Love Horoscope April 5 | പങ്കാളിയുമായി പ്രശ്നങ്ങള് പങ്കുവയ്ക്കണം; മാനസിക സമാധാനം അനുഭവപ്പെടും; ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഏപ്രില് അഞ്ചിലെ പ്രണയഫലം അറിയാം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ഇന്ന് നല്ല ദിവസമാണ്. അത് നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ സഹായിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. പ്രശ്നങ്ങള്‍ പങ്കാളിയുമായി ചര്‍ച്ച ചെയ്യാന്‍ മടികാണിക്കരുത്. പക്ഷേ, പങ്കാളിയോട് മൃദുസമീപനം സ്വീകരിക്കണം. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നിങ്ങള്‍ക്ക് മനസ്സമാധാനം ലഭിക്കാന്‍ ഇടയാക്കും. പങ്കാളിയുടെ പ്രതികരണം മനസ്സിലാക്കി മുന്നോട്ട് പോകുക.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ശാന്തമായും ക്ഷമയോടും കൂടെ നിലകൊള്ളുക. അല്ലെങ്കില്‍ പങ്കാളിയുമായി തര്‍ക്കിക്കാന്‍ ഇടവരും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പരസ്പരം സമയം ചെലവഴിക്കുകയും ഇന്നത്തെ ദിവസം രസകരമായി ചെലവഴിക്കുകയും ചെയ്യുക. നിങ്ങളുടെ പങ്കാളിയ്ക്ക് സമ്മാനം വാങ്ങി നല്‍കുക. അപ്പോള്‍ പങ്കാളി നിങ്ങളിലേക്ക് ആകര്‍ഷ്ടനാകും. സംസാരത്തിലെ മാധുര്യം നിമിത്തം നിങ്ങളുടെ പങ്കാളി നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഒരുമിച്ച് സമയം ആസ്വദിക്കാന്‍ കഴിയും. ഇത് പ്രത്യേകതയുള്ള ദിവസമല്ലെങ്കിലും നിങ്ങള്‍ ഒരു ഉത്സവം പോലെ അത് ആഘോഷിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു പ്രത്യേക സമ്മാനം ലഭിക്കും. നിങ്ങളെ വികാരങ്ങളാല്‍ പങ്കാളി വലയം ചെയ്യും. പങ്കാളിയ്ക്ക് മനോഹരമായ സമ്മാനം വാങ്ങി നല്‍കാവുന്നതാണ്.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളില്‍ നിങ്ങളുടെ പങ്കാളി ആകൃഷ്ടനാകും. നിങ്ങള്‍ ഒരുമിച്ച് ഒരു പാര്‍ട്ടിക്ക് പോയാല്‍ നിങ്ങള്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകും. ചിലര്‍ നിങ്ങളെ തന്നെ ശ്രദ്ധിക്കാന്‍ തുടക്കും. ഇത് പങ്കാളിയില്‍ അസൂയയുണ്ടാക്കും. എന്നാല്‍ നിങ്ങള്‍ക്ക് അത് രസകരമായി അനുഭവപ്പെടും. സന്ദര്‍ഭത്തിന് അനുസരിച്ച് ഉചിതമായി വസ്ത്രം ധരിക്കുക. പങ്കാളി നിങ്ങളോട് തര്‍ക്കിച്ചേക്കാം. എന്നാല്‍ ക്ഷമയോടെ നിലകൊള്ളുക.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെട്ടേക്കാം. ഇന്നത്തെ ദിവസം നിങ്ങള്‍ അല്‍പം പ്രകോപിതനാകാനും സാധ്യതയുണ്ടെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിരാശ നിങ്ങളുടെ പ്രണയജീവിതത്തിന് തടസ്സമാകാന്‍ അനുവദിക്കരുത്. വീടിനുള്ളില്‍ ശാന്തമായും സംയമനത്തോടെയും നിലകൊള്ളുക.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി പരസ്പരധാരണ വളര്‍ത്തിയെടുക്കുക. പ്രണയജീവിതം ശരിയായ വിധത്തില്‍ ആസ്വദിക്കുക. ചെറിയ പ്രശ്നങ്ങളില്‍ പരാതിപ്പെടതരുത്. അത് നിങ്ങളുടെ പ്രണയജീവിതം നശിപ്പിക്കും. പങ്കാളിയുടെ വൈകാരിക ആവശ്യങ്ങള്‍ പരിഗണിക്കുക. പങ്കാളിയുമായി പ്രണയനിമിഷങ്ങള്‍ പങ്കിടാന്‍നിങ്ങള്‍ ആഗ്രഹിക്കും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പഴയ കാമുകനെ കണ്ടുമുട്ടും. നിങ്ങള്‍ രണ്ടുപേര്‍ക്കും ഇത് വളരെ വൈകാരികമായ പുനഃസമാഗമമായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ രണ്ടുപേരും പരസ്പരം സ്നേഹിച്ചിരുന്നു. പക്ഷേ ചില സാഹചര്യങ്ങള്‍ കാരണം ആ ബന്ധം തകര്‍ന്നു. പഴയചില ഓര്‍മകള്‍ തിരികെ കൊണ്ടുവരാനും പുതിയൊരു തുടക്കം കുറിക്കാനും ഇന്ന് മികച്ച ദിവസമാണ്. ഈ അവസരം നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുക.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ക്ക് വളരെയധികം മാനസിക സമ്മര്‍ദവും പിരിമുറുക്കവും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുടെ ആഗ്രഹങ്ങള്‍ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. നിങ്ങളെ പങ്കാളിയെക്കുറിച്ച് നിങ്ങള്‍ക്ക് വളരെയധികം കരുതലുണ്ടെന്നും പ്രയാസകരമായ സമയങ്ങളില്‍ നിങ്ങളുടെ പങ്കാളിയെ പിന്തുണയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണെന്നും ഈ പ്രവര്‍ത്തി കാണിച്ചുതരും. ഇന്ന് നിങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ വൈകാരിക ആവശ്യങ്ങള്‍ പങ്കാളിയുമായി പങ്കുവയ്ക്കുക. അവിവാഹിതനാണെങ്കില്‍ ദീര്‍ഘകാല ബന്ധത്തിനുള്ള സാധ്യതകള്‍ തേടുക. ജോലിക്കും സ്നേഹബന്ധത്തിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുക. പങ്കാളിയെ സന്തോഷിപ്പിക്കാന്‍ സമ്മാനങ്ങള്‍ വാങ്ങി നല്‍കാം.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ കണ്ടുമുട്ടും. ഈ വ്യക്തി നിങ്ങളുടെ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. ഇത് നിങ്ങളില്‍ സന്തോഷം ജനിപ്പിക്കും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ചെറിയ കാര്യങ്ങള്‍ക്ക്പോലും പങ്കാളിയുമായി വാദപ്രതിപാദങ്ങളിലും വഴക്കുകളിലും ഏര്‍പ്പെടരുത്. അത് പ്രശ്നം കൂടുതല്‍ വഷളാക്കും. പങ്കാളിക്ക് പരിഗണന നല്‍കുകയും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുകയും ചെയ്യുക. കുടുംബത്തിലെ അന്തരീക്ഷം മെച്ചപ്പെടും. ജീവിതം ചെറുതാണെന്ന് മനസ്സിലാക്കുക.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അടുത്ത സുഹൃത്ത് നിങ്ങളോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയേക്കാം. എന്നാല്‍, ഇക്കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കരുത്. ആലോചിച്ച് തീരുമാനമെടുക്കുക. അതിന് ശേഷം മാത്രം ആ ബന്ധത്തില്‍ തുടരുക. പങ്കാളിയെക്കുറിച്ച് അടുത്ത കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചര്‍ച്ച ചെയ്യാന്‍ ഭയപ്പെടരുത്.