മേയ് 15ന് സൂര്യന് ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു; ഈ രാശിക്കാര്ക്ക് അപ്രതീക്ഷിതമായ മുന്നേറ്റം
- Published by:meera_57
- news18-malayalam
Last Updated:
സ്ഥിരത, എളുപ്പത്തില് കാര്യങ്ങള് കൈകാര്യം ചെയ്യുക, പ്രായോഗികത, അഭിവൃത്ഥി എന്നിവയുമായി ബന്ധപ്പെട്ട ഇടവം രാശി ഭരിക്കുന്നത് ശുക്രനാണ്
2025 മേയ് 15 വ്യാഴാഴ്ച പുലര്‍ച്ചെ 12.20ന് സൂര്യന്‍ ഇടവം രാശിയിലൂടെ കടന്ന് പോകും. സ്ഥിരത, എളുപ്പത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക, പ്രായോഗികത, അഭിവൃത്ഥി എന്നിവയുമായി ബന്ധപ്പെട്ട ഇടവം രാശി ഭരിക്കുന്നത് ശുക്രനാണ്. സൂര്യന്‍ ഇടവം രാശിയിലൂടെ കടന്നുപോകുമ്പോള്‍ അത് എല്ലാ രാശിക്കാരെയും വ്യത്യസ്തമായി സ്വാധീനിക്കുന്നു. ചിലര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ചിലര്‍ക്ക് ചില വെല്ലുവിളികളുമുണ്ടാകും. സൂര്യന്‍ സൗരയൂഥത്തിന്റെ കേന്ദ്രവും ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നായതിനാലും ഈ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും
advertisement
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: സൂര്യന്റെ സംക്രമണത്തിന്റെ ഫലമായി നിങ്ങള്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും വിശ്രമിക്കുകയും ചെയ്യും. ദീര്‍ഘകാലത്തേക്ക് മികച്ച ഫലങ്ങള്‍ നേടുന്നതിന് നിങ്ങളുടെ എല്ലാ സമ്പത്തും ആസ്തികളും നിയന്ത്രിക്കണം. നിങ്ങള്‍ നടത്തിയ നിക്ഷേപം കൂടുതല്‍ ഫലപ്രദമായും ബുദ്ധിപരവുമായും കൈകാര്യം ചെയ്യാനുള്ള സമയമാണിത്
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കാര്യങ്ങള്‍ സ്വന്തമായി പൂര്‍ത്തീകരിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് മറ്റുള്ളവരുടെ ഇടയില്‍ സ്വീകാര്യത വര്‍ധിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സൗന്ദര്യത്തെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരാകും. നിങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലയിലും മികവ് പുലര്‍ത്താനും കഴിയും
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാരുടെ സൂര്യന്റെ സംക്രമണം പന്ത്രണ്ടാം ഭാവത്തിലാണ് സംഭവിക്കുക. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് അനുകൂലമായ സമയമാണ്. വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിശയിപ്പിക്കുന്ന അവസരം ലഭിക്കും
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടം രാശിക്കാരുടെ പതിനൊന്നാം ഭാവമായ ഇടവം രാശിയിലൂടെയാണ് സൂര്യന്‍ സഞ്ചരിക്കുക. ഈ സമയത്ത് തീര്‍ത്ഥാടനയാത്ര നടത്താന്‍ അവസരം ലഭിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. സൂര്യന്‍ ഇടവം രാശിയിലൂടെ സഞ്ചരിക്കുമ്പോള്‍ നിങ്ങളുമായി സമാന ചിന്താഗതി പുലര്‍ത്തുന്നവരുമായി നിങ്ങള്‍ക്ക് ബന്ധപ്പെടാന്‍ അവസരം ലഭിക്കും. നിങ്ങള്‍ നടത്തുന്ന ഓരോ ഇടപെടലിനെയും ഒരു വലിയ ലക്ഷ്യമാക്കി മാറ്റാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാരുടെ പത്താം ഭാവത്തിലൂടെയാണ് സൂര്യന്‍ സഞ്ചരിക്കുക. ഇതിന്റെ ഫലമായി നിങ്ങള്‍ ഉത്സാഹിയായി കാണപ്പെടും. നിങ്ങളുടെ ഉത്പാദനക്ഷമത വര്‍ധിക്കും. ജോലി സ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കും. നിങ്ങള്‍ എല്ലായിടത്തും ശ്രദ്ധാ കേന്ദ്രമാകും. എല്ലാകാര്യങ്ങളിലും നിങ്ങള്‍ക്ക് പൂര്‍ണനിയന്ത്രണം ലഭിക്കും. ജോലിയും സ്വകാര്യജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നിരാശിക്കാരുടെ ഒന്‍പതാം ഭാവത്തിലൂടെ സൂര്യന്‍ കടന്നുപോകും. നിങ്ങളുടെ ബുദ്ധിശക്തി വര്‍ധിക്കും. എല്ലാകാര്യങ്ങളും പ്രായോഗികതയോടെ സമീപിക്കും. ചില യാത്രകള്‍ ആസൂത്രണം ചെയ്യും
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: സൂര്യന്‍ എട്ടാംഭാവത്തിലൂടെ സഞ്ചരിക്കും. നിങ്ങളുടെ ആത്മീയവളര്‍ച്ചയെയും വികാസത്തെയും ഉത്തേജിപ്പിക്കും. ആത്മീയതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരഞ്ഞെടുക്കുക. ധ്യാനം നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികരാശിക്കാരുടെ ഏഴാം ഭാവത്തിലൂടെയായിരിക്കും സൂര്യന്‍ കടന്നുപോകുക. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ കണ്ടെത്തും. നിങ്ങളിലേക്ക് മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടും. പങ്കാളിത്ത ബിസിനസ് പ്രധാന വഴിത്തിരിവിലെത്തും. ചില പ്രതിസന്ധികള്‍ ഉണ്ടായേക്കാം. അതിനാല്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക. എടുത്തുചാട്ടം ഒഴിവാക്കണം
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനുരാശിക്കാരുടെ ആറാമത്തെ ഭാവത്തിലൂടെയായിരിക്കും സൂര്യന്‍ കടന്നുപോകുക. എതിരാളികള്‍ നിങ്ങളെ പരിക്കേല്‍പ്പിക്കാനും പരാജയപ്പെടുത്താനും ശ്രമിച്ചേക്കാം. എന്നാല്‍, നെഗറ്റീവ് വശങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സ്വയം പരിരരക്ഷ നേടും. ധൈര്യം, ശക്തി, ദൃഢനിശ്ചയം എന്നിവയിലൂടെ തടസ്സങ്ങളെ ഫലപ്രദമായി നേരിടും. ജീവിതത്തിന്റെ പലമേഖലയിലും നിങ്ങള്‍ വിജയിക്കും
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാരുടെ അഞ്ചാം ഭാവത്തിലൂടെയാണ് സൂര്യന്‍ സംക്രമിക്കുക. ഈ സമയം പണം നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമാകും. ബന്ധങ്ങള്‍ അസാധാരണമായ വിധം മുന്നോട്ട് പോകും. പങ്കാളി നിങ്ങളെ പിന്തുണയ്ക്കും
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാരുടെ നാലാമാത്തെ ഭാവത്തിലൂടെയായിരിക്കും സൂര്യന്‍ സംക്രമിക്കുക. ഈ സമയം നിങ്ങള്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ ഇ്ഷ്ടപ്പെടും. കുടുംബാന്തരീക്ഷം മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. വീട് നവീകരിക്കാന്‍ അനുകൂലമായ സമയമാണ്
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാരുടെ മൂന്നാം ഭാവത്തിലൂടെയാണ് സൂര്യന്‍ കടന്നുപോകുക. ഈ സമയം സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഇടപെടും. വിനോദയാത്ര നടത്തും. പുതിയൊരാളെ കണ്ടുമുട്ടും. അയാളെ നിങ്ങള്‍ ജീവിതസഖിയാക്കും. പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്തും