Health Benefits Of Broccoli | ബ്രോക്കോളി കഴിക്കാൻ ഇഷ്ടമില്ലെ? ഇനി മുതൽ ഇങ്ങനെ പാകം ചെയ്ത് നോക്കൂ മാറ്റം കണ്ടറിയാം!
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഉയർന്ന അളവിൽ നാരുകൾ മുതൽ അവശ്യ വിറ്റാമിനുകളും രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകളും ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്നു
രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഏറ്റവും പോഷകസമൃദ്ധമായ പച്ചക്കറികളിൽ ഒന്നാണ് ബ്രോക്കോളി. ഉയർന്ന അളവിൽ നാരുകൾ മുതൽ അവശ്യ വിറ്റാമിനുകൾ, രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയടക്കം നിങ്ങളുടെ ശരീരം മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ എല്ലാ പോഷകങ്ങളുടെയും കലവറയാണ് ബ്രോക്കോളി.
advertisement
advertisement
ഹൃദയാരോഗ്യം മുതൽ ദഹനത്തെ സഹായിക്കുകയും അസ്ഥികളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുവരെ നിരവധി ഗുണങ്ങളാണ് ബ്രോക്കോളി വാഗ്ധാനം ചെയ്യുന്നത്. ബ്രോക്കോളി അതിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ആന്റി-കാൻസർ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. പോഷകസമൃദ്ധമായ ഒരു പച്ചക്കറി എന്ന നിലയിൽ, ഇത് പ്രധാനപ്പെട്ട വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, മറ്റ് ബയോആക്ടീവ് സംയുക്തങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇത് കാൻസർ പ്രതിരോധത്തിനും വീക്കം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
advertisement
യുഎസ്ഡിഎ ദിവസവും 2.5 കപ്പ് പച്ചക്കറികൾ കഴിക്കാൻ ശുപാർശ ചെയ്യുന്നുണ്ട്. അതിൽ ബ്രോക്കോളിയും ഉൾപ്പെടുത്താം. സാധാരണയായി ½ മുതൽ 1 കപ്പ് വരെയാണ് ബ്രോക്കോളി കഴിക്കാൻ നിർദേശിക്കുന്നത്. 2 അല്ലെങ്കിൽ 3 കപ്പിൽ കൂടുതൽ ബ്രോക്കോളി കഴിക്കുന്നത് അമിതമായി കണക്കാക്കാം. തൈറോയ്ഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന പദാർത്ഥങ്ങളായ ഗോയിട്രോജൻസ് അടങ്ങിയിരിക്കുന്നതിനാൽ ബ്രോക്കോളി അമിതമായി കഴിക്കുന്നത് പ്രശ്നമുണ്ടാക്കാം.വലിയ അളവിൽ കഴിച്ചാൽ ബ്രോക്കോളി കുടലിൽ അസ്വസ്ഥതകൾ ഉണ്ടാക്കും. വയറു വീർക്കൽ, വായുക്ഷയം തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാക്കും. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതാണിതിന് കാരണം. മാത്രമല്ല വിറ്റാമിൻ കെ കൂടുതലുള്ളതിനാൽ ഗർഭിണികൾ ബ്രോക്കോളി ഒഴിവാക്കുന്നതാണ് നല്ലത്.
advertisement
ആരോഗ്യപരമായ ഗുണങ്ങൾ നിറഞ്ഞതും, ശരിയായി തയ്യാറാക്കിയാൽ വളരെ രുചികരവുമായ പച്ചക്കറികളിൽ ഒന്നാണ് ബ്രോക്കോളി. നിങ്ങൾ ഇത് എങ്ങനെ പാചകം ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ് . കഴിയുന്നത്ര രുചികരമാക്കുന്നതിനൊപ്പം പോഷകങ്ങളെല്ലാം സംരക്ഷിക്കുന്ന തരത്തിലാകണം ബ്രോക്കോളി പാചകം ചെയ്യേണ്ടത്. ബ്രോക്കോളി തയ്യാറാക്കാനും അതിലെ പോഷകങ്ങൾ നിലനിർത്താനുമുള്ള ഏറ്റവും ആരോഗ്യകരമായ മാർഗം അത് ചെറുതായി ആവിയിൽ വേവിക്കുക എന്നതാണ്. ആരോഗ്യകരവും എന്നാൽ രുചികരവുമായ ഒരു ഓപ്ഷനായി, നിങ്ങൾക്ക് ഇത് അല്പം വെള്ളത്തിൽ അരിഞ്ഞ വെളുത്തുള്ളി, ഒലിവ് അല്ലെങ്കിൽ അവോക്കാഡോ ഓയിൽ, ഒരു നുള്ള് ഉപ്പ്, ഒരു കഷ്ണം നാരങ്ങ എന്നിവ ചേർത്ത് വഴറ്റാം. ബ്രോക്കോളി ഓവൻ-റോസ്റ്റ് ചെയ്യുകയോ പാൻ-ഫ്രൈ ചെയ്യുകയോ ചെയ്യാം. എന്നിരുന്നാലും, അമിതമായ ചൂട് ഉപയോഗിക്കാതിരിക്കുകയോ കൂടുതൽ നേരം വേവിക്കുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക, കാരണം ഇത് അതിന്റെ പോഷകങ്ങൾ നശിപ്പിക്കും.