Sleep Banking: എന്താണ് സ്ലീപ്പ് ബാങ്കിംഗ്? ഉറക്കക്കുറവുള്ളവർ ഇതൊന്നു പരീക്ഷിച്ചു നോക്കൂ
- Published by:ASHLI
- news18-malayalam
Last Updated:
ജീവിതത്തിലെ പ്രാധാനപ്പെട്ട കാര്യങ്ങൾ ചെയ്ത് തീർക്കേണ്ട സമയത്ത് കിടന്നുറങ്ങാൻ പറ്റില്ലല്ലോ... അങ്ങനെയുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് സ്ലീപ്പ് ബാങ്കിംഗ്
ഒരു വ്യക്തി ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ഏറ്റവും പ്രാധനമായി വേണ്ട ഒന്നാണ് നല്ല ഉറക്കം. നന്നായ ഉറക്കം കിട്ടാത്ത ശരീരത്തിലേക്ക് നാം എന്തു നല്ല കാര്യങ്ങൾ ചെയ്തിട്ടും യൊതൊരു വിധത്തിലുള്ള പ്രയോജനവുമില്ല. എന്നാൽ ഇന്ന് പലർക്കും ഇല്ലാതത്തുമായ ഒരു സംഗതിയാണ് ഉറക്കം. ഉറക്കമില്ലായ്മ പതിയെ നമ്മെ മാറോരോഗിയാക്കി മാറ്റും എന്നുള്ളതാണ് സത്യം. ഇന്നത്തെ തിരക്കേറിയതും മത്സരാധിഷ്ഠിതവുമായ ലോകത്ത് പലരും ഉറക്കം മാറ്റിവെച്ചാണ് ലക്ഷ്യങ്ങൾക്കു പിന്നാലെ ഓടുന്നത്. ഒരു മനുഷ്യൻ ദിവസവും എട്ടു മുതൽ 9 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്.
advertisement
എന്നാൽ ജോലി, കുടുംബം, സാമൂഹിക പരിപാടികൾ, ഫോണിൽ അനന്തമായി സ്ക്രോൾ ചെയ്യൽ എന്നിവയ്ക്കെല്ലാം ശേഷം പലരും ഉറക്കത്തിന് പ്രാധാന്യം നൽകാതിരിക്കുന്നു. ശരിയായ ഉറക്കത്തിന്റെ അഭാവം പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നു കരുതി നമുക്ക് ചെയ്യേണ്ട കാര്യങ്ങൾ ആ സമയത്ത് ചെയ്യാതിരിക്കാനും കഴിയില്ല. കാരണം സമയം ഒരിക്കലും നമ്മെ കാത്തിരിക്കില്ല. ജീവിതത്തിലെ പ്രാധാനപ്പെട്ട കാര്യങ്ങൾ ചെയ്ത് തീർക്കേണ്ട സമയത്ത് നമുക്ക് കിടന്നുറങ്ങാൻ പറ്റില്ലല്ലോ... എന്നാൽ ഉറക്കവും വേണം.
advertisement
അങ്ങനെയുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് സ്ലീപ്പ് ബാങ്കിംഗ്. അതായത് നിങ്ങളുടെ ദിവസമുള്ള ആക്ടിവിറ്റീസിനേകകുറിച്ച് നിങ്ങൾക്ക് മുൻകൂട്ടി ധാരണയുണ്ടാവുമല്ലോ. ഇല്ലെങ്കിൽ ആദ്യം അതുണ്ടാക്കി എടുക്കുക. ദിവസവും നിങ്ങൾക്ക് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഏതാണ്ട് ധാരണ ഉണ്ടാക്കി വക്കുന്നത് വളരെ നല്ലതാണ്. അത്തരത്തിൽ വരും ദിവസങ്ങളിൽ നിങ്ങൾക്ക് ഉറങ്ങേണ്ട സമയത്തുകൂടി ഇരുന്ന് വർക്കുകൾ തീർക്കാനോ പഠിക്കാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യങ്ങളോ ചെയ്യാനുണ്ടെന്ന് കരുതുക. അങ്ങൻെയെങ്കിൽ അതിനു മുമ്പേയുള്ള ദിവസങ്ങളിൽ തന്നെ നിങ്ങൾ ശരീരത്തെ തയ്യാറാക്കുക.
