Horoscope Jan 26 | വിദ്യാർത്ഥികൾക്ക് പുതിയ കോഴ്‌സിന് ചേരാൻ പറ്റിയ സമയം; ഉദരരോഗങ്ങൾക്കു സാധ്യത: ഇന്നത്തെ രാശിഫലം
- Published by:Naseeba TC
- news18-malayalam
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2024 ജനുവരി 26 ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Aries - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: നിങ്ങൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾക്ക് ഇന്ന് പണം ചെലവാക്കേണ്ടി വരും. നിങ്ങൾ മുമ്പ് ആർക്കെങ്കിലും പണം കടം നൽകിയിട്ടുണ്ടെങ്കിൽ, അത് ഇന്ന് തിരികെ ലഭിക്കും. ഇതുവഴി നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പക്കുകയും നിങ്ങളുടെ മനസ് സന്തോഷിക്കുകയും ചെയ്യും. പുതിയ ജോലി അന്വേഷിക്കുന്നവർ തൽകാലം പഴയതിൽ ഉറച്ചുനിൽക്കുന്നതാണ് നല്ലത്, അല്ലെങ്കില്ഡ പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ബിസിനസ് പ്ലാനുകൾ ഇന്ന് ആരുമായും പങ്കുവവെയ്ക്കാതിരിക്കുന്നതാണ് നല്ലത്. സുഹൃത്തുക്കളെന്ന് ഭാവിക്കുന്ന ചിലർ യഥാർത്ഥത്തിൽ നിങ്ങളുടെ ശത്രുക്കൾ ആയിരിക്കാം, അതേക്കുറിത്ത് നിങ്ങൾ ജാഗ്രത പാലിക്കണം. ബന്ധുക്കളിൽ ഒരാളുടെ ആരോഗ്യത്തെക്കുറിച്ച് ഇന്ന് നിങ്ങൾ അൽപമആശങ്കാകുലരായിരിക്കും. ഭാഗ്യ നിറം: ബർഗണ്ടി ഭാഗ്യ സംഖ്യ: 11
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ സമയം വേണ്ടവിധം പ്രയോജനപ്പെടുത്തും. സഹോദരങ്ങളുമായുള്ള ബന്ധം ശക്തമാകും. മക്കൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി ഇന്ന് ധാരാളം പണം ചെലവഴിക്കും. നിങ്ങളുടെ അയൽപക്കത്ത് എന്തെങ്കിലും വഴക്കുണ്ടായാൽ നിങ്ങൾ അതിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അത് കൂടുതൽ ഗുരുതരമായ തർക്കങ്ങളിലേക്ക് നയിക്കും. നിങ്ങളുടെ പുതിയ ജോലിയിൽ ചില തടസങ്ങൾ ഉണ്ടാകും, മുതിർന്ന സഹപ്രവർത്തകുടെ സഹായത്തോടെ നിങ്ങൾക്ക് അവയെ മറികടക്കാൻ കഴിയും. ജോലിസ്ഥലത്ത്, നയതന്ത്ര മികവോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് നിങ്ങൾ വളർത്തേണ്ടതുണ്ട്, എങ്കിൽ മാത്രമേ നിങ്ങളുടെ ജോലി വിജയകരമായി പൂർത്തിയാക്കുന്നതിൽ നിങ്ങൾ വിജയിക്കുകയുള്ളൂ. ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 12
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ഊർജസ്വലതയോടെ എല്ലാ കാര്യങ്ങളും ചെയ്യുന്ന ഒരു ദിവസമായിരിക്കും. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് നിങ്ങളുടെ ജോലിയുടെ വേഗത വർദ്ധിപ്പിക്കും, ഇത് നിങ്ങൾക്ക് ജോലിസ്ഥലത്ത് നല്ല ഫലങ്ങൾ നൽകും. ഇന്ന് നിങ്ങളുടെ പുരോഗതിക്ക് വിലങ്ങായി നിൽക്കുന്ന തടസങ്ങൾ നീക്കി മുന്നോട്ട് പോകേണ്ടിവരും. സമ്പത്ത് വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരേണ്ടിവരും. വിദ്യാർത്ഥികൾക്ക് ഒരു പുതിയ കോഴ്‌സിന് ചേരാൻ അനുകൂലമായ സമയം. ഏതെങ്കിലും കുടുംബാംഗത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ആലോചനകൾ നടക്കുന്നുണ്ടെങ്കിൽ, മുതിർന്ന ഒരാളുമായി ആലോചിച്ച ശേഷം മാത്രം അതിൽ തീരുമാനം എടുക്കുക. അല്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വന്നേക്കാം. ഇന്ന് വൈകുന്നേരം നിങ്ങൾ ഒരു പഴയ സുഹൃത്തിനെ കാണാൻ അയാളുടെ വീട്ടിൽ പോയേക്കാം. ഭാഗ്യ നിറം: കറുപ്പ് ഭാഗ്യ സംഖ്യ: 17
