തലമുടി കെട്ടുന്ന രീതി പുരുഷന്മാരെ 'ലൈംഗികമായി ഉത്തേജിപ്പിക്കുന്നു' എന്നാരോപിച്ച് ജാപ്പനീസ് സ്കൂളുകൾ (Schools in Japan) വിദ്യാർത്ഥിനികളെ പോണിടെയിൽ (ponytail) കെട്ടുന്നതിൽ നിന്ന് വിലക്കി. സോക്സിൻറെ നീളം, അടിവസ്ത്രങ്ങളുടെ നിറം എന്നിങ്ങനെയുള്ള വിചിത്രമായ കർക്കശങ്ങൾ ചുമത്തുന്നതിൽ ജപ്പാനിലെ സ്കൂളുകൾ കുപ്രസിദ്ധമാണ് എന്ന് VICE വേൾഡ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു
വളരെ കുറച്ച് മാത്രം വിമർശനങ്ങൾ ഉള്ളതിനാൽ ഈ മാനദണ്ഡങ്ങൾ അംഗീകരിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരായത്രെ. 2020-ലെ ഒരു സർവേ സൂചിപ്പിക്കുന്നത് ഫുകുവോക്കയുടെ തെക്കൻ പ്രിഫെക്ചറിൽ, പത്തിൽ ഒന്ന് സ്‌കൂളിൽ പോണിടെയിൽ നിരോധിക്കുന്നു എന്നാണ്. ബുരാകു കൊസോകു എന്നറിയപ്പെടുന്ന ജാപ്പനീസ് സ്കൂളുകളിലെ അനേകം ക്രൂരമായ നിയമങ്ങളിൽ ഒന്ന് മാത്രമാണിത്. പോണിടെയ്ൽ നിരോധിക്കാനുള്ള കാരണം ഈ നിയമത്തെക്കാൾ വിചിത്രമാണ്. എന്താണെന്നല്ലേ? (തുടർന്ന് വായിക്കുക)
സ്കൂൾ അഡ്മിൻ തന്നോട് പെൺകുട്ടികളുടെ കഴുത്ത് തുറന്നുകാട്ടുന്നത് ആൺകുട്ടികളെ 'ലൈംഗികമായി ഉത്തേജിപ്പിക്കാൻ' കഴിയുമെന്ന് പറഞ്ഞതായി ഒരു മുൻ മിഡിൽ സ്കൂൾ അദ്ധ്യാപകൻ പറഞ്ഞു. 'ആൺകുട്ടികൾ പെൺകുട്ടികളെ നോക്കുമെന്ന് അവർ ഭയപ്പെടുന്നു, അടിവസ്ത്രത്തിന്റെ നിറം വെള്ള മാത്രം എന്ന നിയമം ഉയർത്തിപ്പിടിക്കുന്നതിന് പിന്നിലുള്ള ന്യായവാദത്തിന് സമാനമാണ് ഇത്,' ടീച്ചർ പ്രസിദ്ധീകരണത്തോട് പറഞ്ഞു
പല സ്കൂളുകളിലും നിയമങ്ങൾ വ്യത്യസ്തമാണെങ്കിലും, ആൾക്കൂട്ടത്തിൽ നിന്ന് ആരും വേറിട്ടുനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഉദ്ദേശം എന്ന് മൈജി യൂണിവേഴ്സിറ്റിയിലെ സോഷ്യോളജിയിലെ അസോസിയേറ്റ് പ്രൊഫസറായ അസവോ നൈറ്റോ VICE-നോട് പറഞ്ഞു. ഉത്തരകൊറിയയിൽ അടിച്ചേൽപ്പിക്കുന്ന ഇത്തരം അസംബന്ധങ്ങൾക്ക് സമാനമാണ് ഈ നിയമം
'മുതലാളിത്ത ജീവിതശൈലി'യ്‌ക്കെതിരായ രാജ്യത്തിന്റെ അടിച്ചമർത്തലിനും, യുവാക്കളിൽ പാശ്ചാത്യ സ്വാധീനത്തിനും അനുസൃതമായി സ്‌കിന്നി ജീൻസ് ധരിക്കുന്നതിനും സ്‌പോർടിംഗ് മുള്ളറ്റ് ഹെയർസ്റ്റൈലുകൾ പരീക്ഷിക്കുന്നതിനും ശരീരത്തിലെ ചില പിയേഴ്‌സിങ്ങിനുമെതിരെ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ കഴിഞ്ഞ വർഷം വിലക്കേർപ്പെടുത്തിയിരുന്നു