Love Horoscope July 17 | ബന്ധങ്ങള്‍ ആഴമേറിയതാകും; കുടുംബകാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം: ഇന്നത്തെ പ്രണയഫലം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലൈ 17ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഇന്നത്തെ രാശിഫലം വൈകാരിക ബന്ധം, പ്രണയ വളര്‍ച്ച, പ്രണയത്തില്‍ ആരോഗ്യകരമായ അതിരുകള്‍ സ്ഥാപിക്കല്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു. മേടം രാശിക്കാര്‍ അവരുടെ ബന്ധത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കണം. വൃശ്ചികം രാശിക്കാര്‍ക്ക് കരിയറില്‍ നിന്ന് കുടുംബത്തിലേക്ക് ശ്രദ്ധ മാറ്റുകയും ഇത്രയും കാലം അവഗണിക്കപ്പെട്ട ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുകയും വേണം. മിഥുനം രാശിക്കാര്‍ക്ക് പ്രണയത്തിനും കുടുംബ വികാസത്തിനും ഗ്രഹങ്ങളുടെ സ്ഥാനം അനുകൂലമാണ്. കർക്കിടക രാശിക്കാരുടെ ജീവിത്തിൽ അപ്രതീക്ഷിതമായ പ്രണയം സംഭവിക്കും. ഒരു ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനോ ആരംഭിക്കുന്നതിനോ ചിങ്ങം രാശിക്കാര്‍ നേതൃത്വം നല്‍കണം. അര്‍ത്ഥവത്തായ ഒരു ബന്ധം രൂപപ്പെടുത്തുന്നതിന് കന്നി രാശിക്കാര്‍ അരക്ഷിതാവസ്ഥയും വിശ്വാസ സംബന്ധമായ പ്രശ്‌നങ്ങളും ഒഴിവാക്കണം. തുലാം രാശിക്കാര്‍ ഗുണമേന്മയുള്ള സമയം പ്രയോജനപ്പെടുത്തി പിരിമുറുക്കങ്ങള്‍ ലഘൂകരിക്കാനും ചുറ്റുമുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ശ്രദ്ധിക്കുക. പങ്കാളിയുമായി ആഴത്തിലുള്ള അടുപ്പം പര്യവേക്ഷണം ചെയ്യുമ്പോഴും വൃശ്ചികം രാശിക്കാര്‍ കുടുംബത്തിന് മുന്‍ഗണന നല്‍കണം. ധനു രാശിക്കാര്‍ക്ക് പ്രണയ പിരിമുറുക്കങ്ങള്‍ നേരിടേണ്ടി വന്നേക്കാം, പക്ഷേ ക്ഷമയും പരിശ്രമവും ഉപയോഗിച്ച് അവര്‍ക്ക് അവയെ മറികടക്കാന്‍ കഴിയും. മകരം രാശിക്കാര്‍ എല്ലാവരില്‍ നിന്നും വൈകാരികമായി ആഴമേറിയ ബന്ധം പ്രതീക്ഷിക്കരുത്. കുംഭം രാശിക്കാര്‍ വൈകാരിക തടസ്സങ്ങള്‍ ഭേദിച്ച് പങ്കാളിയുമായി വീണ്ടും ബന്ധപ്പെടണം. പൊരുത്തപ്പെടാത്ത ബന്ധങ്ങള്‍ ഉപേക്ഷിക്കാനും അവരുടെ ഊര്‍ജ്ജവുമായി പൊരുത്തപ്പെടുന്ന ഒരു പ്രണയത്തിനായി പ്രത്യാശയോടെ കാത്തിരിക്കാനും മീനം രാശിക്കാർ ശ്രമിക്കണം. മൊത്തത്തില്‍, സത്യസന്ധമായ ആശയവിനിമയം, വൈകാരിക വ്യക്തത എന്നിവയാണ് ഈ ദിവസം ആവശ്യപ്പെടുന്നത്.
advertisement
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയകാര്യങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. അതിനാല്‍ ഇത് നിങ്ങള്‍ക്ക് ആവേശകരവും ഭ്രാന്തവുമായ സമയമായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ പങ്കാളിയുമായി ചേര്‍ന്ന് എന്തെങ്കിലും പ്രത്യേകമായി ആസൂത്രണം ചെയ്യുക. അവരെ അത്ഭുതപ്പെടുത്താന്‍ ശ്രമിക്കുക. നിങ്ങളുടെ അതേ ആവശത്തോടെ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങളുടെ പ്രണയജീവിതത്തില്‍ പൂര്‍ണശ്രദ്ധ നല്‍കേണ്ട സമയമാണിത്.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: കുടുംബകാര്യങ്ങളില്‍ പ്രത്യേകം താത്പര്യം കാണിക്കേണ്ട ദിവസമാണിതെന്ന് പ്രണയഫലത്തില്‍ പറയുന്നു. കുറച്ചുകാലങ്ങളായി നിങ്ങളുടെ ജോലിസ്ഥത്തെ ഉത്തരവാദിത്വങ്ങള്‍ കാരണം നിങ്ങളുടെ ബന്ധങ്ങളെ അവഗണിക്കുകയായിരുന്നു. നിങ്ങളുടെ കരിയറില്‍ കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ വേണ്ടതെല്ലാം നേടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങളുടെ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് ജീവിതത്തിലെ ഒരു പ്രധാന കാര്യമാണ്.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയകാര്യത്തിന് ഇന്ന് ഒരു മികച്ച ദിവസമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. പങ്കാളിയെ അത്ഭുതപ്പെടുത്താനും വിലയേറിയ സര്‍പ്രൈസുകള്‍ നല്‍കി അയാളെ ആനന്ദിപ്പിക്കാനും നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാവുന്നതാണ്. പകരം നിങ്ങള്‍ക്ക് പങ്കാളിയില്‍ നിന്ന് സമാനമായ ഒരു സര്‍പ്രൈസ് ലഭിച്ചേക്കാം. ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങള്‍ക്ക് അനുകൂലമാണ്. അത് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കുറച്ച് സമയം ഒറ്റയ്ക്ക് ചെലവഴിക്കാന്‍ പദ്ധതിയിടുക. നിങ്ങളുടെ കുടുംബം വലുതാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഇതാണ് അതിന് ഏറ്റവും നല്ല സമയം.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ പ്രണയജീവിതത്തിന് തികച്ചും അനുയോജ്യമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുകയും സമയം ആസ്വദിക്കുകയും വേണം. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഒരു സ്ഥലത്ത് ഡേറ്റിംഗിനും ബന്ധത്തിനും അവസരം ലഭിച്ചേക്കാം. പങ്കാളിയെക്കുറിച്ചുള്ള സംശയങ്ങള്‍ ഒഴിവാക്കി ബന്ധം പഴയപോലെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശരിയായ സമയമാണിത്.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധം അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഇന്ന് വളരെ നല്ല ദിവസമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ നിങ്ങള്‍ക്ക് ഒരാളുമായി സ്‌നേഹബന്ധത്തിലേര്‍പ്പെടാം. നിങ്ങള്‍ ഇതിനോടകം മറ്റൊരാളുമായി ബന്ധത്തിലാണെങ്കില്‍ അവരോട് വിവാഹാഭ്യര്‍ത്ഥന നടത്താം. എന്നാല്‍ സ്വയം മുന്‍കൈ എടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഇന്ന് ഒരാളുമായി പ്രണയകൂടിക്കാഴ്ച നടത്തും. എന്നാല്‍ നിങ്ങളുടെയും നിങ്ങളുടെ പങ്കാളിയുടെയും ചില പക്വതയില്ലായമകള്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസ്സമാകുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയുടെ ഭൂതകാലത്തെക്കുറിച്ച് അരക്ഷിതാവസ്ഥ തോന്നരുത്. നിങ്ങള്‍ക്കിടയില്‍ അവിശ്വാസം നിലനില്‍ക്കാന്‍ അനുവദിക്കരുത്. സമാധാനപരമായി ഒഴുക്കിനൊപ്പം പോയാല്‍ നിങ്ങളുടെ പങ്കാളിയുമായി ശക്തമായ ഒരു ബന്ധം കെട്ടിപ്പടുക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഒന്നിലും ഉറച്ചുനില്‍ക്കരുത്. അതില്‍നിന്ന് ഒരു പ്രയോജനവും നിങ്ങള്‍ക്ക് ലഭിക്കില്ല. പരസ്പരബന്ധങ്ങളില്‍ കയ്പ് നിറഞ്ഞ അനുഭവങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ കുറച്ച് സമയം നിങ്ങള്‍ക്ക് ആവശ്യമായി വന്നേക്കാം. