കൗമാരക്കാരിൽ അഞ്ചിൽ ഒരാൾ വീതം മാനസിക പ്രശ്നങ്ങൾ നേരിടുന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
ഏറ്റവും കൂടുതൽ സ്നേഹവും പരിഗണനയും വേണ്ട കാലയളവാണ് കൗമാരം. നമ്മുടെ കുട്ടികൾ ചിറകുവിരിച്ച് ആത്മവിശ്വാസത്തോടെ ഈ ലോകത്തിലേക്ക് പറക്കാനുള്ള ഊർജം കൊടുക്കേണ്ട സമയം
മാനസികാരോഗ്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലത്താണ് നാമിപ്പോഴുള്ളത്. ഏറെ ശ്രദ്ധയും കരുതലും വേണ്ടവർ നമുക്ക് ചുറ്റുമുണ്ട്. കൂടെയുണ്ടെന്ന തോന്നലോ അൽപ്പം ആശ്വാസവാക്കുകളോ മതിയാകും അവരെ ആത്മഹത്യയിൽ നിന്ന് വരെ തിരികേ എത്തിക്കാൻ. കൗമാരക്കാരിൽ പത്ത് മുതൽ 20 ശതമാനം പേർ മാനസിക പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു .ഓരോ വർഷവും കൗമാരക്കാരിൽ അഞ്ചിൽ ഒരാൾ വീതം മാനസിക പ്രശ്നങ്ങളിൽ അകപ്പെടുന്നു എന്നാണ് യുനിസെഫ് കണക്കുകൾ പറയുന്നത്.
advertisement
advertisement
advertisement
advertisement
സമപ്രായക്കാർക്കിടയിൽ നിന്നുണ്ടാകുന്ന സമ്മർദ്ദം, പഠനവുമായി ബന്ധപ്പെട്ടുള്ള ടെൻഷൻ, ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും കൗമാരക്കാരിൽ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകാം. ശരീര വളർച്ചയെ കുറിച്ചും ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും കുട്ടികളെ നേരത്തേ തന്നെ ബോധവാന്മാരാക്കുക, പഠന കാര്യങ്ങളിൽ അമിതമായ ടെൻഷൻ നൽകാതിരിക്കുക, ആത്മവിശ്വാസമുള്ളവരായി വളർത്തുക എന്നിവയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്.
advertisement
കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. കുട്ടിക്കാലത്ത് മാതാപിതാക്കളുമായി മാത്രം അടുപ്പം പുലർത്തുന്ന കുട്ടിക്കാലത്തു നിന്നും കൂട്ടുകാരിലേക്കും സമൂഹത്തിലേക്കും അതുവഴി പുതിയ ലോകത്തിലേക്കും എത്തുന്ന പ്രായമാണ് കൗമാരം. വീട്ടുകാരേക്കാൾ കൂട്ടുകാർക്കായിരിക്കും ഈ പ്രായത്തിൽ പ്രാധാന്യം നൽകുക. ഇത് മനസ്സിലാക്കി അവരോട് സൗഹൃദത്തിൽ പെരുമാറുക. ഓരോ ശകാരവും കുറ്റപ്പെടുത്തലും കുട്ടികളെ നമ്മളിൽ നിന്ന് അകറ്റും എന്ന് രക്ഷിതാക്കൾ ഓർക്കണം. സ്നേഹപൂർവമായ ഇടപെടലിലൂടെ മാത്രമേ അവരുടെ മനസ്സിൽ സ്ഥാനം നേടാൻ സാധിക്കുകയുള്ളൂ.
advertisement
കുട്ടികളെ പരിഗണിക്കുകയും അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകുകയും വേണം. മാനസികമായി പ്രയാസങ്ങൾ ഉണ്ടെന്ന് തോന്നിയാൽ ആവശ്യമെങ്കിൽ മെഡിക്കൽ സഹായം തേടുന്നതിൽ യാതൊരു തെറ്റുമില്ല. കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കാൻ സമയം കണ്ടെത്തണം. നിസ്സാരമാണെങ്കിലും രക്ഷിതാക്കൾ തനിക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസം ഇത് അവരിൽ ഉണ്ടാക്കും.
advertisement
advertisement
ഒരു വീട്ടിനുള്ളിൽ തങ്ങളുടെ മൊബൈൽ ഫോണിൽ തീർക്കുന്ന സ്വകാര്യ ലോകത്തിൽ ഒതുങ്ങിക്കൂടാതെ കുടുംബത്തിൽ എല്ലാവരും ഒന്നിച്ച് കൂടുതൽ സമയം ചെലവഴിക്കണം. ഏറ്റവും കൂടുതൽ സ്നേഹവും പരിഗണനയും വേണ്ട കാലയളവാണ് കൗമാരം. നമ്മുടെ കുട്ടികൾ ചിറകുവിരിച്ച് ആത്മവിശ്വാസത്തോടെ ഈ ലോകത്തിലേക്ക് പറക്കാനുള്ള ഊർജം കൊടുക്കേണ്ട സമയം.