60 വർഷത്തിന് ശേഷം അവർ ഒത്തുകൂടി; നിലമ്പൂർ മാനവേദന്റെ മരത്തണലിൽ

Last Updated:
പി.വി അബ്ദുൽ വഹാബ് എം.പി അടക്കം നിരവധി പ്രമുഖർ പഠിച്ച സ്‌കൂളാണിത്
1/5
 നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്‌കൂളിൽ 1965-66, 1966-67, 1967-68 വർഷങ്ങളിൽ പത്താം ക്ലാസ്സിൽ പഠിച്ചവർ 60 വർഷത്തിന് ശേഷം ഒത്തുചേർന്നത് ശ്രദ്ധേയമായി. പി.വി അബ്ദുൽ വഹാബ് എം.പി അടക്കം നിരവധി പ്രമുഖർ പഠിച്ച സ്‌കൂളാണിത്. ഓർമകളുടെ മരത്തണലിൽ പഴയകാല കഥകൾ പറഞ്ഞുള്ള സംഗമം ഹൃദ്യമായ അനുഭവമായി.

advertisement
2/5
 അവരുടെ പ്രായം കൂടിയെങ്കിലും ഓർമകൾക്ക് മങ്ങലേറ്റിട്ടുണ്ടായിരുന്നില്ല. സ്‌കൂൾ മുറ്റത്ത് എത്തിയത് പോലെ അവരുടെ കണ്ണുകൾ കുട്ടികളെ പോലെ വിടർന്നു. പലരും ഓർമകളിൽ വിതുമ്പി. സന്തോഷാധിക്യത്താൽ ആലിംഗനം ചെയ്തു. പി.വി അബ്ദുൽ വഹാബ് എം.പി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

3/5
 മൂന്ന് വർഷങ്ങളിലായി പത്താം ക്ലാസിൽ പഠിച്ചിരുന്നവരാണ് ഒത്തുകൂടിയത്. ആറ് പതിറ്റാണ്ടിന് ശേഷമാണ് പലരും നേരിൽ കാണുന്നത്. ഇന്നലെ രാവിലെ 9.30ന് നിലമ്പൂർ റോസ് ഇന്റർനാഷണൽ ഹോട്ടലിലായിരുന്നു കൂടിച്ചേരൽ. അന്നത്തെ അധ്യാപകരായ രാമചന്ദ്ര അയ്യർ, രാജഗോപാൽ, ടി.കെ. അബ്ദുള്ളക്കുട്ടി, സി.ജെ. മാത്യു, ചന്ദ്രകുമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

4/5
 ഉച്ചയ്ക്കുശേഷം നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്‌കൂളിലെത്തിയ പൂർവ്വ വിദ്യാർത്ഥികൾ അവരുടെ പഴയ ഓർമകളിലൂടെ ഏറെ നേരം സഞ്ചരിച്ചു. അന്ന് പാടിയ പാട്ടുകളടക്കം അവതരിപ്പിച്ചു. 140-ഓളം വിദ്യാർഥികളാണ് 1965-68 കാലങ്ങളിൽ സ്‌കൂളിൽ പത്താം ക്ലാസിൽ പഠിച്ചിരുന്നത്.

5/5
 ഇതിൽ 120-ഓളം പേരുമായി സൗഹൃദം പുനഃസ്ഥാപിച്ച ആത്മസംതൃപ്തിയിലാണ് സംഘാടകർ. നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്‌കൂളിൽ 1965-66, 1966-67, 1967-68 വർഷങ്ങളിൽ പത്താം ക്ലാസ്സിൽ പഠിച്ചവർ ആറ് പതിറ്റാണ്ടിന് ശേഷം ഒത്തുചേർന്നതിന്റെ സന്തോഷത്തിൽ സെൽഫിയെടുക്കുന്ന പി.വി അബ്ദുൽ വഹാബ് എം.പി

India vs Pakistan Asia Cup 2025 Final | ഇന്ത്യ vs പാകിസ്ഥാൻ ടി20 റെക്കോർഡുകൾ: ഏറ്റവും കൂടുതൽ വിജയങ്ങൾ, റൺസ്, വിക്കറ്റുകൾ.....
India vs Pakistan Asia Cup 2025 Final |ഇന്ത്യ vs പാകിസ്ഥാൻ ടി20 റെക്കോർഡുകൾ:ഏറ്റവും കൂടുതൽ വിജയങ്ങൾ,റൺസ്,വിക്കറ്റ്
  • ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് ഫൈനൽ പോരാട്ടം ഇന്ന് രാത്രി 8 മണിക്ക് ദുബായിൽ നടക്കും.

  • ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടി20 മത്സരങ്ങളിൽ 15 തവണയിൽ 12 തവണ ഇന്ത്യ വിജയിച്ചു.

  • വിരാട് കോഹ്‌ലി 11 ഇന്നിംഗ്‌സുകളിൽ നിന്ന് 492 റൺസ് നേടി, 123.92 സ്ട്രൈക്ക് റേറ്റിൽ ഏറ്റവും കൂടുതൽ റൺസ്.

View All
advertisement