Sex Benefits | എല്ലാ ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ
Last Updated:
മാനസിക സമ്മര്‍ദ്ദം, വിഷാദ രോഗം, ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഗുരുതരമായ പല അവസ്ഥകളും ഒഴിവാക്കുന്നതിന് സെക്‌സ് സഹായിക്കും
ഹൃദ്രോഗം കൃത്യമായ സെക്സ് കൊണ്ട് ശരീരത്തിലെ ഹോർമോൺ ഉത്പാദനവും രക്തപ്രവാഹവും ക്രമപ്പെടുത്താൻ സഹായിക്കും. നല്ലൊരു വ്യായാമം കൂടിയാണ് സെക്സ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും പേശികൾക്ക് വ്യായാമവും നൽകുന്നു. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സെക്സിലൂടെ സാധിക്കും. ആഴ്ച്ചയിൽ രണ്ടു തവണയെങ്കിൽ സെക്സിൽ ഏർപ്പെടുന്നവർക്ക് 50 ശതമാനം ഹൃദ്രോഹ സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.
തലവേദന, ഉറക്കമില്ലായ്മ, പേശിവേദന, രോഗപ്രതിരോധ ശേഷി മൂലമുണ്ടാകുന്ന വയറുവേദന, വിട്ടുമാറാത്ത സമ്മർദ്ദം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് സെക്‌സിന് പരിഹാരമാകുമെന്ന് ബയോളജിക്കൽ സൈക്കോളജി നടത്തിയ പഠനത്തിൽ കണ്ടെത്തി. ശാരീരികവും മാനസികവുമായ വൈകാരിക അടുപ്പം ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു.


