Daily Love Horoscope March 24 | സംയമനത്തോടെ പ്രതിസന്ധികള് തരണം ചെയ്യുക; പെരുമാറ്റം ബന്ധത്തിൽ തടസ്സം സൃഷ്ടിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 24ലെ പ്രണയഫലം അറിയാം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ചില കുടുംബ പ്രശ്നങ്ങള്‍ ഉണ്ടാകും. ക്ഷമയോടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുക. പ്രതിസന്ധികള്‍ സൗഹാര്‍ദപരമായി പരിഹരിക്കാന്‍ ശ്രമിക്കുക. ഇതില്‍ പങ്കാളിയുടെ സഹകരണവുമുണ്ടാകും. ദിവസത്തിന്റെ അവസാനം എല്ലാം പരിഹരിക്കപ്പെടും. അവിവാഹിതരുടെ വിവാഹത്തില്‍ തീരുമാനം എടുക്കും. പ്രണയബന്ധത്തില്‍ നിങ്ങളുടെ പെരുമാറ്റം എപ്പോഴും തടസ്സം സൃഷ്ടിക്കും. പെരുമാറ്റത്തില്‍ മാറ്റം വരുത്തുക.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തിലെ വിവിധ സൂക്ഷ്മവശങ്ങളെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരാകും. അത് ജീവിതത്തില്‍ അതിന്റെ യഥാര്‍ത്ഥ പ്രാധാന്യം മനസ്സിലാക്കിത്തരുമെന്നു പ്രണയഫലത്തില്‍ പറയുന്നു. ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ പരസ്പരം മധുരതരമായ സംഭാഷണങ്ങള്‍ നടത്തുകയും പങ്കാളിയെ അടുത്ത് അറിയുകയും ചെയ്യുക. പങ്കാളിയുമായുള്ള ബന്ധം മധുരതരമായി തുടരും.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ അവിചാരിതമായി ഒരാളെ കണ്ടുമുട്ടും. അയാളുടെ മനോഹാരിതയില്‍ നിങ്ങള്‍ മയങ്ങും. ഇത് ഒരു തുടക്കം മാത്രമാണ്. വരും ദിവസങ്ങളില്‍ നിങ്ങള്‍ കണ്ടുമുട്ടിക്കൊണ്ടിരിക്കും. നിങ്ങള്‍ തമ്മില്‍ പരസ്പരം നന്നായി മനസ്സിലാക്കും. പങ്കാളിയുടെ ആരോഗ്യം മോശമായേക്കാം. പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചേക്കാം.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാകും. എന്നാല്‍ വിഷമിക്കേണ്ടതില്ല. അത് താത്കാലികമായ ഒരു പ്രശ്നമായിരിക്കും. കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് ആശയവിനിമയം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പങ്കാളിയെ നന്നയി മനസ്സിലാക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ ഒരു പഴയസുഹൃത്തിനെ കണ്ടുമുട്ടിയേക്കാം. നിങ്ങളുടെ പ്രണയപങ്കാളിയുമായി ഒരു യാത്ര പോകാനുള്ള സാധ്യത വളരെയധികാം.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ അസ്വസ്ഥത അനുഭവപ്പെടും. ദിവസം കഴിയുന്തോറും അത് വഷളാകും. നിങ്ങളുടെ ബന്ധം നന്നായി പരിശോധിച്ച് പോരായ്മകള്‍ പരിഹരിക്കുക. അത് വിജയിച്ചാല്‍ മാത്രം ബന്ധം തുടരുക. അല്ലെങ്കില്‍ പ്രശ്നം അധികരിക്കും. നിങ്ങളുടെ ദാമ്പത്യബന്ധത്തില്‍ സ്നേഹം നിറയും. തകര്‍ന്ന ബന്ധങ്ങള്‍ സുഖമാക്കപ്പെടും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഒരു ബന്ധത്തില്‍ പരസ്പരമുള്ള ബഹുമാനം പ്രധാനമാണ്. നിങ്ങളുടെ നിങ്ങളുടെ പങ്കാളിയും പരസ്പരം വികാരങ്ങളെ ബഹുമാനിക്കണം. ബന്ധത്തില്‍ തെറ്റിദ്ധാരണ ഉണ്ടാകുന്നത് ജീവിതം നശിപ്പിക്കും. സമയമെടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കുക. ദാമ്പത്യജീവിതം സന്തോഷകരമാകും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വരും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ബന്ധത്തില്‍ അശ്രദ്ധ പുലര്‍ത്തരുത്. പങ്കാളിയെക്കുറിച്ച് വേണ്ടത്ര ശ്രദ്ധയില്ലാതെ വന്നേക്കാം. നിങ്ങളുടെ ഈ മനോഭാവം നിങ്ങളുടെ ബന്ധത്തിന് ഹാനികരമായേക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളോട് സ്നേഹത്തോടെ പ്രതികരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുറച്ച് കരുതലും സ്നേഹവും കാണിക്കുക.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തിന് ഇന്നത്തെ ദിവസം അനുകൂലമാണ്. പരസ്പരം സംഭാഷണങ്ങളില്‍ ഏര്‍പ്പെടുക. വിനോദം, പ്രണയനിമിഷങ്ങള്‍ എന്നയാല്‍ നിറഞ്ഞ ബന്ധമായിരിക്കും. ഒരു ഒത്തുചേരല്‍ ആസൂത്രണം ചെയ്ത് ഇന്ന് വൈകുന്നേരം നിങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുക. നിങ്ങള്‍ക്ക് ഒരു വലിയ വെക്കേഷന്‍ ലഭിച്ചേക്കാം. പങ്കാളിയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുക. പ്രണയജീവിതത്തില്‍ ഏകാന്തത അനുഭവപ്പെട്ടേക്കാം.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് ചില കടുത്ത മാനസിക പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അത് നിങ്ങളുടെ മാനസിക സമാധാനം നശിപ്പിക്കും. നിങ്ങളുടെ പ്രണയജീവിതത്തില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമായി പോകും. കാര്യങ്ങള്‍ ശരിയായ പാതയിലേക്ക് തിരിച്ചുവരാന്‍ നിങ്ങള്‍ നിയന്ത്രണം ഏറ്റെടുക്കുകയും പരിശ്രമിക്കുകയും വേണം.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പുതിയ ബന്ധത്തിലേക്ക് സാവധാനം കടക്കുക. വിവാഹിതര്‍ക്ക് ഇന്നത്തെ ദിവസം അനുകൂമാണ്. പരസ്പരം ഗുണമേന്മയുള്ള സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ അവസരം ലഭിക്കും. ദാമ്പത്യജീവിതം സാധാരണപോലെ തുടരും. പ്രിയപ്പെട്ടൊരാള്‍ നിങ്ങളുടെ പ്രണയജീവിതം തകര്‍ക്കാന്‍ ശ്രമിക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നിറയും. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കും. ജോലിയില്‍നിന്ന് അവധിയെടുക്കും. ഇന്ന് നിങ്ങള്‍ എതിര്‍ലിംഗത്തിലുള്ള ഒരാളിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരാളെ സ്നേഹിക്കുന്നത് പൂര്‍ണമായും പ്രതിബദ്ധതയോടെയും സമര്‍പ്പണത്തോടെയും കൂടിയായിരിക്കും. അതില്‍ വിട്ടുവീഴ്ച വരുത്തുകയില്ല. എന്നാല്‍, പങ്കാളി നിങ്ങളോട് അതേ രീതിയില്‍ പെരുമാറില്ല. പങ്കാളിയുടെ വിചിത്രമായ പെരുമാറ്റത്തില്‍ നിരാശപ്പെടരുത്. ഒടുവില്‍ എല്ലാം ശരിയാകും. പങ്കാളി നിങ്ങളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കും. ഇന്ന് രാത്രി നിങ്ങളുടെ പങ്കാളി നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.