Love Horoscope March 27 | പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക; വിവാഹകാര്യങ്ങളില് തീരുമാനമാകും: ഇന്നത്തെ പ്രണയഫലം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 27ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ തിരക്ക് കാരണം നിങ്ങളുടെ പങ്കാളിക്ക് ആഗ്രഹിക്കുന്നത്ര സമയം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങളുടെ പ്രൊഫഷണല്‍ പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനാണ് നിങ്ങളുടെ മിക്ക സമയവും ചെലവഴിക്കുന്നത്. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയുമായി പങ്കിടാന്‍ മറക്കരുത്. അതിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായി മികച്ച ധാരണ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. അതേ സമയം തന്നെ നിങ്ങള്‍ മറ്റൊരാളിലേക്ക് ആകര്‍ഷിക്കപ്പെടും. പക്ഷേ അത് ഒരു താല്‍ക്കാലിക ആകര്‍ഷണം മാത്രമാണ്. നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് നിങ്ങളെ ശാന്തരാക്കും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോട് സംസാരിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് വളരെയധികം ക്ഷമ ഉണ്ടായിരിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. സമാധാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചിന്താപൂര്‍വ്വം സംസാരിക്കുക. ഒരു ചെറിയ വഴക്ക് പോലും ഗുരുതരമായ പ്രശ്നത്തിലേക്ക് നയിച്ചേക്കാം. ഇത് വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കൂ. ഇന്ന് മൗനം പാലിക്കുന്നതാണ് നല്ലത്.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഇന്ന് ഏറ്റവും നല്ല ദിവസമാണെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ ഇതിനകം ആരോടെങ്കിലും പ്രണയത്തിലാണെങ്കില്‍, നിങ്ങള്‍ക്ക് അവരോട് വിവാഹാഭ്യര്‍ത്ഥന നടത്താം. എല്ലാത്തിനും നിങ്ങള്‍ സ്വയം മുന്‍കൈയെടുക്കുക്കേണ്ടി വരും. അല്ലെങ്കില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. നിങ്ങള്‍ സ്വയം നിയന്ത്രിക്കണം.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തില്‍ ആദ്യമായി സ്നേഹവും ആത്മീയതയും സംയോജിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ള ദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പരസ്പരം വളരെയധികം സ്നേഹിക്കുന്നവര്‍ പരമ്പരാഗതമായി ഒരു ചടങ്ങ് സംഘടിപ്പിച്ച് തങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കും. എന്നാല്‍ നിങ്ങളുടെ കുടുംബത്തിന് അതില്‍ എതിര്‍പ്പുകളുണ്ടാകും. അവരുടെ സമ്മതത്തിനായി കാത്തിരിക്കേണ്ടിവരും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ സന്തോഷവും ചിരിയും നിങ്ങളുടെ ബന്ധത്തില്‍ സ്വാധീനം ചെലുത്തും. നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ നിങ്ങള്‍ ഒരു പ്രയാസകരമായ ഘട്ടം നേരിടേണ്ടി വരും. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുകയും അവരോടൊപ്പം ആസ്വദിക്കുകയും വേണം.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ചില താല്‍ക്കാലിക ബന്ധങ്ങളില്‍ നിങ്ങള്‍ സംതൃപ്തനാണെന്ന് രാശിഫലത്തില്‍ പറയുന്നു, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥ സ്നേഹം കണ്ടെത്താനുള്ള യാത്രയിലാണ്. നിങ്ങള്‍ക്ക് ദേഷ്യം നിയന്ത്രിക്കാന്‍ കഴിയില്ല. ഇത് നിങ്ങളുടെ ബന്ധം കെട്ടിപ്പടുക്കുന്നതിന് ഒരു തടസ്സമായി പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ നിയന്ത്രിക്കുക. വളരെ വേഗം നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഗ്രഹങ്ങളുടെ സ്ഥാനം കാരണം നിങ്ങളുടെ ബന്ധത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. സമാധാനം നിലനിര്‍ത്താന്‍ വേണ്ടി മാത്രം പ്രതിരോധാത്മകമായ ഒരു നിലപാട് നിങ്ങള്‍ സ്വീകരിക്കും. നിങ്ങളുടെ ബന്ധത്തിന്റെ ആഴം നിലനിര്‍ത്തണം.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: യുക്തി ചിന്തയിലൂടെ നിങ്ങളുടെ ബന്ധത്തെ ശാന്തമായി വിലയിരുത്തേണ്ട സമയമാണ്. നിങ്ങളുടെ പങ്കാളിയെക്കുറിച്ചുള്ള ഏതെങ്കിലും വിവരങ്ങള്‍ അവഗണിക്കരുത്. അങ്ങനെ ചെയ്യുന്നത് അതിന്റെ പ്രാധാന്യമോ സ്വാധീനമോ ഇല്ലാതാക്കും. നിങ്ങളുടെ ബന്ധം വിശകലനം ചെയ്യുമ്പോള്‍ നിങ്ങള്‍ ഇതും മനസ്സില്‍ വയ്ക്കണം. ഈ സമയത്ത് നിങ്ങള്‍ക്ക് ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഒരാളുമായി പ്രണയപരമായ കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിക്കും. നിങ്ങള്‍ക്കും പങ്കാളിക്കും ഇടയിലുള്ള ചില പക്വതയില്ലായ്മ ബന്ധത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തും. നിങ്ങളുടെ പങ്കാളിയുടെ ഭൂതകാലത്തെക്കുറിച്ച് അരക്ഷിതാവസ്ഥ തോന്നരുത്. നിങ്ങള്‍ക്കിടയില്‍ അവിശ്വാസം വളരാന്‍ അനുവദിക്കരുത്. നിങ്ങളുടെ പങ്കാളിയുമായി ശക്തമായ ഒരു ബന്ധം കെട്ടിപ്പടുക്കാന്‍ കഴിയും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് വളരെ നല്ല ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയെ അത്ഭുതപ്പെടുത്താനും സന്തോഷിപ്പിക്കാനും കഴിയും. പകരമായി നിങ്ങള്‍ക്ക് അവരില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. അല്‍പ്പനേരം തനിച്ചിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. കുടുംബം വലുതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെ വിശേഷപ്പെട്ട ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പഴയ കാമുകനെ തിരികെ ലഭിക്കും. ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് നിങ്ങള്‍ വേര്‍പിരിഞ്ഞത്. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ ഇന്ന് അത്ര നല്ല ദിവസമല്ല. പ്രണയജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം സമയം ലഭിക്കും.