Kareena Kapoor | ലൈംഗിക തൃഷ്ണയെ കുറിച്ച് കരീന തുറന്ന് പറയാനുള്ള കാരണമെന്ത്? പുസ്തകത്തിലെ വെളിപ്പെടുത്തലിനു പിന്നിൽ
- Published by:user_57
- news18-malayalam
Last Updated:
Kareena Kapoor on why she was outspoken on sex drive | ലൈംഗികതയെക്കുറിച്ച് തുറന്ന് സംസാരിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കരീന കപൂർ
ഇളയ മക്നറെ ജനനത്തിനു ശേഷം നടി കരീന കപൂർ തന്റെ ഗർഭകാലാനുഭവങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകം, പ്രെഗ്നൻസി ബൈബിൾ ഒട്ടേറെ ചർച്ചയായിരുന്നു. ഈ പുസ്തകത്തിൽ ജഹാംഗീർ എന്ന ജേയുടെ ചിത്രവും ചില ഉള്ളടക്കങ്ങളും ചർച്ചചെയ്യപ്പെട്ടു. എന്നാൽ സ്ത്രീകൾ അധികം തുറന്ന് പറയാത്ത ഒരു കാര്യവും കരീന തന്റെ രചനയിൽ വെളിപ്പെടുത്തിയിരുന്നു
advertisement
സ്ത്രീകളുടെ ലൈംഗിക തൃഷ്ണ, അതും ഗർഭകാലത്ത്, എങ്ങനെ എന്നുള്ള കരീനയുടെ വെളിപ്പെടുത്തലാണ് പലയിടങ്ങളിലും ചർച്ച ചെയ്യപ്പെട്ടത്. ഈ കാലയളവിൽ ഭർത്താവ് സെയ്ഫ് അലി ഖാൻ തനിക്ക് പിന്തുണയുമായി നിന്നു എന്ന കാര്യവും കരീന വെളിപ്പെടുത്തി. എന്നാൽ എന്തിനാണ് താൻ അത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത് എന്ന കാര്യം ഗാർഡിയന് നൽകിയ അഭിമുഖത്തിൽ കരീന വ്യക്തമാക്കിയിരിക്കുകയാണ് (തുടർന്ന് വായിക്കുക)
advertisement
കാലുകൾ വീർക്കുന്നതും, ഓക്കാനം വരുന്നതും, വേണ്ടത്ര സെക്സി എന്ന് തോന്നുന്നില്ല എന്നതും, അല്ലെങ്കിൽ മുടി കൊഴിച്ചിൽ, മോശം മാനസികാവസ്ഥകൾ എന്നിവയെക്കുറിച്ചും സംസാരിക്കാൻ പോലും ആരും ആഗ്രഹിക്കുന്നില്ല എന്ന് കരീന ഗാർഡിയനോട് പറഞ്ഞു. അതുകൊണ്ടാണ് പുസ്തകത്തിൽ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത്. ഇന്ത്യയിലെ മിക്ക സ്ത്രീകളും ഈ പ്രശ്നം പരിഹരിക്കാൻ ഭയപ്പെടുന്നു. എന്നാൽ ഇവ നമ്മൾ സംസാരിക്കേണ്ട കാര്യങ്ങളാണ് എന്ന് കരീന
advertisement
തന്റെ ആദ്യ പുസ്തകം കരീന പുറത്തിറക്കിയത് സംവിധായകൻ കരൺ ജോഹറുമൊത്തുള്ള ഒരു സൗഹൃദ സംഭാഷണത്തിലൂടെയാണ്. ഈ സംഭാഷണത്തിനിടെ ആരും വിശദമായി പറയാത്ത ഒരു വിഷയത്തെക്കുറിച്ച് കരീന പക്ഷെ വാചാലയായി. ഗർഭിണിയായിരുന്ന വേളയിൽ ലൈംഗികാഭിലാഷം ഇല്ലാതിരുന്ന നാളുകൾ കൈകാര്യം ചെയ്തത് എങ്ങനെ എന്ന് കരൺ ജോഹറിനോട് കരീന വെളിപ്പെടുത്തി
advertisement
'നിങ്ങളുടെ ലൈംഗികാഭിലാഷം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ച് നിങ്ങൾ തന്നെ സംസാരിച്ചു, ആ ദിവസങ്ങളിൽ നിങ്ങളുടെ ഭർത്താവ് വളരെഏറെ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നുവെന്നും. ഒരു സ്ത്രീയുടെ ഗർഭകാലത്ത് ലൈംഗിക ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ആശയങ്ങൾ എന്തൊക്കെയാണ്, ഒരു സ്ത്രീക്ക് സ്വയം എന്ത് തോന്നും?' കരൺ കരീനയോട് ചോദിച്ചു
advertisement
advertisement
'നിങ്ങൾ ഗർഭിണിയായിരിക്കുമ്പോൾ, ആളുകൾ യഥാർത്ഥത്തിൽ നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് എന്താണ് തോന്നുന്നതെന്നും, നിങ്ങളുടെ മാനസികാവസ്ഥ, വികാരങ്ങൾ എങ്ങനെയാണെന്നും മനസ്സിലാക്കുന്നില്ല. അത് വളരെ പ്രധാനമാണ്. ചില ദിവസങ്ങളിൽ, എനിക്ക് സ്വയം സെക്സി എന്നും, 'ഈ നിറവയറുമായി ഞാൻ വളരെ ഹോട്ടാണ്' എന്ന് തോന്നുകയും ചെയ്യും. ഞാൻ സെയ്ഫിനോട് അത് പറയുമായിരുന്നു 'നീ സുന്ദരിയായിരിക്കുന്നു' എന്ന് സെയ്ഫ് മറുപടി നൽകും, 'കരീന പറഞ്ഞു
advertisement
'എന്നാൽ ആറ്-ഏഴ് മാസങ്ങൾക്ക് ശേഷം ചില സമയങ്ങളുണ്ടായിരുന്നു. ഞാൻ ക്ഷീണിതയായി, ചിലപ്പോൾ രാവിലെ എഴുന്നേൽക്കാൻ പോലും തോന്നിയില്ല. എന്നാൽ ചിലപ്പോൾ, അത് ഒരു മനംമടുപ്പു മാത്രമായിരിക്കും. എന്ത് ചിന്തിക്കണമെന്ന് അറിയാത്ത മാനസികാവസ്ഥയിലായിരിക്കും നിങ്ങൾ അപ്പോൾ. പിന്തുണയുള്ള ഒരു പുരുഷനെ ലഭിക്കുന്നത് വളരെ പ്രധാനമാണ്...
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement


