വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയിലെ പെട്ടെന്നുള്ള പോസ്റ്റീവ് മാറ്റം നിങ്ങളുടെ ഇന്നത്തെ ദിവസത്തെ സന്തോഷകരമാക്കും. ആരോഗ്യം ശ്രദ്ധിക്കുക. ഇപ്പോള്‍ കഠിനപ്രയത്നം നടത്തുന്നത് ജോലിയില്‍ പിന്നീട് നേട്ടമുണ്ടാക്കും. കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തു തുടങ്ങാം. ഭാഗ്യചിഹ്നം: പുതിയ വിളക്ക്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില ഫോട്ടോകള്‍ മറന്നുപോയ ഓര്‍മ്മകളെ കാര്യങ്ങളെ ഓര്‍മ്മപ്പെടുത്തും. സാമ്പത്തിക കാര്യങ്ങള്‍ പ്രതീക്ഷ നല്‍കും. താല്‍ക്കാലികമായി വേണ്ടെന്നുവെച്ചിരിക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. വളരെ പ്രസക്തമായ ഒരു സന്ദേശം ലഭിക്കും. ഭാഗ്യചിഹ്നം: മരതകം.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ആശയക്കുഴപ്പമുള്ള വിഷയങ്ങളോട് സിംപിള്‍ ആയി പ്രതികരിക്കുക. പരിഹരിക്കപ്പെടാത്ത കാര്യങ്ങള്‍ വീണ്ടും വിലയിരുത്തുക. ഇന്നത്തെ ദിവസം ഒരു ടാസ്‌ക് ചെയ്യാനുള്ള എനര്‍ജി നിങ്ങള്‍ക്ക് ഉണ്ടാകും. ധ്യാനം ചെയ്യുന്നത് ഗുണം ചെയ്യും. ഭാഗ്യചിഹ്നം: തടാകം.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഒരു സുഹൃത്തിന്റെ ചില പ്രവൃത്തികള്‍ ഇന്നത്തെ ദിവസം മികച്ചതാക്കും. ഷോപ്പിംഗ് നടത്താന്‍ അനുയോജ്യമായ ദിവസം. സന്തോഷകരമായ ദിനമായിരിക്കും ഇന്ന്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനുള്ള ആസക്തി കുറയ്ക്കുക. കാര്യങ്ങള്‍ മറ്റുള്ളവരോട് പ്രകടിപ്പിക്കാന്‍ കൂടുതല്‍ ശ്രമിക്കുക. ഭാഗ്യചിഹ്നം: സൈന്‍ ബോര്‍ഡ്.