Health Benefits Of Honey | മുറിവുണക്കും ഹൃദ്രോഗ സാധ്യത കുറയ്ക്കും; തേനിന്റെ അത്ഭുത സിദ്ധികളറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
പോഷകങ്ങളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ് തേൻ
നിരവധി രോഗങ്ങളുടെ ചികിത്സയ്ക്കായി നൂറ്റാണ്ടുകളായിത്തന്നെ തേൻ ഉപയോഗിക്കാറുണ്ട്. ശാസ്ത്രീയമായി പറഞ്ഞാൽ, പോഷകങ്ങളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ മിശ്രിതമാണ് തേൻ.അണുബാധകൾ ഭേദമാക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങളും തേനിനുണ്ട്. തേനിന്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം
advertisement
മുറിവുകളുടെയും പൊള്ളലുകളുടെയും ചികിത്സയ്ക്ക് തേൻ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ചരിത്രപരമായ അടിത്തറയുണ്ട്. ഇന്നും ഇത് ഒരു സാധാരണ രീതിയായി തുടരുന്നു. 26 പഠനങ്ങളുടെ ഒരു അവലോകനം തേനിന്റെ അത്ഭുത സിദ്ധികളെക്കുറിച്ച് പറയുന്നുണ്ട്. പ്രത്യേകിച്ച് ഭാഗികമായ കട്ടിയുള്ള പൊള്ളലുകളും അണുബാധയുള്ള ശസ്ത്രക്രിയാ മുറിവുകളും സുഖപ്പെടുത്തുന്നതിൽ തേനിന്റെ ഫലപ്രാപ്തിയെ ഇത് എടുത്തുകാണിക്കുന്നു. മനുക്ക തേൻ പൊള്ളലേറ്റ ചികിത്സകളിൽ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. തേനിന്റെ രോഗശാന്തി ഗുണങ്ങൾക്ക് കാരണം അതിന്റെ ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളാണ് എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
advertisement
ആന്റിഓക്‌സിഡന്റ് വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ തേൻ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. നിങ്ങളുടെ കാപ്പിയിലോ ചായയിലോ പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കുക. പാചകത്തിലും ബേക്കിംഗിലും തേനുപയോഗിക്കാം. എന്നാൽ തേനിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ കഴിയുമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാൽ അമിതമായി സ്ഥിരം തേൻ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ടൈപ്പ് 2 പ്രമേഹം പോലുള്ള അവസ്ഥകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമായേക്കാം.
advertisement
ടൊറന്റോ സർവകലാശാല 1800 പേരെ ഉൾപ്പെടുത്തി അസംസ്കൃത തേനിന്റെ ഫലങ്ങളെക്കുറിച്ച് 18 പരീക്ഷണങ്ങൾ നടത്തി ഒരു പഠനം നടത്തിയിരുന്നു. വ്യക്തികൾക്ക് യഥാർത്ഥ തേനോ തേൻ പോലുള്ള പ്ലാസിബോയോ നൽകിയായിരുന്ന പരീക്ഷണം. പതിവായി തേൻ മിതമായ അളവിൽ കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടതായ പരീക്ഷണങ്ങളിൽ നിന്ന് വ്യക്തമായി.
advertisement
കുറഞ്ഞ അളവിൽ സംസ്കരിച്ച തേനിൽ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡുകൾ എന്നിവയുൾപ്പെടെയുള്ള ജൈവശാസ്ത്രപരമായി സജീവമായ സസ്യ സംയുക്തങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇരുണ്ട ഇനം തേനിൽ സാധാരണയായി മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ റിയാക്ടീവ് ഓക്സിജൻ സ്പീഷീസുകളെ (ROS) നിർവീര്യമാക്കുന്നതിലും, അകാല വാർദ്ധക്യം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകുന്ന കോശനാശം തടയുന്നതിലും ഈ ആന്റിഓക്‌സിഡന്റുകൾ നിർണായക പങ്ക് വഹിക്കുന്നു. തേനിന്റെ പല ആരോഗ്യ ഗുണങ്ങളും അതിന്റെ ആന്റിഓക്‌സിഡന്റ് ഉള്ളടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു.
advertisement
ശ്വാസകോശ സംബന്ധമായ അണുബാധയുള്ള കുട്ടികളിൽ ചുമ ഒരു സാധാരണ പ്രശ്നമാണ്, ഇത് അവരുടെ ഉറക്കത്തെയും മൊത്തത്തിലുള്ള ജീവിത നിലവാരത്തെയും ബാധിക്കുന്നു. കുട്ടികളിലെ ചുമയെയും തേനിനെയും കുറിച്ചുള്ള ഒന്നിലധികം പഠനങ്ങളിൽ, ചുമയുടെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിൽ തേൻ ഡൈഫെൻഹൈഡ്രാമൈനേക്കാൾ ഫലപ്രദമാണെന്നും ചുമ കുറയ്ക്കുമെന്നും പറയുന്നു.