Love Horoscope March 22 | പ്രണയബന്ധം ശക്തിപ്പെടും; പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും: ഇന്നത്തെ പ്രണയഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 22ലെ പ്രണയഫലംഅറിയാം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിക്ക് നിരുപാധികമായ സ്നേഹവും പിന്തുണയും നല്‍കണം. നിങ്ങളെ വേദനിപ്പിക്കുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ അറിയും. അതിനാല്‍ നിങ്ങളുടെ മുന്‍ഗണനകള്‍ മനസ്സില്‍വെച്ച് പങ്കാളിയോട് സഹാനുഭൂതിയോടെ പെരുമാറണം. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിന് പ്രത്യേക പരിഗണന നല്‍കേണ്ട സമയമാണിതെന്ന് പ്രണയഫലത്തില്‍ പറയുന്നു. ദിവസം മുഴുവന്‍ നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുന്നതില്‍ നിങ്ങള്‍ തിരക്കിലായിരിക്കും. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട ചടങ്ങില്‍ നിങ്ങള്‍ പങ്കെടുക്കും. നിങ്ങളെ പങ്കാളി വിലമതിക്കും. അവിവാഹിതനാണെങ്കില്‍ ആരോടെങ്കിലും വിവാഹാഭ്യര്‍ത്ഥന നടത്തുന്നത് ഒഴിവാക്കുക. പ്രണയബന്ധത്തിന് ഇന്ന് അനുകൂല ദിവസമല്ല.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ചില വിനോദകാര്യങ്ങളില്‍ ഏര്‍പ്പെടും. ഇന്ന് നിങ്ങള്‍ യാത്ര പോകും. നിങ്ങള്‍ ചെയ്യുന്നത് ശരിയാണോ അല്ലയോ എന്നതിനെക്കുറിച്ച് നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍, നിങ്ങളുടെ തീരുമാനം വീണ്ടും പരിഗണിക്കുക. അപ്പോള്‍ നിങ്ങള്‍ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടാലും, നിങ്ങള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരില്ല.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ ബന്ധത്തെ സംബന്ധിച്ച് ഇന്ന് ശരിയായ തീരുമാനമെടുക്കാന്‍ കഴിയും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമൊത്ത് സമയം ചെലവഴിക്കും. ഒരു മിച്ച് സാഹസിക യാത്രകള്‍ നടത്തുകയോ പങ്കാളി ഇഷ്ടപ്പെടുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുകയോ ആവാം. ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കുക. വീട്ടില്‍ പുതിയ അംഗം വരുന്നത് സംബന്ധിച്ച് ഇന്ന് സംസാരിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ രഹസ്യമായി കരുതിയിരുന്ന ഒരു കാര്യം പങ്കാളിയോട് പങ്കിടാന്‍ ഇത് അനുകൂല സമയമാണ്. നിങ്ങള്‍ ഒരു രഹസ്യമുണ്ടെങ്കില്‍ അവയെ ധൈര്യത്തോടെ നേരിടുക. പങ്കാളി നിങ്ങളെ വിലമതിക്കും. തകര്‍ന്ന ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇത് നല്ല ദിവസമാണ്.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ജോലി സ്ഥലത്ത് തിരക്ക് അനുഭവപ്പെട്ടാനും പങ്കാളിയെ സന്തോഷിപ്പിക്കാന്‍ അവസരങ്ങള്‍ കണ്ടെത്തണം. മറ്റുള്ളവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നത്ര സ്നേഹം നിങ്ങളുടെ ബന്ധത്തില്‍നിന്ന് നിങ്ങള്‍ക്ക് ലഭിക്കും.എന്നാല്‍ അതിന്റെ മൂല്യം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. പ്രിയപ്പെട്ടയാള്‍ക്ക് ഒരു ഫോട്ടോ ഫ്രെയിം സമ്മാനമായി നല്‍കാവുന്നതാണ്.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെ ശുഭകരമായ ദിവസമാണ്. പ്രണയബന്ധത്തില്‍ നിങ്ങള്‍ സംയമനം പാലിക്കേണ്ടി വരും. എന്നാല്‍, നിങ്ങളുടെ പ്രണയബന്ധം ശക്തിപ്പെടും. അതില്‍ നിങ്ങളുടെ പങ്കാളി അത്ഭുതപ്പെട്ടേക്കാം.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിജീവിതത്തില്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കാനുള്ള കഴിവ് നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങളെ വളരെയധികം സഹായിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളും നിങ്ങളുടെ പങ്കാളിയും ഒരുമിച്ച് ചെയ്യുന്നതെന്തും, അത് പ്രണയമായാലും ബിസിനസ്സായാലും, നിങ്ങള്‍ക്ക് ധാരാളം വിജയം സമ്മാനിക്കും. നിങ്ങള്‍ രണ്ടുപേര്‍ക്കും പരസ്പരമുള്ള ശക്തികളെയും ബലഹീനതകളെയും കുറിച്ച് നല്ല ധാരണയുണ്ട്, നിങ്ങള്‍ പരസ്പരം നന്നായി യോജിച്ച് പ്രവര്‍ത്തിക്കും. എപ്പോഴും ഇങ്ങനെ തുടരുക.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയബന്ധം ശക്തമാകും.രസകരമായ കാഴ്ചപ്പാടുകളോട് കൂടിയ ആളുകളെ നിങ്ങള്‍ കണ്ടുമുട്ടും. അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. പങ്കാളിക്ക് മാനസിക സമ്മര്‍ദം അനുഭവപ്പെടും. എന്നാല്‍ നിങ്ങളുടെ സാമീപ്യമുണ്ടെങ്കില്‍ അത് മെച്ചപ്പെടും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയ ബന്ധത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്കോ നിങ്ങളുടെ പങ്കാളിയുടെ ഇളയ സഹോദരനോ ഇതില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുടെ വ്യക്തിത്വത്തിന്റെ നിങ്ങള്‍ക്ക് അറിയാത്ത വശങ്ങളെക്കുറിച്ച് നിങ്ങള്‍ അറിയുകയും അത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഇപ്പോള്‍ വളരെ തിരക്കിലാണെങ്കില്‍, നിങ്ങളോട് പറയാതെ തന്നെ നിങ്ങളുടെ പങ്കാളി നിങ്ങളെ കാണാന്‍ വരാന്‍ സാധ്യതയുണ്ടെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം വളരെയധികം കുറയ്ക്കും. നിങ്ങളുടെ പങ്കാളിയോടൊപ്പം ആയിരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ഒരാളെ പ്രത്യേകമായി പരിചയപ്പെടുത്താന്‍ കഴിയും. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ഇണയുമായി ഒരു യാത്ര പോകാം. അതേസമയം എന്തെങ്കിലും വിഷയത്തില്‍ നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്.