ജലദോഷം മാറാൻ ഉള്ളിയും തേനും; ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ച് നോക്കൂ

Last Updated:
ചുമ, ജലദോഷം എന്നിവ മാറാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന മരുന്നാണ് ഉള്ളി-തേൻ മിശ്രിതം.
1/6
 കാലാവസ്ഥ മാറുമ്പോൾ സാധാരണ എല്ലാവർക്കുമുണ്ടാകുന്ന അസുഖമാണ് ജലദോഷം. അതിരാവിലെയുള്ള തണുപ്പും പിന്നീടുള്ള ചൂടുമെല്ലാം ഇപ്പോൾ ജലദോഷം എളുപ്പത്തിൽ പിടികൂടാൻ കാരണങ്ങളാണ്. എന്നാൽ ചുമ, ജലദോഷം എന്നിവ മാറാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന മരുന്നാണ് ഉള്ളി-തേൻ മിശ്രിതം.

advertisement
2/6
 എങ്ങനെ മരുന്ന് ഉണ്ടാക്കാമെന്ന് നോക്കാം. ഇതിനായി ഒരു വലിയ ഉള്ളി അല്ലെങ്കിൽ രണ്ടെണ്ണം ചെറിയ കഷണങ്ങളായി മുറിക്കുക. കുറഞ്ഞ തീയിൽ തേൻ ചേർത്ത് ഉള്ളി കുറച്ച് സമയം ചൂടാക്കുക. തീ ഓഫാക്കിയ ശേഷം മിശ്രിതം തണുപ്പിക്കാൻ വയ്ക്കുക. തണുത്ത മിശ്രിതത്തിൽ നിന്ന് ഉള്ളി നീക്കം ചെയ്ത് അരിച്ചെടുക്കുക. ഇതുകൂടാതെ സവാള കഷ്ണങ്ങൾ തേനിൽ ഒരു ദിവസം മുഴുവൻ ഇട്ടുവച്ച് പിറ്റേദിവസം തേൻ അരിച്ചെടുത്തും ഉപയോഗിക്കാം.

3/6
 ഉള്ളിയുടെ ഗുണങ്ങൾ: ഉള്ളിയ്ക്ക് ഒരുപാട് ഔഷധ ഗുണങ്ങളുണ്ട്. അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളിയിലുണ്ട്. ഉള്ളിയിൽ ഫ്ലവനോയ്ഡുകളും ആൽക്കനൈൽ സിസ്റ്റൈൻ സൾഫോക്സൈഡുകളും അടങ്ങിയിട്ടുണ്ട്. ഇവ ആന്റി- ഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ചെയ്യും.

4/6
 ജലദോഷം: ജലദോഷത്തിന്റെ പ്രധാന ലക്ഷണങ്ങൾ മൂക്കൊലിപ്പും തൊണ്ട വേദനയുമാണ്. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോയ്ഡ് ആന്റിഓക്‌സിഡന്റായി മാത്രമല്ല, ആൻറി-ഇൻഫ്ലമേറ്ററി ഏജന്റായും പ്രവർത്തിക്കുന്നു. ഇത് ജലദോഷത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും.

5/6
 അലർജി: തണുപ്പ് കാലത്ത് അലർജി ഉണ്ടാകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പൊടിപടലങ്ങൾ, പൂപ്പൽ, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ എന്നിവയാണ് അലർജിക്ക് പ്രധാന കാരണം. മുകളിൽ സൂചിപ്പിച്ചതുപോലെ ഉള്ളിയിലെ ഫ്ലവനോയ്ഡ് ക്വെർസെറ്റിലെ ആന്റിഹിസ്റ്റമിക് ഗുണങ്ങൾ അലർജി കുറയ്ക്കാൻ സഹായിക്കും.

6/6
 തേനിന്റെ ഗുണങ്ങൾ: ചുമ കുറയ്ക്കാൻ പണ്ടു മുതൽ ഉപയോഗിക്കുന്ന ഒന്നാണ് തേൻ. തേനിന്റെ ആന്റിമൈക്രോബയൽ ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു.

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement