Avocado | അവൊക്കാഡോ നല്ലതാടോ; ഡിപ്രെഷൻ അടിച്ചാലും, പഞ്ചസാര കൂടിയാലും ഓടിപ്പോയി വാങ്ങിക്കഴിക്കാം
- Published by:meera_57
- news18-malayalam
Last Updated:
അവൊക്കാഡോ കഴിക്കുന്നത് ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു
ആപ്പിൾ, ഓറഞ്ച്, മുന്തിരി പോലെ അത്രകണ്ട് ജനകീയമായ പഴമല്ല അവൊക്കാഡോ (Avocado). ആരോഗ്യം വളരെയേറെ ശ്രദ്ധിക്കുന്ന വ്യക്തികൾക്കിടയിൽ ഈ പഴവർഗത്തിനു പ്രചാരമുണ്ട് താനും. സംസ്കരിച്ചിട്ടില്ലാത്ത ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ഏറ്റവും നല്ലതെന്ന് എല്ലായ്പ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. അവൊക്കാഡോ അവയിൽ ഒന്നാണ്. അവൊക്കാഡോ കഴിക്കുന്നത് ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. പലതരം വിറ്റാമിനുകളും പോഷകങ്ങളും നിറഞ്ഞ ഏറ്റവും മികച്ച പഴങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു
advertisement
ദഹനം മെച്ചപ്പെടുത്താൻ സഹായകവും, വിഷാദരോഗ സാധ്യത കുറയ്ക്കാനും, അസ്ഥിക്ഷയം തടയാനും അവൊക്കാഡോ മികച്ചതാണ്. ഇതിൽ മികച്ച അളവിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന വിറ്റാമിൻ സി, ഇ, കെ, ബി6 എന്നിവയുടെ മികച്ച ഉറവിടമാണ് അവോക്കാഡോ. നമ്മുടെ നാഡീവ്യവസ്ഥയ്ക്കും അവ പരിഹാരമാർഗമാണ്. റൈബോഫ്ലേവിൻ, നിയാസിൻ, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയും അവോക്കാഡോകളിൽ നിറഞ്ഞിരിക്കുന്നു. അവൊക്കാഡോ കഴിച്ചത് കൊണ്ടുള്ള ഗുണങ്ങളുടെ വിശദാംശങ്ങൾ അറിയാം (തുടർന്ന് വായിക്കുക)
advertisement
പകുതി അവൊക്കാഡോയിൽ ഏകദേശം 160 കലോറി, 14 ഗ്രാം കൊഴുപ്പ്, 8.5 ഗ്രാം കാർബോഹൈഡ്രേറ്റ്, ഏകദേശം 7 ഗ്രാം നാരുകൾ, 1 ഗ്രാമിൽ താഴെ പഞ്ചസാര എന്നിവയുണ്ട്. അവൊക്കാഡോയുടെ പ്രധാന ഗുണങ്ങൾ ഇവയാണ്: ഓസ്റ്റിയോപൊറോസിസിനെ തടയുന്നു: അവൊക്കാഡോയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ അസ്ഥിയുടെ മികച്ച ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഈ വിറ്റാമിൻ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുകയും മൂത്രത്തിലൂടെ കാൽസ്യം പുറന്തള്ളുന്നത് കുറയ്ക്കുകയും ചെയ്യുന്നു
advertisement
മികച്ച ഹൃദയാരോഗ്യം: അവൊക്കാഡോയിൽ അടങ്ങിയിരിക്കുന്ന 76 മില്ലിഗ്രാം ബീറ്റാ-സിറ്റോസ്റ്റെറോൾ ശരീരത്തിലെ ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് നിലനിർത്താൻ സഹായിക്കുന്നു. ഇത് ധമനികളിലെ തടസം കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: നാരുകൾ പഞ്ചസാരയുടെ അളവ് മന്ദഗതിയിലാക്കുന്നു. അവയിൽ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ പ്രമേഹ സാധ്യത കുറയുന്നു
advertisement
കണ്ണുകളുടെ ആരോഗ്യത്തിന്: അവൊക്കാഡോയിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണുകളിലെ ടിഷ്യുവിന് ഗുണം ചെയ്യും. ഈ ആന്റിഓക്‌സിഡന്റുകൾ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. അവൊക്കാഡോയിലെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൊഴുപ്പിൽ ലയിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ആഗിരണം പിന്തുണയ്ക്കുന്നു. പേശികളുടെ അപചയം തടയാൻ, ഭക്ഷണത്തിൽ അവൊക്കാഡോ ഉൾപ്പെടുത്താൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്
advertisement
കാൻസറിൽ നിന്ന് തടയുന്നു: ആഴ്ചയിൽ ഒരിക്കൽ അവൊക്കാഡോ കഴിക്കുന്നത് വൻകുടൽ, ശ്വാസകോശം, മൂത്രസഞ്ചിയിലെ കാൻസർ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുമെന്ന് 2023-ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ആവശ്യത്തിന് ഫോളേറ്റ് കഴിക്കുന്നത്, വൻകുടൽ, ആമാശയം, സെർവിക്കൽ കാൻസർ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. അൾസറിൽ നിന്ന് കാൻസർ വികസിക്കുകയാണെങ്കിൽ അത് തടയാനും സാധിക്കും
advertisement
വിഷാദരോഗ സാധ്യത കുറയ്ക്കുന്നു: അവൊക്കാഡോ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ഇത് ഫോളേറ്റ് നിറഞ്ഞതുമാണ്. കുറഞ്ഞ ഫോളേറ്റ് അളവും വിഷാദവും തമ്മിൽ നല്ല ബന്ധമുണ്ട്. ഫോളേറ്റ് മനുഷ്യശരീരത്തിൽ ഹോമോസിസ്റ്റീൻ ഉത്പാദിപ്പിക്കുന്നത് തടയുകയും പോഷകങ്ങളുടെ മോശം ചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തെ സ്വാഭാവികമായി വിഷവിമുക്തമാക്കുന്നു: അവൊക്കാഡോകൾ മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകളാൽ സമ്പന്നമാണ്. മലത്തിലൂടെയും മൂത്രത്തിലൂടെയും വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് ഇത് നിർണായകമാണ്. കുടലിൽ ആരോഗ്യകരമായ ബാക്ടീരിയ അളവ് നിലനിർത്താനും ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു