Love Horoscope April 21| ഭാവികാര്യങ്ങള് തുറന്നുസംസാരിക്കുക; പ്രണയബന്ധം കൂടുതല് ദൃഢമാകും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഏപ്രില് 21ലെ പ്രണയ ഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ച നിങ്ങള്‍ക്ക് ഇന്ന് പുതിയൊരു ബന്ധം ഉണ്ടാക്കാന്‍ സാധിച്ചേക്കും. അത് നിങ്ങള്‍ ഗൗരവപരമായി എടുത്തേക്കും. ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ബന്ധവുമായിരിക്കും അത്. ആ വ്യക്തി നിങ്ങളെയും നിങ്ങള്‍ ആ വ്യക്തിയെയും പ്രണയിക്കും. എന്നാല്‍, കുടുംബത്തിന്റെ ഇടപെടല്‍ കാരണമോ മറ്റ് സാഹചര്യങ്ങളുടെ സമ്മര്‍ദം കാരണമോ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അത് നിങ്ങളുടെ ബന്ധത്തിന്റെ കെട്ടുറപ്പിനെ പരീക്ഷിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചേക്കും.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതത്തിലെ രസകരമായ ഒരു ഘട്ടമാണിത്. പുതുതായി പ്രണയബന്ധം ആരംഭിച്ചവരാണ് നിങ്ങളെങ്കില്‍ ആ ബന്ധം നിലനിര്‍ത്തുന്നതിനും ശക്തമാക്കുന്നതിനുമുള്ള വഴികള്‍ തേടണം. കഴിവും പ്രണയവും വളരെ ഫലപ്രദമായി നിങ്ങള്‍ക്ക് സംയോജിപ്പിക്കാനാകും. ഭാവിയെക്കുറിച്ച് തുറന്നു സംസാരിക്കുക. ഇപ്പോള്‍ പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കരുത്.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ നിങ്ങളുടെ ബന്ധത്തില്‍ ഒരു പുതിയ ഘട്ടത്തിലെത്താന്‍ പോകുകയാണ്. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം സമീപകാലത്ത് വളരെ ആശക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതായിരുന്നു. ഇന്ന് അയാള്‍ക്ക് അതിനുള്ള വിശദീകരണം ലഭിക്കും. എന്നാല്‍, ഈ വിവരം ഉപയോഗിച്ച് നിങ്ങള്‍ എന്ത് ചെയ്യുമെന്നതാണ് അറിയേണ്ടത്. എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനു മുമ്പ് ദീര്‍ഘവും ആഴത്തിലും ചിന്തിക്കുക. അവിവാഹിതരായ ആളുകള്‍ ഒരു പുതിയ വ്യക്തിയുമായി ജാഗ്രതയോടെ മുന്നോട്ടുപോകണം.
advertisement
കാന്‍സര്‍ (Cancer- കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സ്വാധീനം കാരണം ജീവിതത്തില്‍ പെട്ടെന്ന് ഊര്‍ജം അനുഭവപ്പെടും. നിങ്ങളുടെ പങ്കാളി പതിവിലുമധികം ആക്രമണാത്മകമായി പെരുമാറിയേക്കാം. അവനോട് അല്ലെങ്കില്‍ അവളോട് എങ്ങനെ പെരുമാറണമെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടായേക്കാം. അവിവാഹിതനാണ് നിങ്ങളെങ്കില്‍ സാധാരണ നിങ്ങള്‍ അവഗണിക്കാറുള്ള ഒരാളുമായി ഡേറ്റിങ്ങിന് പോകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ പദ്ധതിയിട്ടിട്ടില്ലെങ്കില്‍ പോലും അതിന് പറ്റിയ സമയമാണിന്ന്.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളോടൊപ്പം ആയിരിക്കാന്‍ ആഗ്രഹിക്കുന്ന, വളരെക്കാലമായി നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ഒരാളെ നിങ്ങളിന്ന് കണ്ടുമുട്ടിയേക്കും. അത് വികാരഭരിതവും പ്രണയപരവുമായ കൂടിക്കാഴ്ചയായിരിക്കാം. അത്തരമൊരു ബന്ധത്തിനായാണ് നിങ്ങള്‍ അന്വേഷിക്കുന്നത്. അത് പരമാവധി പ്രയോജനപ്പെടുത്തുക.