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി നിങ്ങള്‍ക്ക് ഒരു യാത്രയ്‌ക്കോ അല്ലെങ്കില്‍ പിക്‌നിക്കിനോ പോകാവുന്നതാണ്. അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട സംഗീതം കേള്‍ക്കാം.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പ്രണയഫലത്തില്‍ പറയുന്നു. കുടുംബവുമായി ബന്ധപ്പെട്ട ചില പ്രധാന ജോലികള്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ കുട്ടികളെ ഒരു യാത്രയ്ക്ക് പോകാന്‍ അനുവദിക്കുക. അല്ലെങ്കില്‍ അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകുക. നിങ്ങളുെട മാതാപിതാക്കളോടോ സഹോദരങ്ങളോടോ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. വൈകുന്നേരങ്ങള്‍ പ്രണയപങ്കാളിയോടൊപ്പം സമയം ചെലവഴിക്കകു. ഇന്ന് നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ ആഴത്തില്‍ പര്യവേഷണം ചെയ്യാന്‍ അവസരം ലഭിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയത്തിന് അനുകൂല സമയമല്ല. അതേസമയം ബന്ധം വഷളാകുകയും ചെയ്യും. വിവാഹിതരായ ദമ്പതികള്‍ക്ക് അവരുടെ ബന്ധത്തില്‍ കുറഞ്ഞുവരുന്ന സ്‌നേഹം പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. സ്‌നേഹബന്ധം നിങ്ങള്‍ക്ക് വളരെ വലിയ ഉത്തരവാദിത്വങ്ങള്‍ സൃഷ്ടിക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. അത് നിങ്ങളെ അലട്ടും. എന്നാല്‍, ഈ താത്കാലിക പ്രശ്‌ന ഘട്ടത്തിലൂടെ കടന്നുപോകുന്നത് വരെ ക്ഷമയും ശാന്തതയും പുലര്‍ത്തുക.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയോട് ഇന്ന് നിങ്ങള്‍ സൗമ്യതയോടെ പെരുമാറും. എന്നാല്‍, ചിലപ്പോള്‍ ആളുകളുടെ വാക്കുകളും വികാരങ്ങളും സത്യസന്ധമായി തോന്നാത്ത സാഹചര്യങ്ങളെ നിങ്ങള്‍ നേരിടേണ്ടി വരും. ഇത്തരം ആളുകളില്‍ നിന്ന് നിങ്ങള്‍ യഥാര്‍ത്ഥ സ്‌നേഹം പ്രതീക്ഷിക്കരുത്.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ശാരീരികമായോ വൈകാരികമായോ നിങ്ങളില്‍ നിന്ന് അകന്നിരിക്കുന്ന നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ അടുത്തുകാണാന്‍ ആഗ്രഹിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. എന്നാല്‍ വൈകാരികമായി നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും. നിങ്ങളുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം ഒഴിവാക്കുക. നിങ്ങളുടെ പങ്കാളിയും നിങ്ങളോട് സമാനമായ വികാരത്തില്‍ പെരുമാറുന്നത് കാണുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളെ നിരാശപ്പെടുത്താന്‍ ആര്‍ക്കും അനുവാദമില്ലെന്ന് പ്രണയഫലത്തില്‍ പറയുന്നു. വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്. ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. നിങ്ങളുടെ ഊര്‍ജനിലയുമായി പൊരുത്തപ്പെടാത്ത ഒന്നില്‍ ഉറച്ചുനില്‍ക്കരുത്. വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ പങ്കാളിയില്‍ നിന്ന് പിരിയുന്നതാണ് നല്ലത്. വൈകാതെ തന്നെ നിങ്ങളുടെ പ്രണയം നിങ്ങള്‍ കണ്ടെത്തിയേക്കാം.