'മാംസാഹാരം കഴിക്കുന്ന പുരുഷൻമാരുമായി സെക്സിനില്ല'; കടുത്ത തീരുമാനവുമായി PETA വനിതാ അംഗങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
മാംസാഹാരം കഴിക്കുന്ന ഭർത്താക്കൻമാരും കാമുകൻമാരുമായ പുരുഷൻമാരുമായി ഇനി ലൈംഗികബന്ധത്തിനില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്
advertisement
advertisement
advertisement
PLOS ONE എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് കാലാവസ്ഥാ ദുരന്തത്തിന് സ്ത്രീകളേക്കാൾ കൂടുതൽ സംഭാവന നൽകുന്നത് പുരുഷന്മാരാണെന്നാണ്. അതിന് പ്രധാന കാരണം മാംസാഹാരത്തോട് പുരുഷൻമാർക്കുള്ള ആർത്തിയാണ്. അവരുടെ ഭക്ഷണ ശീലങ്ങൾ 41% കൂടുതൽ ഹരിതഗൃഹ വാതകങ്ങൾക്ക് കാരണമാകുന്നുവെന്നും ഈ പഠനത്തിൽ പറയുന്നതായി പെറ്റാ വനിതാ അംഗങ്ങൾ പറയുന്നു.
advertisement
'പുരുഷന്മാർ അവരുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ഇപ്പോഴത്തെ ഗവേഷണം കാണിക്കുന്നത് കാലാവസ്ഥാ മാറ്റത്തിൽ മാംസാഹാരം കഴിക്കുന്നതിലെ സ്വാധീനം ആനുപാതികമായി വളരെ വലുതാണ്, ഇത് പരിഹരിക്കാൻ പുരുഷൻമാർ നടപടികൾ കൈക്കൊള്ളണം. ഇതിനുള്ള ഏറ്റവും എളുപ്പവും ആരോഗ്യകരവും ലളിതവുമായ മാർഗ്ഗം സസ്യാഹാരമാണ്'- പെറ്റായിലെ വനിതാ അംഗങ്ങൾ വ്യക്തമാക്കുന്നു.
advertisement


