Coffee Benefits: ആള് ചില്ലറക്കാരനല്ല! ഈ ഗുണങ്ങൾ ലഭിക്കണമെങ്കിൽ കാപ്പി ഇങ്ങനെ കുടിക്കണം
- Published by:ASHLI
- news18-malayalam
Last Updated:
പതിവ് കാപ്പി ഉപഭോഗം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നുതായി പല പഠനങ്ങളും പറയുന്നു
advertisement
advertisement
ഒപ്പം സൗന്ദര്യം വർദ്ധിപ്പിക്കുക ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുക തുടങ്ങിയവയിലും കാപ്പി കേമനാണ്. പ്രകൃതിദത്തമായ ഒരു ആൻറി-ഡിപ്രസന്റായും കാപ്പി പ്രവർത്തിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും കാപ്പി കഴിക്കുന്നത് നല്ലതാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ കാപ്പി കുടിക്കുന്നതിന് ഒരു രീതിയുണ്ട്. പാലും പഞ്ചസാരയും ചേർത്താണ് കാപ്പി കുടിക്കുന്നതെങ്കിൽ ഈ ഗുണത്തിൽ പലതും നിങ്ങൾക്ക് ലഭിക്കില്ല.
advertisement
കാപ്പി ഇവയൊന്നും ചേർക്കാതെ ചെറു ചൂടോടെ കുടിക്കുന്നതാണ് ഉത്തമം. കാപ്പിയിലെ കഫീൻ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. അതിലൂടെ നമ്മുടെ ജാഗ്രത വർദ്ധിപ്പിക്കുക, ശ്രദ്ധ കേന്ദ്രീകരിക്കൽ മെച്ചപ്പെടുത്തുക തുടങ്ങിയ ഗുണങ്ങൾ നൽകുന്നു. കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ കാപ്പി കഴിക്കുന്നത് വളരെ നല്ലതാണ്.
advertisement
രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും കാപ്പി സഹായിച്ചേക്കാം. പതിവ് കാപ്പി ഉപഭോഗം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നുതായി പല പഠനങ്ങളും പറയുന്നു.കഫീൻ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടിയ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യും.
advertisement