Ramadan Diet: കനത്ത ചൂടിൽ റമദാൻ വ്രതമെടുക്കുമ്പോൾ ഭക്ഷണരീതിയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ...
- Published by:ASHLI
- news18-malayalam
Last Updated:
സുഹൂറിനും ഇഫ്താറിനും ഇനി പറയുന്ന ഭക്ഷണ പദാർത്ഥങ്ങൾ തീർച്ചയായും ഉൾപ്പെടുത്തുക. ഉപവാസം ആരംഭിക്കുന്നതിനു മുമ്പായി കഴിക്കുന്ന ഭക്ഷണത്തെയാണ് സുഹൂർ എന്നു പറയുന്നത്. അതായത് സുഹൂറിന് നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ് ആ ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലരായി നിലനിർത്തുവാൻ സഹായിക്കുന്നത്
വീണ്ടുമൊരു റമദാൻ മാസം എത്തിയിരിക്കുകയാണ്. ഈ പുണ്യമാസത്തിൽ വിശ്വാസികൾക്ക് വ്രതത്തിന്റേയും പ്രാർത്ഥനയുടേയും ദിനങ്ങളാണ്. എന്നാൽ ഈ കനത്ത ചൂടിൽ വ്രതമെടുക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ വളരേയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ആരോഗ്യത്തെ ഇത് കാര്യമായ രീതിയിൽ ബാധിക്കാൻ ഇടയാക്കും. കനത്ത ചൂടിൽ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാതെ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
advertisement
അതിനായി ഇഫ്താർ വിരുന്നിൽ നിങ്ങൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളുണ്ട്. സുഹൂറിനും ഇഫ്താറിനും ഇനി പറയുന്ന ഭക്ഷണ പദാർത്ഥങ്ങൾ തീർച്ചയായും ഉൾപ്പെടുത്തുക. ഉപവാസം ആരംഭിക്കുന്നതിനു മുമ്പായി കഴിക്കുന്ന ഭക്ഷണത്തെയാണ് സുഹൂർ എന്നു പറയുന്നത്. അതായത് സുഹൂറിന് നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ് ആ ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലരായി നിലനിർത്തുവാൻ സഹായിക്കുന്നത്. ഊർജ്ജം നിലനിർത്തുന്നതുപോലെ തന്നെ പ്രധാനമാണ് നിർജ്ജലീകരണം സംഭവിക്കാതിരിക്കുക എന്നത്.
advertisement
ഇവയ്ക്കായി സൂഹൂറിലെ ഭക്ഷണങ്ങൾ വലിയ പങ്കുവഹിക്കുന്നു.സൂഹൂറിന് ഓട്സ്,തിന, ഗോതമ്പ്, റാഗി എന്നിവ കൊണ്ട് തയ്യാറാക്കിയ ഭക്ഷണങ്ങൾ കഴിക്കുക. ഇവ സങ്കീർണ്ണ കാർബോഹൈ‍ഡ്രേറ്റുകളാണ്. ഇത് നിങ്ങളുടെ വയറ് ഏറെ നേരം നിറഞ്ഞതുപോലെ നിലനിർത്തുന്നു.റമദാൻ മാസത്തിൽ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക ഇതിനായി ഗ്രീക്ക് യോഗർട്ട, പനീർ, മുട്ട, വിവിധ തരത്തിലുള്ള ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
advertisement
ആരോഗ്യകരമായ കൊഴുപ്പുകൾ ഉറപ്പുവരുത്തുന്നതിനായി നട്സ്, മറ്റു ഭക്ഷ്യയോഗ്യമായ വിത്തുകൾ, തേങ്ങ, ശുദ്ധമായ നെയ്യ് എന്നിവ ഭക്ഷണത്തിൽ ഉറപ്പുവരുത്തുക.ഇവയ്ക്കെല്ലാം പുറമേ ജലാംശം നിലനിർത്തുന്നതിനായി തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച്, കരിക്ക് വെള്ളം തുടങ്ങിയവയും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക. ഈ ഭക്ഷണങ്ങൾ കഴിക്കുന്നതുപോലെ തന്നെ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, അച്ചാറ്, ചിപ്സ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, സംസ്കരിച്ച മാംസം എന്നിവ ഒഴിവാക്കേണ്ടതും വളരെ പ്രധാനമാണ്.
advertisement
ചുരുങ്ങിയ സമയത്തിൽ ഭക്ഷണത്തോടൊപ്പം വെള്ളവും ധാരാളം കുടിക്കുക. കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിവതും ഒഴിവാക്കുക. പഴങ്ങളുടെ ജ്യൂസ് തയ്യാറാക്കുമ്പോൾ അതിൽ പരമാവധി പഞ്ചസാരയുടെ അളവ് കുറയ്ക്കുക. വിവിധ തരത്തിൽ ആരോഗ്യകരമായ സൂപ്പുകളും കുടിക്കാവുന്നതാണ്. ഉപവാസത്തിന് ശേഷം ഇഫ്താറിലും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഒരുപാട് സമയം ഭക്ഷണമോ വെള്ളമോ ഇല്ലാതെ നിൽക്കുന്ന ശരീരത്തിലേക്ക് നിങ്ങൾ തുടക്കത്തിൽ‍ കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.
advertisement
തുടക്കത്തിൽ ലഘുവായത് മാത്രം കഴിച്ച് ചുടങ്ങുക. ഈത്തപ്പഴവും വെള്ളവുമാണ് അതിന് മികച്ചത്. ഇഫ്താറിലും സൂപ്പ്, പഴങ്ങൾസ നട്സ്, തൈര് എന്നിവ ധാരാളം ഉൾപ്പെടുത്തുക. അതുപോലെ തന്നെ പ്രോട്ടീൻ, ധാന്യങ്ങൾ, എന്നിവയും ഉൾപ്പെടുത്തുക. നോമ്പ് തുറക്കുന്ന നേരത്ത് ഒരിക്കലും അമിതമായി ഭക്ഷണം കഴിക്കരുത്. കുറച്ച് മാത്രം ഭക്ഷണം കഴിച്ച് തുടങ്ങുക.