ്ടത് ഇതാണ്. നിങ്ങളുടെ ആന്തരിക ശബ്ദം ശ്രദ്ധിക്കുകയും നിങ്ങള്‍ പങ്കാളിക്ക് അര്‍ഹിക്കുന്ന സ്‌നേഹവും ബഹുമാനവും നല്‍കുകയും ചെയ്യേണ്ട സമയമാണിത്.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ നിങ്ങള്‍ ഇന്ന് ഒരു പാര്‍ട്ടി സംഘടിപ്പിക്കും. അതില്‍ നിങ്ങള് വളരെ ആവേശത്തിലാകും. നിങ്ങള്‍ ഈ കൂടിച്ചേരല്‍ വിശിഷ്ടമാക്കും. പരിപാടിക്ക് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും നിങ്ങളുടെ കരുതലും സ്‌നേഹവും പങ്കാളിയെ എപ്പോഴും ആകര്‍ഷിക്കും. ഇത് നിങ്ങള്‍ക്ക് സംതൃപ്തി നല്‍കും.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് എത്രമാത്രം പ്രണയം തോന്നുന്നുവെന്ന് നിങ്ങള്‍ക്ക് അത്ഭുതം തോന്നുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. സാധാരണയായി നിങ്ങള്‍ ഒരിക്കലുംചെയ്യാത്ത രീതിയില്‍ ഇന്ന് നിങ്ങള്‍ പെരുമാറാന്‍ സാധ്യതയുണ്ട്. ഇത് എല്ലാവരെയും ആശ്ചര്യപ്പെടുത്തും. എന്നാല്‍ നിങ്ങള്‍ സന്തോഷിക്കും. പങ്കാളിയോടൊപ്പം ഒന്നിച്ച് അല്‍പസമയം നടക്കുക.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിനോദത്തിനും ഒന്നിച്ച് അത്താഴം കഴിക്കുന്നതിനും ഇന്ന് അനുകൂലമായ ദിവസമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളെ ആകര്‍ഷിക്കാന്‍ ഇന്ന് ആളുകള്‍ നിങ്ങളെ ചുറ്റിത്തിരിയും. അവരെല്ലാം സ്വന്തം താത്പര്യങ്ങള്‍ നോക്കുന്നവരായിരിക്കും. അവരിലൊരാള്‍ പോലും നിങ്ങളോട് ഗൗരവത്തോടെ ഇഷ്ടം സൂക്ഷിക്കില്ല. എന്നാല്‍ അവരിലൊരാള്‍ക്ക് നിങ്ങളുമായി യഥാകാലം സൗഹൃദം നിലനിര്‍ത്താന്‍ കഴിയുന്ന ഒരു നല്ല സുഹൃത്താകുവാന്‍ കഴിയും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളുടെ കാര്യത്തില്‍ ഇന്ന് അനുകൂലമായ ദിവസമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയുമായി ശാന്തമായി സമയം ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഉള്ളതില്‍ സന്തുഷ്ടരായിരിക്കുക. ചെറിയ വീട്ടുജോലികളില്‍ നിങ്ങളുടെ പങ്കാളിയെ സഹായിച്ചാല്‍ അത് നിങ്ങളുടെ ബന്ധത്തില്‍ പുതിയ സംതൃപ്തി നല്‍കും. അത് നിങ്ങളെ സന്തോഷിപ്പിക്കുകയും നിങ്ങളുടെ പ്രണയത്തിന് പുതിയ മാനം നല്‍കുകയും ചെയ്യും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയത്തിന് വളരെ അനുകൂലമായ ദിവസമാമെന്ന് പ്രണയഫലത്തില്‍ പറയുന്നു. പങ്കാളിയെ അത്ഭുതപ്പെടുത്തുന്നതിനും വിലയേറിയ സര്‍പ്രൈസ് നല്‍കി അവരെ ആനന്ദിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് അടുപ്പമുള്ള എന്തെങ്കിലും ആസൂത്രണം ചെയ്യാവുന്നതാണ്. പകരം അവരില്‍ നിന്നും സമാനമായ സര്‍പ്രൈസുകള്‍ ലഭിക്കും. ഗ്രഹനില നിങ്ങള്‍ക്ക് അനുകൂലമാണ്. ഇത് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കുറച്ച് സമയം ഒറ്റയ്ക്ക് ചെലവഴിക്കുക. കുടുംബം വലുതാക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയം.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരയെധികം സ്‌നേഹം നിറഞ്ഞയാളായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ വളരെ തീവ്രമായ ബന്ധം ആസ്വദിക്കും. പരസ്പരമുള്ള സ്‌നേഹം പങ്കിടും. ഇന്ന് പരസ്പരം വികാരങ്ങളെ ബഹുമാനിക്കേണ്ട ദിവസമാണ്. എല്ലാ ബന്ധങ്ങള്‍ക്കും വളരാനും അഭിവൃദ്ധി പ്രാപിക്കാനും കുറച്ച് സമയം ആവശ്യമാണ്. നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ അത് വളരെ വേഗം അവസാനിച്ചേക്കാം. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിങ്ങളെ ആവശ്യമുള്ളതിനാല്‍ അവരുമായുള്ള ബന്ധം നിലനിര്‍ത്തുക.