advertisement
വിര്‍ഗോ (Virgo- കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: അടുത്തിടെയായി നിങ്ങളുടെ ജീവിതത്തിലെ എല്ലാതരം ബന്ധങ്ങളോടും നിങ്ങള്‍ അശ്രദ്ധ കാണിക്കുന്നുണ്ട്. എന്നാല്‍, നിങ്ങളുടെ മോശം സമയത്ത് നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്. നിങ്ങള്‍ തിരിച്ച് അതേ സമീപനം കാണിക്കാറില്ല. നിങ്ങളുടെ പങ്കാളിയുടെ പോരായ്മകളെ വിലയിരുത്തരുത്. നിങ്ങള്‍ ഒരു ബന്ധത്തിലല്ലെങ്കില്‍ വലിയ പുരോഗതി നിങ്ങള്‍ നിരീക്ഷിച്ചേക്കില്ല.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ തിടുക്കത്തില്‍ നിഗമനങ്ങളിലേക്ക് എത്തുകയോ തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ അനുവദിക്കുകയോ ചെയ്യരുത്. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ വിശ്വാസ്യതക്കുറവ് ശക്തമായ സ്വാധീനം ചെലുത്തിയേക്കും. അതുകൊണ്ട് കൂടുതല്‍ തുറന്ന മനസ്സോടെ പെരുമാറാനും സത്യസന്ധത പുലര്‍ത്താനും ശ്രമിക്കുക. നിങ്ങള്‍ക്ക് പങ്കാളിയോടും തിരിച്ചുമുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായത്തില്‍ മൂന്നാമതൊരു വ്യക്തിയുടെ അഭിപ്രായം വരാതിരിക്കാന്‍ ശ്രമിക്കുക.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോടുള്ള നിങ്ങളുടെ അടുപ്പം നന്നായി മനസ്സിലാക്കാന്‍ സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. മറ്റൊരാള്‍ നിങ്ങളെ നന്നായി സ്വാധീനിക്കാന്‍ തുടങ്ങിയേക്കും. എന്നാല്‍ ഇത് വെറും ഭാവന മാത്രമായിരിക്കും. നിങ്ങള്‍ക്ക് ഇതിലും നല്ലത് സംഭവിക്കും. നിങ്ങള്‍ അതില്‍ ഉറച്ചുനില്‍ക്കണം. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കുക. നിങ്ങള്‍ക്ക് കാര്യങ്ങള്‍ സ്വയം കൈകാര്യം ചെയ്യാനാകും.
advertisement
സാജിറ്റെറിയസ് (Sagttiarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പഴയ കാമുകി പുതിയ ആളാകാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ അവള്‍ക്ക് ഒരു അവസരം നല്‍കുകയും രണ്ടുപേരും തമ്മിലുള്ള വ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള അവളുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും വേണം. എന്നിരുന്നാലും മുന്‍കാലങ്ങളില്‍ ചെയ്ത തെറ്റുകളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക. വീണ്ടും അതേ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ അവരെ അനുവദിക്കരുത്.
advertisement
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മുന്‍കാലങ്ങളിലെ തെറ്റിദ്ധാരണകളും അനാവശ്യമായ തടസങ്ങളും പരസ്പരമുള്ള നിങ്ങളുടെ വികാരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ നിന്നും നിങ്ങളെ തടഞ്ഞിരുന്നു. അത്തരം എല്ലാ സംശയങ്ങളും ഇന്ന് മാറും. പരസ്പരമുള്ള പ്രതിബദ്ധതയും പരിഗണനയും വ്യക്തമാകുന്ന ഒരു സംഭവം നിങ്ങള്‍ക്കിന്ന് നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ വിലമതിപ്പ് പ്രകടിപ്പിക്കാന്‍ മറക്കരുത്. പ്രണയപരമായി പെരുമാറാനും അത് നല്ല സമയമാണ്.
advertisement
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായി ചില പ്രണയനിമിഷങ്ങള്‍ ആസ്വാദിക്കാവുന്നതാണ്. മടി തോന്നുന്ന ശാന്തമായ ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. നിങ്ങള്‍ പ്രത്യേക പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ലെങ്കിലും പങ്കാളിയുമായും കുടുംബവുമായും നല്ല നിമിഷങ്ങള്‍ ചെലവിടനായേക്കും. പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ മാറ്റിവെച്ച് ജീവിത്തിലെ ഈ സമയം ആസ്വദിക്കൂ. നിങ്ങള്‍ക്ക് സംതൃപ്തിയുണ്ടാകും.
advertisement
പിസെസ് (Piscse - മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഒരാള്‍ നിങ്ങളോട് വളരെ അടുത്തുനില്‍ക്കുന്നുണ്ട്. എന്നിട്ടും അവരുടെ ഹൃദയത്തിലേക്കെത്താന്‍ ഒരു വഴി കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല. നിരുത്സാഹപ്പെടരുത്. ഒരാളുടെ ഹൃദയം കീഴടക്കാനുള്ള നിങ്ങലുടെ ശ്രമങ്ങള്‍ അവരില്‍ സ്വാധീനം ചെലുത്തും. കാര്യങ്ങള്‍ അശ്രദ്ധമായി തോന്നുമെങ്കിലും പ്രണയം പൂവണിഞ്ഞേക്കാം. നിങ്ങള്‍ ഉടന്‍ തന്നെ പ്രണയത്തിലായേക്കാം.