പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമാണോ? സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
പങ്കാളിയുമായി നിങ്ങൾക്ക് മികച്ച വൈകാരിക ബന്ധം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
ബന്ധങ്ങളാണ് നമ്മുടെയെല്ലാം ജീവിതത്തിന്റെ അടിസ്ഥാനം. ഒരു നല്ല ജീവിതത്തിന് പങ്കാളികള്‍ തമ്മില്‍ നല്ല രീതിയിലുള്ള ആശയവിനിമയവും പരസ്പര സ്‌നേഹവും അത്യാവശ്യമാണ്. എല്ലാ ബന്ധങ്ങളും സ്‌നേഹത്തിന് പുറത്താണ് കെട്ടിപ്പടുത്തിരിക്കുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ മികച്ച ഒരു ദാമ്പത്യജീവിതം പടുത്തുയർത്താൻ നിങ്ങള്‍ക്ക് സാധിക്കും.
advertisement
advertisement
രണ്ട് പേരുടെയും ആവശ്യങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ചെയ്യുകയും അവര്‍ നിങ്ങളെ അതിനനുസരിച്ച് പരിഗണിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാണെന്ന് കണക്കാക്കാം. എല്ലാ സാഹചര്യത്തിലും അവര്‍ സന്തോഷത്തോടെയിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കണം. ഇതിനായി നിങ്ങള്‍ സ്ഥിരമായി ശ്രമിച്ചു കൊണ്ടേയിരിക്കുക.
advertisement
ഭയമില്ലാതെ എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കുക: എപ്പോഴും നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍, സ്വപ്‌നങ്ങള്‍ എല്ലാം നിങ്ങളുടെ പങ്കാളിയുമായി പങ്കുവെയ്ക്കുന്നതാണ് ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുന്നത്. അങ്ങനെ പങ്കുവെയ്ക്കുന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മില്‍ അകലമുണ്ടെന്നാണ്.
advertisement
പരസ്പരം ശ്രദ്ധിക്കുക: എന്തെങ്കിലും പ്രശ്‌നങ്ങളുമായോ ആശങ്കകളുമായോ നിങ്ങളുടെ പങ്കാളി നിങ്ങളെ സമീപിക്കുകയാണെങ്കില്‍ അവരെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. അവര്‍ക്ക് മുന്‍ഗണന നല്‍കണം. അതിലൂടെ നിങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടും. ശ്രദ്ധാപൂര്‍വ്വം നിങ്ങളുടെ പങ്കാളിയെ കേള്‍ക്കുന്നത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുന്നതാണ്.
advertisement
മുന്‍ധാരണകളില്ലാതെ പെരുമാറുക: ഒരു ബന്ധത്തില്‍ പരസ്പരം മുന്‍ധാരണകള്‍ വെച്ച് പുലര്‍ത്തുന്നത് നല്ലതല്ല. മുന്‍ ധാരണകളില്ലാതെ ഇരുവര്‍ക്കും വേണ്ട രീതിയില്‍ പെരുമാറാനാണ് ശ്രമിക്കേണ്ടത്. ഉദാഹരണത്തിന് നിങ്ങളുടെ പങ്കാളി എന്തെങ്കിലും പ്രശ്‌നത്തില്‍ പെട്ടു എന്ന് കരുതുക. ആ സാഹചര്യത്തില്‍ ആ പ്രശ്‌നത്തില്‍ നിന്ന് പുറത്തുവരാനുള്ള നിര്‍ദ്ദേശമാണ് നല്‍കേണ്ടത്. അല്ലാതെ ആ സാഹചര്യത്തില്‍ അയാളെ കുറ്റപ്പെടുത്തുകയോ മുന്‍ധാരണയോടെ സംസാരിക്കുകയോ ചെയ്യരുത്. ഇത് നിങ്ങളുടെ ബന്ധത്തിലെ വിള്ളലുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
advertisement
ആരോഗ്യകരമായ ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാന ഘടകം പരസ്പര ബഹുമാനമാണ്. പങ്കാളിയുടെ മേൽ നിയന്ത്രണം ചെലുത്തുന്നതിനോ നിങ്ങൾ ആഗ്രഹിക്കുന്നത് ചെയ്യാൻ അവരെ നിർബന്ധിക്കുന്നതോ ആരോഗ്യകരമായ ബന്ധത്തിന് യോജിച്ചതല്ല. പകരം, സ്വതന്ത്രമായി ജീവിക്കാൻ പരസ്പരം അനുവദിക്കുകയും അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുക എന്നതാണ് ഓരോ ബന്ധത്തെയും മനോഹരമായി നിലനിർത്തുന്നത്.
advertisement
നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പുലർത്തുന്നത് ബഹുമാനത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. നിങ്ങളുടെ ചിന്തകളും വികാരങ്ങളും അവരുമായി പങ്കിടേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ പങ്കാളി നിങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിക്കുക. അനുകമ്പയോട് പെരുമാറുന്നതും കൃതജ്ഞതാ പ്രകടനങ്ങളും ആദരവ് പ്രകടിപ്പിക്കുന്നതും ബന്ധങ്ങൾ വളരെ ശക്തമായി മുന്നോട്ട് കൊണ്ടുപോകും.