advertisement
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ആത്മീയ കാര്യങ്ങളോട് വളരെയധികം താത്പര്യം തോന്നും. നിങ്ങളുടെ ബുദ്ധിയും വിവേചനാധികാരവും ഉപയോഗിച്ച് ചില പുതിയ ജോലികളും നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ കുടുംബത്തിലെ ചെറിയ കുട്ടികൾക്കായി നിങ്ങൾക്ക് ചില സമ്മാനങ്ങൾ വാങ്ങിയേക്കാം. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണം, കാരണം ശത്രുക്കൾ അവരുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചേക്കാം. മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്തുന്നതിന് പകരം, നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അപ്പോൾ മാത്രമേ നിങ്ങൾക്ക് ലാഭം നേടാൻ കഴിയൂ. വിദേശത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് അവരുടെ കുടുംബാംഗങ്ങളോടൊപ്പം ആഗ്രഹിക്കുന്ന സമയം ചെലവഴിക്കാൻ സാധിച്ചേക്കില്ല. വിവേകത്തോടെ നിക്ഷേപം നടത്തുക, അതിന്റെ ഫലങ്ങൾ ലഭിക്കാൻ ക്ഷമയോടെ കാത്തിരിക്കുക. ഭാഗ്യ നിറം: പിങ്ക് ഭാഗ്യ സംഖ്യ: 6
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ആരോഗ്യം പരിപാലിക്കാന് അൽപ്പം സമയം കണ്ടെതത്ണം. പുറത്ത് നിന്ന് ധാരാളം ഭക്ഷണം കഴിക്കുന്നതു മൂലവും വറുത്ത ഭക്ഷണങ്ങളും കാരണം ഇന്ന് നിങ്ങൾക്ക് ചില ഉദര സംബന്ധമായ രോഗങ്ങൾ ഉണ്ടാകാം, അതിനാൽ അത്തരം ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങൾ വളരെക്കാലമായി ബിസിനസിൽ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, ഇന്ന് നിങ്ങൾക്ക് അവയ്ക്ക് പരിഹാരം കണ്ടെത്തിയേക്കാം. ഇന്ന് നിങ്ങളുടെ കുട്ടികളിൽ നിന്ന് നിരാശാജനകമായ ചില വാർത്തകൾ കേൾക്കാനിടയുണ്ട്, അതിനാൽ നിങ്ങൾ അസ്വസ്ഥരായിരിക്കും. നിങ്ങളുടെ ഭാവിയെ സംബന്ധിച്ച് കൂടുതലായി ആലോചിച്ച് ഇന്ന് നിങ്ങൾ ആശങ്കാകുലരായിരിക്കാം. ഇന്ന് നിങ്ങൾ എവിടെയെങ്കിലും പണം നിക്ഷേപിച്ചാൽ, ഭാവിയിൽ അത് നിങ്ങൾക്ക് വലിയ ലാഭം നൽകും. ഭാഗ്യ നിറം: മാരോൺ ഭാഗ്യ സംഖ്യ: 8
advertisement
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. നിങ്ങളുടെ ചെലവുകൾ ശ്രദ്ധിക്കേണ്ടതുണ്ട്, ബജറ്റ് ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. നിങ്ങൾ സുഹൃത്തുക്കളുമായി ഹാംഗ് ഔട്ട് ചെയ്യാൻ പദ്ധതിയിടും. അവിവാഹിതരുടെ ജീവിതത്തിലേക്ക് ഒരു പുതിയൊരാൾ കടന്നുവന്നേക്കാം. വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് നല്ല വാർത്തകൾ കേൾക്കാൻ സാധിക്കും. ഇന്ന് നിങ്ങളുടെ അമ്മയുമായി തർക്കമുണ്ടാകാം. പ്രധാനപ്പെട്ട ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കുക. നിങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് കൈകടത്താൻ മറ്റുള്ളവരെ അനുവദിക്കരുത്. ജീവിതശൈലിയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ഭാഗ്യ നിറം: വെള്ള ഭാഗ്യ സംഖ്യ: 1
