Makeup Tips | മേക്കപ്പ് ഇടുന്നതിൽ നിങ്ങൾ തുടക്കക്കാരാണോ? എങ്കിൽ ഇക്കാര്യങ്ങൾ പിന്തുടരൂ...
- Published by:Sneha Reghu
- news18-malayalam
Last Updated:
തുടക്കക്കാർ എപ്പോഴും സിമ്പിൾ ആയിട്ടായിരിക്കണം മേക്കപ്പ് ഇടേണ്ടത്
advertisement
ആദ്യമായി മേക്കപ്പ് ( Makeup) ചെയ്യുന്നവർ ചില കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം. തുടക്കകാർ ശ്രദ്ധയോടെ ചെയ്തിരിക്കേണ്ട ഒന്നാണിത്. മേക്കപ്പ് എത്ര ഉപയോഗിക്കണം ഏത് രീതിയിലാണ് ഇടേണ്ടത്. ജോലിക്കും ക്ലാസിനും പോകുമ്പോൾ ഇടുന്ന മേക്കപ്പും മറ്റ് പരിപാടികൾക്ക് പോകുമ്പോൾ ഇടുന്ന മേക്കപ്പും തമ്മിലുള്ള വ്യത്യാസം. സ്കിൻ ടോൺ അനുസരിച്ച് ലിപ്സറ്റിക് മുതൽ സെറ്റിങ് പൗഡർ വരെ എങ്ങനെ തെരഞ്ഞെടുക്കാം. ഇങ്ങനെയുള്ള ചില കാര്യങ്ങളെങ്കിലും തുടക്കകാർ അറിഞ്ഞിരിക്കണം. കൺഫ്യൂഷനില്ലാതെ മേക്കപ്പിടാൻ താഴെ പറയുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി.
advertisement
advertisement
മേക്കപ്പ് ഇടുന്നതിന് മുമ്പ് ക്ലെൻസർ ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കുക. തുടർന്ന് ടോണർ പുരട്ടി മുഖം നന്നായി തുടയ്ക്കുക. തുടർന്ന് നിങ്ങളുടെ ചർമ്മത്തിന് ചേരുന്ന ഒരു മോയിസ്ചറൈസർ നന്നായി പുരട്ടുക. ഇത് ബേസിക് മേക്കപ്പായി എല്ലാ ദിവസവും ചെയ്യാവുന്നതാണ്. ഇതിന് ശേഷം സൺസ്ക്രീൻ ഉപയോഗിക്കുന്നവരാണെങ്കിൽ അതും പുരട്ടുക.
advertisement
advertisement
advertisement
ഇതിനായി, ആദ്യം ഐബ്രോ നേരിയ രീതിയിൽ ഷെയ്പ് ചെയ്യുക. ഐഷാഡോ ഇട്ടതിന് ശേഷം മാത്രമായിരിക്കണം ഐലെയ്നറും മസ്കാരയും ഇടേണ്ടത്. ഇനി അവസാനമായി ലിപ്സ്റ്റിക്കും സെറ്റിങ് സ്പ്രേയും ഉപയോഗിച്ചാൽ മതി. ലിപ്സ്റ്റിക് ഇടുന്നതിന് മുമ്പ് ലിപ് ബാം എപ്പോഴും ഉപയോഗിക്കുക. നല്ല ബ്രാൻഡുകളുടെ ലിപ്സ്റ്റിക് ഉപയോഗിക്കുന്നതാണ് എപ്പോഴും ചുണ്ടുകൾക്ക് നല്ലത്.