advertisement
അതായത് ഈ ദിവസങ്ങളിൽ നിങ്ങളുടെ പതിവ് സമയത്തേക്കാൾ നേരത്തെ ഉറങ്ങാൻ പോകുക, 30 അല്ലെങ്കിൽ 60 മിനിറ്റ് അധിക ഉറക്കം ലക്ഷ്യമിടുക. പകൽ സമയത്ത് ചെറിയ ഉറക്കങ്ങൾ എടുക്കാൻ ശ്രമിക്കുക. നിങ്ങളുടെ ശരീരത്തിന് അൽപ്പം വിശ്രമം നൽകാൻ ഉറക്കം നൽകേണ്ടത് അനിവാര്യമാണ്. സ്ഥിരമായ ഒരു ഉറക്ക ഷെഡ്യൂൾ നിലനിർത്തുക. ഇത് നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക ഘടികാരത്തെ അല്ലെങ്കിൽ സർക്കാഡിയൻ താളത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതിനായി നിങ്ങളുടെ കിടപ്പുമുറി ഉറക്കത്തിന് അനുയോജ്യവും, ഇരുണ്ടതും, ശാന്തവും, തണുപ്പുള്ളതുമാക്കുക.
advertisement
ഉറങ്ങുന്നതിനുമുമ്പ് എല്ലാ സ്‌ക്രീനുകളും ഓഫ് ചെയ്യാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ഉറക്കക്കുറവിന്റെ പ്രതികൂല ഫലങ്ങൾ കുറയ്ക്കാൻ ഈ സമീപനം സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, ഉദാഹരണത്തിന് തലച്ചോറിന്റെ പ്രവർത്തനങ്ങൾ ദുർബലമാകൽ, ഇടയ്ക്കിടെയുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങൾ, രോഗപ്രതിരോധ ശേഷി കുറയൽ എന്നിവ തടയാൻ സഹായിക്കും. സ്ലീപ്പ് ബാങ്കിംഗ് എന്നത് കുറച്ച് അധിക ഉറക്കം നേടുന്നതിനെക്കുറിച്ചാണ്.
advertisement
ഉറക്കക്കുറവ് സംഭവിക്കുന്ന സമയത്തിനായി നിങ്ങളുടെ ശരീരത്തെ തയ്യാറാക്കുന്നതിനുള്ള ഒരു മുൻകരുതൽ സമീപനമാണിത്. ഉറക്കം നിങ്ങളുടെ ശരീരത്തിന് ഒരു വീണ്ടെടുക്കൽ സംവിധാനമാണ്. നിങ്ങൾ ഉറങ്ങുമ്പോൾ, നിങ്ങളുടെ തലച്ചോറ് വിശ്രമിക്കുകയും നിങ്ങളുടെ ശരീരം സുഖം പ്രാപിക്കുകയും ചെയ്യുന്നു. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നടത്തിയ പഠനമനുസരിച്ച്, മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് മതിയായ ഉറക്കം ലഭിക്കുന്നില്ല. കാലക്രമേണ, ഇത് ഹൃദ്രോഗം, വിഷാദം അല്ലെങ്കിൽ പ്രമേഹം പോലുള്ള ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകും.
advertisement
അതിനാൽ ഇവ തടയുന്നതിനായി തിരക്കേറിയ ജീവിതം നയിക്കുന്നവർക്ക് സ്ലീപ്പ് ബാങ്കിംഗ് പരീക്ഷിക്കാവുന്നതാണ്. നന്നായി ഉറങ്ങുന്നവർക്ക് മികച്ച വൈജ്ഞാനിക കഴിവുകളും തീരുമാനമെടുക്കൽ കഴിവുകളും ഉണ്ടെന്ന് ചില ഗവേഷണങ്ങൾ കണ്ടെത്തി. മാത്രമല്ല, ശരിയായ അളവിലുള്ള ഉറക്കം നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും അതുവഴി രോഗങ്ങൾ നിങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നു. അതിനാൽ ഉറക്കം നല്ല ആരോഗ്യം നിലനിർത്താനാവശ്യമായ വളരെ പ്രധാനപ്പെട്ട ഘടകമാണന്ന് തിരിച്ചറിഞ്ഞ് ജീവിതത്തിൽ ഒരു സമയം ഉറക്കത്തിനായി മാറ്റിവെക്കുക.