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങൾ വൈകാരികമായി പ്രതികരിക്കുകയും ആരെങ്കിലും പറയുന്നതു കേട്ട് വേദനിക്കുകയും ചെയ്തേക്കാം. നിങ്ങളുടെ ഈ ദൗർബല്യം മുതലെടുക്കാൻ ശത്രുക്കൾ പരമാവധി ശ്രമിക്കും, അതിനാൽ ഇന്ന് ജാഗ്രതയോടെ മുന്നോട്ടു നീങ്ങുക. ജോലികളെല്ലാം വേഗത്തിൽ തീർക്കണം. ആളുകൾ നെഗറ്റീവ് കാര്യങ്ങൾ പറയുന്നത് ശ്രദ്ധിക്കരുത്. ഇന്ന് നിങ്ങൾക്ക് ജോലിസ്ഥലത്തും ചില പദ്ധതികൾ നടപ്പിലാക്കേണ്ടി വരും, ഭാവിയിൽ നിങ്ങൾക്ക് അവയിൽ നിന്ന് പ്രയോജനം ലഭിക്കുകയുള്ളൂ. രാഷ്ട്രീയ പ്രവർത്തകർ ഇന്ന് മറ്റുള്ളവരെ വിമർശിക്കിക്കാതിരിക്കുന്നതാണ് നല്ലത് ഭാഗ്യ നിറം: ലാവെൻഡർ ഭാഗ്യ സംഖ്യ: 16
advertisement
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വിദ്യാർത്ഥികൾളെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമായിരിക്കും, കാരണം വിദ്യാഭ്യാസ കാര്യത്തിൽ അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ തരണം ചെയ്യാൻ കുടുംബാംഗങ്ങളിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും. ഇന്ന് ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പങ്കാളികൾ തമ്മിൽ തുറന്നു സംസാരിക്കേണ്ടി വരും. ഇന്ന് നിങ്ങളുടെ വീട്ടിൽ പൂജ, പാരായണം മുതലായ ചില ശുഭകരമായ കാര്യങ്ങൾ സംഘടിപ്പിക്കാം. ഒരു ചെറിയ പാർട്ടി സംഘടിപ്പിക്കുന്നതിനെക്കുറിച്ചും നിങ്ങൾ ആലോചിച്ചേക്കാം. ബിസിനസിൽ നിന്നും നിങ്ങളെ്‍ ആഗ്രഹിച്ച ലാഭം ലഭിക്കുന്നതിനാൽ മനസ് സന്തുഷ്ടമായിരിക്കും. ഭാഗ്യ നിറം: നേവി ബ്ലൂ ഭാഗ്യ സംഖ്യ: 15
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: അമ്മയുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ഇന്ന് അതിന് പരിഹാരം കാണാൻ സാധിക്കും. നിങ്ങളുടെ ബിസിനസ് പ്ലാൻ മറ്റുള്ളവരോട് വെളിപ്പെടുത്തരുത്. കാരണം, എതിരാളികൾ അത് കോപ്പിയടിച്ചേക്കാം. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നിങ്ങൾക്ക് താത്പര്യം തോന്നും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കുകയും ചെയ്യും. ചില സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. നിങ്ങളുടെ കുട്ടിയുടെ ചില ആവശ്യങ്ങൾ ഉടൻ നിറവേറ്റേണ്ടി വന്നേക്കാം. വറുത്ത ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്, അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഇന്ന് വ്യാപാരമേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തി കൃത്യസമയത്ത് ജോലികൾ പൂർത്തീകരിക്കും. ഭാഗ്യ നിറം: ഇൻഡിഗോ ഭാഗ്യ നമ്പർ: 4
advertisement
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ധൈര്യവും ധീരതയും വർദ്ധിക്കുന്ന ദിവസമായിരിക്കും ഇന്ന്. വിദ്യാർത്ഥികൾക്കും വളരെക്കാലമായി ഏതെങ്കിലും പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും ഇന്ന് മികച്ച ദിവസമാണ്, അവർ അതിൽ വിജയിക്കും. ലോട്ടറി എടുത്തവർക്കും ഇന്ന് നല്ല വാർത്ത കേൾക്കാൻ സാധിച്ചേക്കും. നിങ്ങളുടെ സഹോദരീസഹോദരന്മാരുമായി എന്തെങ്കിലും തർക്കം ഉണ്ടായിരുന്നെങ്കിൽ, ഇന്ന് നിങ്ങൾ അതിൽ പരിഹാരം കാണാൻ നിങ്ങൾക്കു സാധിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾ ആരോടും കൂടിയാലോചിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, ആരെങ്കിലും നിങ്ങൾക്ക് തെറ്റായ ഉപദേശം നൽകിയേക്കാം. ഇന്ന് നിങ്ങൾ എടുക്കുന്ന ഓരോ തീരുമാനങ്ങളും ശ്രദ്ധയോടും വിവേകത്തോടും കൂടി ആയിരിക്കണം. ഭാഗ്യ നിറം: പീച്ച് ഭാഗ്യ സംഖ്യ: 9
advertisement
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതായിരിക്കും. ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും. നിങ്ങൾ ആർക്കെങ്കിലും പണം കടം കൊടുത്തിട്ടുണ്ടെങ്കിൽ, ഇന്ന് അത് ഇന്ന് തിരികെ ലഭിക്കും, അതുവഴി നിങ്ങളുടെ ചില കടങ്ങൾ അടച്ചു തീർക്കാനും സാധിക്കും. ഇന്ന് ഓഫീസിൽ, കീഴ്ജീവനക്കാരിൽ നിന്ന് ജോലി എളുപ്പത്തിൽ ചെയ്യാനുള്ള ടിപ് ലഭിക്കും, അതിനാൽ നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാകും. നിങ്ങൾ സ്വത്ത് സംബന്ധമായ എന്തെങ്കിലും തർക്കം നേരിടുന്നുണ്ടെങ്കിൽ, അതിന് പരിഹാരം കാണാൻ കുറച്ച് കാലതാമസം ഉണ്ടായേക്കാം. ഇക്കാരണത്താൽ, നിങ്ങളുടെ മനസ് അൽപം അസ്വസ്ഥമായേക്കാം. ഭാഗ്യ നിറം: ഓഫ് വൈറ്റ് ഭാഗ്യ സംഖ്യ: 3
advertisement
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഇന്ന് നിങ്ങൾ വളരെയധികം പരിശ്രമിക്കുകയും അതിൽ നിങ്ങൾ വിജയിക്കുകയും ചെയ്യും. ഇന്ന് ഏതെങ്കിലും പ്രധാനപ്പെട്ട കാര്യത്തിൽ ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കേണ്ടി വന്നാൽ, അത് നിങ്ങളുടെ പങ്കാളിയിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ സ്വീകരിക്കുന്നതാണ് നല്ലത്. ഇന്ന് നിങ്ങൾ സാമൂഹിക പരിപാടികളിൽ സജീവമായി പങ്കെടുക്കും, അത് നിങ്ങൾക്ക് പ്രയോജനം ചെയ്യും. നിങ്ങൾ സമൂഹത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ വിലമതിക്കപ്പെടും. ഇന്ന് നിങ്ങളുടെ ഭാര്യയുടെയോ ഭർത്താവിന്റെയോ വീട്ടിൽ നിന്നും നിങ്ങൾക്ക് ബഹുമാനം ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ചില തടസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ, ഇന്ന് അതെല്ലാം പരിഹരിക്കാൻ സാധിക്കും, ഒപ്പം നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഭാഗ്യ നിറം: മണ്ണിന്റ നിറം ഭാഗ്യ സംഖ്യ: 2